One മറ്റ് ഭാഷകളിലേക്ക് റീമേക്കിനൊരുങ്ങുന്നു, ബോണി കപ്പൂറാണ് മമ്മൂട്ടി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്

ബോണി കപൂറിന്റെ നരസിംഹ എന്റർപ്രൈസസാണ് സിനിമയുടെ റീമേക്ക് പകരർപ്പവാകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇ ടൈംസാണ് ഇക്കര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2022 ഓടെ ചിത്രത്തിന്റെ ഹിന്ദി റിമേക്ക് ചിത്രീകരണം പൂർത്തിയകുമെന്നാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2021, 09:40 PM IST
  • ബോണി കപൂറിന്റെ നരസിംഹ എന്റർപ്രൈസസാണ് സിനിമയുടെ റീമേക്ക് പകരർപ്പവാകാശം സ്വന്തമാക്കിയിരിക്കുന്നത്.
  • റിപ്പോർട്ടുകൾ പ്രകാരം 2022 ഓടെ ചിത്രത്തിന്റെ ഹിന്ദി റിമേക്ക് ചിത്രീകരണം പൂർത്തിയകുമെന്നാണ്.
  • സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന് ബോബി സഞ്ജയ് സഖ്യമാണ് തിരക്കഥ രചിച്ചത്.
  • കോവിഡ് വ്യാപനത്തിന് തൊട്ട് മുമ്പ് തിയറ്ററിലെ റിലീസ് ചെയ്ത ചിത്രം പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ചെയ്യുകയായിരുന്നു.
One മറ്റ് ഭാഷകളിലേക്ക് റീമേക്കിനൊരുങ്ങുന്നു, ബോണി കപ്പൂറാണ് മമ്മൂട്ടി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്

Kochi : മമ്മൂട്ടി (Mammootty) മുഖ്യമന്ത്രി വേഷത്തിലെത്തിയ വണിന്റെ (One Malayalam Movie) റീമേക്ക് അവകാശം ബോളിവുഡ് നിർമാതാവ് ബോണി കപൂർ (Boney Kapoor) സ്വന്തമാക്കി. ഹിന്ദിക്ക് പുറമെ തമിഴ് തെലുഗു ഭാഷകളിലേക്കുള്ള റീമേക്ക് അവകാശമാണ് ബോണി കപൂർ സ്വന്തമാക്കിയത്.

കോവിഡ് വ്യാപനത്തിന് തൊട്ട് മുമ്പ് തിയറ്ററിലെ റിലീസ് ചെയ്ത ചിത്രം പിന്നീട് നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസ് ചെയ്യുകയായിരുന്നു. ചിത്രത്തിന് സമിശ്ര പ്രതികരണമായിരുന്നു ലഭിച്ചിരുന്നത്. 

ALSO READ : വരവായി നീ പാടി സംഗീത ലോകത്തേക്ക് ദിവ്യയുടെ വരവ്: വീനീത് ശ്രീനിവാസനൊപ്പെം ആദ്യ ഗാനം പാടി ഭാര്യ

ബോണി കപൂറിന്റെ നരസിംഹ എന്റർപ്രൈസസാണ് സിനിമയുടെ റീമേക്ക് പകരർപ്പവാകാശം സ്വന്തമാക്കിയിരിക്കുന്നത്. ഇ ടൈംസാണ് ഇക്കര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം 2022 ഓടെ ചിത്രത്തിന്റെ ഹിന്ദി റിമേക്ക് ചിത്രീകരണം പൂർത്തിയകുമെന്നാണ്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്ത ചിത്രത്തിന് ബോബി സഞ്ജയ് സഖ്യമാണ് തിരക്കഥ രചിച്ചത്.

ALSO READ : Amala Paul : അമല പോളിന്റെ പുതിയ ത്രില്ലർ ചിത്രം എത്തുന്നു; Kudi Yedamaithe

മമ്മൂട്ടി കേന്ദ്രകഥപാത്രമായി എത്തിയ ചിത്രത്തിൽ ജോജു ജോർജ്, മുരളി ഗോപി, മാമൂക്കോയ സുദേവ് നായർ, മാത്യൂസ്, നിമിഷ സജയൻ എന്നിവർ പ്രധാന കഥാപാത്രങ്ങളായി വേഷിട്ടിരുന്നു.

ALSO READ : Onam Movie Release: പ്രേക്ഷകർ കാത്തിരിക്കുന്ന ആ പ്രിയപ്പെട്ട ചിത്രങ്ങൾ ഒാണത്തിനെത്തും

വൺ കൂടാതെ അനാ ബെൻ കേന്ദ്ര കഥപാത്രമായി എത്തിയ ഹെലൻ സിനിമയുടെ റീമേക്ക് അവകാശവും ബോണി കപൂറാണ് സ്വന്തമാക്കിയിരിക്കുന്നത്. അനാ ബെനിന് പകരം ബോണി കപൂറിന്റെ മകൾ ജാൻവി കപൂറാണ് ചിത്രത്തിൽ കേന്ദ്ര കഥപാത്രമായി എത്തുന്നത്. കൂടാതെ 2019ൽ ഇറങ്ങിയ ജയം രവി ചിത്രം കോമാളിയുടെ റീമേക്ക് പതിപ്പും ബോണി കപ്പൂർ സ്വന്തമാക്കിട്ടുണ്ട്. അതിൽ മകൻ അർജുൻ കപൂറാകും ജയം രവിയുടെ വേഷം കൈകാര്യം ചെയ്യുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News