ചെന്നൈ: അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ട് ബിഗ് ബോസ് തമിഴ് സീസൺ-5ൽ രമ്യാകൃഷ്ണൻ അവതാരകയാകും. നടൻ കമൽഹാസനായിരുന്നു 2017 മുതൽ പരിപാടിയുടെ അവതരണം.
എന്നാൽ താരത്തിന് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് പകരം രമ്യാകൃഷ്ണനെ നിശ്ചയിച്ചത്. രണ്ടാഴ്ച മാത്രമെ രമ്യാ ഉണ്ടാവുകയുള്ളു എന്നാണ് സൂചന. 2019-ൽ ബിഗ്ബോസ് തെലുങ്ക് സീസണിൽ താരം അതിഥി അവതാരകയായി എത്തിയിരുന്നു.
Also Read: Priyanka Chopra: നിക്ക് ജോനാസുമായി വിവാഹമോചനത്തിന് പ്രിയങ്ക ചോപ്ര? സൂചന നല്കി താരം
നേരത്തെ വിജയ് സേതുപതി,സിമ്പു,ശ്രതിഹാസൻ എന്നിവർ അവതാരകരായി എത്തുമെന്ന് സൂചനയുണ്ടായിരുന്നു. കൂടാതെ കമൽ തന്നെ സൂം കോളിലെത്തി പരിപാടി നിയന്ത്രിക്കുമെന്നും സംസാരമുണ്ടായിരുന്നു. ഏതായാലും രമ്യ എത്തുന്നതോടെ പുതിയ അഭ്യൂഹങ്ങൾക്ക് ഇനി സാധ്യത ഇല്ല.
அமெரிக்கப் பயணம் முடிந்து திரும்பிய பின் லேசான இருமல் இருந்தது. பரிசோதனை செய்ததில் கோவிட் தொற்று உறுதியானது. மருத்துவமனையில் தனிமைப்படுத்திக் கொண்டுள்ளேன். இன்னமும் நோய்ப்பரவல் நீங்கவில்லையென்பதை உணர்ந்து அனைவரும் பாதுகாப்பாக இருங்கள்.
— Kamal Haasan (@ikamalhaasan) November 22, 2021
അതേസമയം ഇ സീസണിൽ രമ്യാ തുടരുമോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്. 22ാം തീയ്യതിയാണ് താൻ കോവിഡ് പോസിറ്റീവാണെന്ന് കമൽഹാസൻ ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്. നിലവിൽ ചെന്നൈ രാമചന്ദ്ര മെഡിക്കൽ സെൻററിൽ ചികിത്സയിലാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...