Brahmastra Movie Collection : ആഗോളതല കളക്ഷനില്‍ ഒന്നാമതായി ബ്രഹ്‍മാസ്‍ത്ര; ഇതുവരെ നേടിയത് 300 കോടി

400 കോടിയാണ് ചിത്രത്തിൻറെ ആകെ മുടക്ക് മുതൽ. ഇതിൽ വിഎഫ്എക്സിന് മാത്രം 60 കോടിയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ ചിലവാക്കിയത്. 

Written by - Zee Malayalam News Desk | Last Updated : Sep 16, 2022, 02:40 PM IST
  • ആദ്യ ഒരാഴ്ച മാത്രം കൊണ്ട് ചിത്രം നേടിയത് 300 കോടി രൂപയാണ്.
  • എന്റർടൈൻമെന്റ് ഇൻഡസ്ടറി ട്രാക്കറായ രമേശ് ബാലയാണ് ചിത്രത്തിൻറെ കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടത്.
  • 400 കോടിയാണ് ചിത്രത്തിൻറെ ആകെ മുടക്ക് മുതൽ. ഇതിൽ വിഎഫ്എക്സിന് മാത്രം 60 കോടിയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ ചിലവാക്കിയത്.
Brahmastra Movie Collection : ആഗോളതല കളക്ഷനില്‍ ഒന്നാമതായി ബ്രഹ്‍മാസ്‍ത്ര; ഇതുവരെ നേടിയത് 300 കോടി

ആഗോള കളക്ഷനിൽ ഒന്നാമതായി മാറിയിരിക്കുകയാണ് ബോളിവുഡ് ചിത്രം ബ്രഹ്മാസ്ത്ര. ആദ്യ ഒരാഴ്ച മാത്രം കൊണ്ട് ചിത്രം നേടിയത് 300 കോടി രൂപയാണ്. എന്റർടൈൻമെന്റ് ഇൻഡസ്ടറി ട്രാക്കറായ രമേശ് ബാലയാണ് ചിത്രത്തിൻറെ കളക്ഷൻ വിവരങ്ങൾ പുറത്തുവിട്ടത്.  ചിത്രം ആദ്യ ദിനം ആഗോളതലത്തിൽ നേടിയത് 75 കോടി രൂപയായിരുന്നു. കാലങ്ങൾക്ക് ശേഷം ബോളിവുഡിനെ കരകയറ്റാൻ ചിത്രത്തിന് സാധിച്ചു. ട്രെയ്ഡ് അനലിസ്റ്റുകൾ പറഞ്ഞിരുന്നതിലും കൂടുതൽ കളക്ഷൻ നേടാൻ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. 

400 കോടിയാണ് ചിത്രത്തിൻറെ ആകെ മുടക്ക് മുതൽ. ഇതിൽ വിഎഫ്എക്സിന് മാത്രം 60 കോടിയാണ് ചിത്രത്തിൻറെ നിർമ്മാതാക്കൾ ചിലവാക്കിയത്. വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന ബോളിവുഡ് സിനിമയിൽ ലാൽസിങ്ങ് ഛദ്ദയുടെ അടക്കം വലിയ വിവാദത്തിലേക്ക് വഴി തെളിച്ചിരുന്നു. അത് കൊണ്ട് തന്നെ ബ്രഹ്മാസ്ത്ര പോലുള്ള ചിത്രങ്ങൾ മികച്ച വിജയം നേടേണ്ടത് ബോളിവുഡിന് വളരെയധികം അത്യാവശ്യം കൂടിയായിരുന്നു.

ALSO READ: Brahmastra Movie Collection : ബ്രഹ്മാസ്ത്ര ആദ്യ ദിനം നേടിയത് 75 കോടി രൂപ; കളക്ഷന്‍ റിപ്പോർട്ട് പുറത്തുവിട്ട് നിര്‍മ്മാതാക്കള്‍

ആദ്യ ദിനം 100 തീയ്യേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. പേര് സൂചിപ്പിക്കുന്നത് പോലെ ശിവയുടെ കഥയാണ് അസ്ത്രാവേഴ്സിലെ ആദ്യ ചിത്രമായ ബ്രഹ്മാസ്ത്രയിൽ അവതരിപ്പിച്ചിരിക്കുന്നത്.ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ബോളിവുഡിലെ ഏറ്റവും ചിലവേറിയ ചിത്രമായ ബ്രഹ്മാസ്ത്ര തീയറ്ററുകളിലെത്തിയത്.ചിത്രത്തിന്‍റെ സംവിധായകനായ അയാൻ മുഖർജി റിലീസിന് മുൻപ് പുറത്തിറങ്ങിയ പ്രോമോ വീഡിയോകളിൽ പറഞ്ഞിട്ടുള്ള ബ്രഹ്മാസ്ത്രയുടെ ചരിത്രമാണ് ചിത്രത്തിന്‍റെ തുടക്കം തന്നെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നത്. 

 ബ്രഹ്മാസ്ത്രയുടെ ട്രൈലറിൽ പറഞ്ഞിരിക്കുന്നത് പോലെ തന്നെ ഒരു സാധാരണ ജീവിതം നയിക്കുന്ന ശിവയുടെ ജീവിതത്തിൽ നടക്കുന്ന ചില അസാധാരണ സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് നീങ്ങുന്നത്.  അയാൾ തന്‍റെ ജീവിത യാത്രയ്ക്കിടയിൽ ഇഷ എന്ന പെൺകുട്ടിയെ കണ്ട് പ്രണയത്തിലാകുന്നതും ഇതോടൊപ്പം എടുത്ത് പറയേണ്ടതാണ്. അയാൻ മുഖർജിയുടെ മുൻ ചിത്രങ്ങൾക്ക് സമാനമായി നായികയുടെ കഥാപാത്രത്തിനും പ്രണയത്തിനും ബ്രഹ്മാസ്ത്രയിലും വളരെയധികം പ്രാധാന്യം ഉണ്ട്.  ആലിയ ഭട്ടാണ് ഇഷ എന്ന നായികാ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. ബ്രഹ്മാസ്ത്രയുടെ സെറ്റിൽ വച്ചാണ് ആലിയ ഭട്ട് - രൺബീർ കപൂർ താരജോഡികൾ തമ്മിൽ പ്രണയത്തിലാകുന്നത്. റിയൽ ലൈഫിൽ അവർക്കിടയിൽ സംഭവിച്ച ആ പ്രണയത്തിന്‍റെ സ്വാധീനം ചിത്രത്തിലെ പ്രണയ രംഗങ്ങൾക്ക് ഒരു പ്രത്യേക ഭംഗി നൽകുന്നുണ്ട്. കേസരിയ എന്ന സൂപ്പർഹിറ്റ് പാട്ടും ചിത്രം കാണുന്ന പ്രേകഷകരെ ആകർഷിക്കുന്ന ഒരു പ്രധാന ഘടകമായി മാറുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News