കൂടാതെ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ ഒരു അഭിമുഖത്തിൽ ബോയ്ക്കോട്ട് സംസ്കാരത്തെ വിജയ് ദേവരകൊണ്ട വിമര്‍ശിച്ചതും ലൈഗർ ബഹിഷ്ക്കരിക്കണം എന്ന ഹാഷ്ടാഗിന് കാരണമായി ചൂണ്ടിക്കാണിക്കുന്നു.
തെന്നിന്ത്യൻ നടൻ വിജയ് ദേവരകൊണ്ടയും ബോളിവുഡ് പുതുമുഖ താരം അനന്യ പാണ്ഡെയും ഒന്നിച്ചെത്തുന്ന ലൈഗര്‍ റിലീസിന് തയ്യാറെടുക്കുകയാണ്. ധർമ്മ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ പ്രൊമോഷന് തിരക്കിലാണ് ഇപ്പോള്‍ താരങ്ങള്‍.
ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ 5 ഭാഷകളിലാണ് സിനിമ റിലീസ് ചെയ്യുന്നത്. വിജയ് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് സിനിമയുടെ റിലീസിങ് തീയതി അറിയിച്ചത്.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.