'സുധി മരിച്ചെന്ന് എനിക്കിപ്പോഴും തോന്നിട്ടില്ല, അങ്ങനെ തോന്നുകയില്ല'; ബിനു അടിമാലി സ്റ്റാർ മാജിക്കിലേക്ക് തിരികെയെത്തി

Binu Adimali Star Magic : ജൂൺ അഞ്ചിനാണ് കൊല്ലം സുധിയും ബിനു അടിമാലിയും മഹേഷ് കുഞ്ഞുമോനും ഉല്ലാസ് അരൂരും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെടുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 29, 2023, 05:58 PM IST
  • സുധി ഇല്ലാത്ത ആദ്യ സ്റ്റാർ മാജിക്ക് ഷോയാണ്
  • ജൂൺ അഞ്ചിനാണ് സുധി മരണപ്പെട്ട കാറപടകം സംഭവിക്കുന്നത്
  • സുധിക്കൊപ്പം ബിനുവും മഹേഷും ഉല്ലാസുമായിരുന്നു സഞ്ചരിച്ചിരുന്നത്
  • തൃശൂർ കയ്പമംഗല്ലത്ത് വെച്ചായിരുന്നു കാർ അപകടത്തിൽപ്പെട്ടത്
'സുധി മരിച്ചെന്ന് എനിക്കിപ്പോഴും തോന്നിട്ടില്ല, അങ്ങനെ തോന്നുകയില്ല'; ബിനു അടിമാലി സ്റ്റാർ മാജിക്കിലേക്ക് തിരികെയെത്തി

നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധി മരണപ്പെട്ട വാഹനപകടത്തിലൂടെ ഗുരുതരമായി പരിക്കേറ്റ മറ്റൊരു കലാകാരനാണ് ബിനു അടിമാലി. ഫ്ളവേഴ്സ് ചാനലിന്റെ സ്റ്റാർ മാജിക്ക് ഷോയിലൂടെ ഇരുവരും ജനഹൃദയങ്ങളിൽ പ്രമുഖരാണ്. ജൂൺ അഞ്ചിനായിരുന്നു സുധിയും ബിനുവും മറ്റൊരു മിമിക്രി താരവുമായിരുന്ന മഹേഷ് കുഞ്ഞുമോനും ഉല്ലാസ് അരൂരും സഞ്ചരിച്ച കാറ് അപകടത്തിൽ പെടുന്നതും കൊല്ലം സുധി മരണപ്പെടാൻ ഇടായുകുന്നതും. തുടർന്ന് ഒരാഴ്ച നീണ്ട ചികിത്സയ്ക്ക് ശേഷം ബിനു അടിമാലി ആശുപത്രി വിടുകയും ചെയ്തിരുന്നു. ഇപ്പോൾ ബിനു വീണ്ടും സ്റ്റാർ മാജിക്ക് ഷോയുടെ വേദിയിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. 

സാധാരണ ചിരിയും തമാശയും നിറഞ്ഞ് നിന്നിരുന്ന പരിപാടി ഇത്തവണ സുധിയുടെ ഓർമ്മയിൽ വിലപിച്ചാണ് ഷോയുടെ ചിത്രീകരണം നടന്നതെന്ന് വാർത്തമാധ്യമമായ ട്വന്റിഫോർ ന്യൂസിന്റെ റിപ്പോർട്ടിൽ പറയുന്നു. ബിനു അടുമാലിയുടെ നിലവിലെ ആരോഗ്യ സ്ഥിതയും സുധിയുടെ അഭാവും ഷോയുടെ മറ്റ് അംഗങ്ങളുടെ കണ്ണീരിലാഴ്ത്തി. "സുധി മരിച്ച് പോയിയെന്ന് എനിക്ക് ഇപ്പൊഴും തോന്നിട്ടില്ല. എനിക്ക് അങ്ങനെ തോന്നാൻ കഴിയുകയുമില്ല" ബിനു അടിമാല പറഞ്ഞു. ഒപ്പം തനിക്കൊപ്പം കൊറിലുണ്ടായിരുന്ന അപകടത്തിൽ പരിക്കേറ്റ മേഹഷ് കുഞ്ഞുമോൻ പൂർണാരോഗ്യവാനായി വേദിയിൽ ഉടനെത്തുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്ന് ബിനു പറഞ്ഞു.

ALSO READ : "ഒരു സഹോദരനെ പോലെ ചോദിക്കാം, എന്ത് സഹായവും ചെയ്ത് തരും" മഹേഷിനെ ചേർത്തുപിടിച്ച് ഗണേഷ്

അന്ന് നടന്ന അപകടത്തെ കുറിച്ച് മഹേഷ് പറയുന്നത് ഇങ്ങനെ

വണ്ടിയിൽ കോമഡിയും കൗണ്ടറുകളുമായി മുന്നോട്ട് പോവുകയായിരുന്നു. ആക്സിഡൻറ് പറ്റിയത് അറിഞ്ഞില്ല. വാഹനത്തിൽ വെച്ചാണ് കണ്ണ് തുറന്നത് അപ്പോൾ താടിയും മുഖവുമൊക്കെ ചതഞ്ഞ അവസ്ഥയിലായിരുന്നു. സർജറിക്കിടയിൽ ഡോക്ടർമാർ പറഞ്ഞത് കേട്ടാണ് സുധി ചേട്ടൻ മരിച്ച കാര്യം അറിഞ്ഞത്. മൂക്കിലെ ക്ഷതം ശബ്ദത്തെ തന്നെ മാറ്റിക്കളഞ്ഞു. താടിയെല്ലിന്റെയും പല്ലിന്റെയും ചികിത്സയ്ക്ക് ശേഷം മൂക്കിലെ ചതവും ചികിത്സിച്ച് ഭേദമാക്കാമെന്നാണ് ഡോക്ടർമാർ പറയുന്നത്. താൻ തളരില്ലെന്നും പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരുമെന്നും മഹേഷ് നേരത്തെ ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു.

ജൂൺ അഞ്ചിനാണ് തൃശൂർ കയ്പമംഗലത്ത് വെച്ച് നടന്ന കാറപകടത്തിലാണ് കൊല്ലം സുധി മരണപ്പെട്ടത്. വടകരയിൽ നിന്നും പ്രോഗ്രാം കഴിഞ്ഞു മടങ്ങി വരുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മിമിക്രി താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ മഹേഷ്, നടൻ ബിനു അടിമാലി, ഉല്ലാസ് അരൂർ എന്നിവർക്കും പരിക്കേറ്റിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്‍റെ മുൻ വശം പൂർണ്ണമായും തകരുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News