"ദൃശ്യം2 വരുന്നു എന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ് അങ്ങനൊരു ചിത്രം ഇതുവരെ ചർച്ചകളില്ല" മെയ് 30,2017-ന് ജിത്തു ജോസഫ്(Jeethu Joseph) ഫേസ്ബുക്കിൽ ഇങ്ങിനെ പോസ്റ്റ് ചെയ്തു.
പെരുമഴക്കും മുൻപെ കേൾക്കുന്ന മൂളലുകൾ പോലേ ഇങ്ങനെയൊരു ചിത്രത്തിന്റെ അലയൊലികൾ കേട്ട് തുടങ്ങിയ കാലമായിരിക്കണം അത്. പക്ഷെ പിന്നെയും വർഷങ്ങൾ വേണ്ടി വന്നു അതൊരു ഇടിച്ചു കുത്തി പെയ്യലാണെന്ന അറിയാൻ. ഇന്ത്യൻ സിനിമ(Cinema) ചരിത്രത്തിൽ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ത്രില്ലറിന് രണ്ടാം ഭാഗം വന്നാൽ അത് എത്രത്തോളം എന്റർടെയ്നിംഗ് ആവുമെന്ന ആശങ്ക ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ എല്ലാവരിലുമുണ്ടായിരുന്നു. എന്നാൽ ചരിത്രം വീണ്ടും വിചിത്രമായിരുന്നു. ആദ്യ ഭാഗത്തോട് പൂർണമായും നീതിപുലർത്തിക്കൊണ്ടാണ് ചിത്രം കാഴ്ചക്കെത്തിയത്.
ALSO READ: Drishyam 2: Release ചെയ്ത രണ്ട് മണിക്കൂറിനുള്ളിൽ സിനിമ Telegram-ൽ, നിയമ നടപടിക്ക് സാധ്യത
പഴയ ക്രൈമിന്റെ(Crime) തുടർച്ചയെന്നോണം ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സിൽ നിന്നുമാണ് കഥ ആരംഭിക്കുന്നത്. കഥയും കഥാപാത്രങ്ങളും ഇഴുകിച്ചേർന്ന പോലെ തോന്നും. ആദ്യ ഭാഗത്തിൽ ഒരു കുടുംബ ചിത്രത്തിൽ നിന്നും ത്രില്ലർ സ്വഭാവത്തിലേക്ക് മാറാൻ സമയമെടുത്തെങ്കിൽ രണ്ടാം ഭാഗത്തിൽ ആ സമയം വേണ്ടി വന്നില്ല.
പുതിയ കഥാപാത്രങ്ങൾ ഉണ്ടായെങ്കിലും പഴയ കഥയുമായി ബന്ധപ്പെടുത്തുന്ന രീതിയിലാണ് ഓരോരുത്തരുടേയും പ്രകടനം. സിനിമയുടെ തുടക്കത്തിൽ പല സംഭാഷണങ്ങളും അനാവശ്യമായി തോന്നിയെങ്കിൽ നിങ്ങൾക്ക് തെറ്റി. അതെല്ലാം സംവിധായകൻ പ്രേക്ഷകന് ഇട്ട് തന്ന സൂചനകളാണ്, എന്താണ് ജോർജ്കുട്ടി(Georgekutty) സൂക്ഷിച്ച ആ രഹസ്യമെന്നും, കഥയിൽ ഈ സംഭാഷണങ്ങൾക്കുളള പ്രാധാന്യത്തെ കുറിച്ചുമെന്നും പിന്നീട് പിടി കിട്ടും. 153 മിനിറ്റ് ദൈർഘ്യമുളള ചിത്രത്തിന്റെ അവസാന 30 മിനിറ്റ് ഏറെ നിർണായകരമാണ്.
ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന നിലയിലും പ്രേക്ഷകരെ പിടിച്ചിരുത്താൻ വേണ്ടതെല്ലാം ദൃശ്യം2വിലുണ്ട്. ജിത്തു ജോസഫ് എന്ന സംവിധായകന്റയും എഴുത്തുകാരന്റെയും ബ്രില്ല്യൻസാണ് പ്രശംസനീയമാകുന്നത്. ഡിറ്റക്ടീവ്(Detective) എന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ചിത്രത്തിലൂടെ സിനിമയിൽ എത്തിയെങ്കിലും അത് മാർക്കറ്റിൽ പരാജയമായിരുന്നു. എന്നാൽ ദൃശ്യം എന്ന ഇന്റസ്ട്രിയൽ ഹിറ്റ് ഇറങ്ങി 7 വർഷം കഴിഞ്ഞിട്ടും അതിന്റെ രണ്ടാം ഭാഗത്തെ പ്രേക്ഷകർ ഇരു കയ്യും ചേർത്ത് സ്വീകരിച്ചെങ്കിൽ തീർച്ചയായും അത് സംവിധായകന്റെ വിജയമാണ്. അനാവശ്യമായി എന്ന് തോന്നുന്ന ഒരു സീൻ പോലും ചിത്രത്തിലില്ല. ഇത് കഥാപാത്രങ്ങളുടെ തിരഞ്ഞെടുപ്പിലും വ്യക്തമാണ്.
ALSO READ: Drishyam 2 ൽ Georgekutty യുടെ അടുത്ത നീക്കം പ്രവചിക്കാമോ? പ്രക്ഷകരോടായി Mohanlal ന്റെ ചോദ്യം
സിനിമയിൽ ആകെ ഒരു ഗാനമാണുളളത്. അതു പോലും ആ കഥയിലൂടെയാണ് ആവിഷ്കരിച്ചത്. അനിൽ ജോൺസൺ നൽകിയ പശ്ചാത്തല സംഗീതം വളരെ പ്രശംസ അർഹിക്കുന്ന ഒന്നാണ്. പല സീനും കണ്ടപ്പോൾ തിയേറ്ററിൽ കാണാൻ സാധിക്കാത്ത ദുഖം ഉണ്ടാക്കിയതിന് കാരണം പശ്ചാത്തല സംഗീതത്തിന്റെ മികവ് കൊണ്ടുമാണ്.
മോഹൻലാൽ(Mohanlal) എന്ന നടനേക്കാൾ ജോർജുകുട്ടി എന്ന നാലാം ക്ലാസുകാരനെയാണ് കാണാൻ സാധിച്ചത് എന്നാണ് അഭിപ്രായം. കഥാപാത്രത്തോട് പൂർമായും നീതിപുലർത്തിയ അഭിനയം. മീന, എസ്തർ, അൻസിബ, മുരളി ഗോപി, ആശാ ശരത്, സിദ്ദിഖ്, സായ്കുമാർ എന്നിവർ പ്രാധാന തങ്ങളുടെ റോളുകൾ പെർഫക്ഷനിലെത്തിച്ചു. ആശിർവാദ് സിനിമാസും, ആന്റണി പെരുമ്പാവൂരും കണ്ടില്ലെങ്കിൽ നിർബന്ധമായും പ്രേക്ഷകർ കണ്ടിരിക്കണം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.