ഫ്രൈഡേ ഫിലിം ഹൗസിൻ്റെ ബാനറിൽ വിജയ് ബാബു, വിജയ് സുബ്രമണ്യം എന്നിവർ നിർമ്മിക്കുന്ന പടക്കളം ചിത്രീകരണം ആരംഭിച്ചു. നവാഗതനായ മനു സ്വരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ബേസിൽ ജോസഫിനോടൊപ്പം സഹായിയായി പ്രവർത്തിക്കുകയും തിരക്കഥാകൃത്ത് ജസ്റ്റിൻ മാത്യുവിനോടൊപ്പം രചനയിലും സഹകരിച്ചതിന് ശേഷമാണ് മനു സ്വരാജ് സ്വതന്ത്ര സംവിധായകനാകുന്നത്. കാഞ്ഞിരപ്പള്ളി അമൽ ജ്യോതി എഞ്ചിനിയറിംഗ് കോളജിലാണ് ചിത്രീകരണം.
വിനയ് ബാബുവാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. പൂർണമായും ഒരു കാമ്പസ് ചിത്രമായാണ് പടക്കളം ഒരുക്കുന്നത്. ചിത്രത്തിൻ്റെ ഭൂരിഭാഗം രംഗങ്ങളും ഈ കാമ്പസിൽത്തന്നെയാണ് ചിത്രീകരിക്കുന്നതെന്ന് നിർമാതാവ് വിജയ് ബാബു പറഞ്ഞു. രണ്ട് ഷെഡ്യൂളുകളിലായി 70 ദിവസം നീണ്ടുനിൽക്കുന്ന ചിത്രീകരണമാണ് കാമ്പസിൽ മാത്രം ചിത്രീകരിക്കുന്നത്.
ഒരു എഞ്ചീനീയറിങ് കോളജിൻ്റെ പശ്ചാത്തലത്തിലാണ് കഥ പുരോഗമിക്കുന്നത്. ഫൺ, ഫാന്റസി ജോണറിലുള്ള ഒരു ചിത്രമാണിതെന്ന് വിജയ് ബാബു പറഞ്ഞു. നാലായിരത്തോളം കുട്ടികളെ അണിനിരത്തി, വിശാലമായ ക്യാൻവാസ്സിൽ വലിയ മുതൽമുടക്കിലാണ് ചിത്രം നിർമിക്കുന്നത്. സന്ദീപ് പ്രദീപ്, സാഫ് ബോയ്, അരുൺ അജികുമാർ, യുട്യൂബറായ അരുൺപ്രദീപ്, നിരഞ്ജനാ അനൂപ് എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ALSO READ: 'വാനരലോകം' കിഷ്ക്കന്ധാകാണ്ഡത്തിലെ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറക്കി
സുരാജ് വെഞ്ഞാറമൂട്, ഷറഫുദ്ദീൻ എന്നിവരും ചിത്രത്തിലെ നിർണ്ണായകമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൂജാ മോഹൻ രാജാണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. ഇവർക്കു പുറമേ നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. തിരക്കഥ- നിതിൻ.സി.ബാബു, മനുസ്വരാജ്. സംഗീതം- രാജേഷ് മുരുകേശൻ. ഛായാഗ്രഹണം- അനു മൂത്തേടത്ത്. എഡിറ്റിംഗ്- നിതിൻരാജ് ആരോൾ.
പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ. കലാസംവിധാനം- മഹേഷ് മോഹൻ. മേക്കപ്പ്- റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ- സമീരാ സനീഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- നിതിൻ മൈക്കിൾ. അസോസിയേറ്റ് ഡയറക്ടർ- ശരത് അനിൽ, ഫൈസൽഷാ. പ്രൊഡക്ഷൻ മാനേജർ- സെന്തിൽ കുവാർ പൂജപ്പുര. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ബിജു കടവൂർ. പ്രൊഡക്ഷൻ കൺട്രോളർ- ഷിബു ജി. സുശീലൻ. പിആർഒ- വാഴൂർ ജോസ്. ഫോട്ടോ- വിഷ്ണു.എസ്. രാജൻ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.