Cannibal Movies : സിനിമകളിൽ പറയുന്ന നരഭോജികൾ ; ഏറ്റവും മികച്ച അഞ്ച് നരഭോജി ചിത്രങ്ങൾ ഇവയാണ്; സ്വന്തം റിസ്കിൽ മാത്രം വായിക്കുക

Best Cannibal Movies പ്രത്യേകം ശ്രദ്ധിക്കുക ഈ സിനിമകൾ കാണുമ്പോൾ ഭക്ഷണം കഴിക്കാതിരിക്കുക

Written by - Ajay Sudha Biju | Edited by - Jenish Thomas | Last Updated : Oct 13, 2022, 10:16 PM IST
  • മനുഷ്യ മാംസം കടിച്ച് തിന്ന് ചോര കുടിക്കുന്ന രക്തക്കൊതിയന്മാരായ നരഭോജികളുടെ കഥകൾ അങ്ങേയറ്റം പേടിപ്പെടുത്തുന്നതും അറപ്പുളവാക്കുന്നതുമായ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയിട്ടുണ്ട്.
  • കണ്ടിരിക്കുന്നവരുടെ മനം മടുപ്പിക്കുന്ന മികച്ച നരഭോജി ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.
  • ഭക്ഷണം കഴിക്കുന്ന സമയത്ത് ഈ സിനിമകൾ കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
Cannibal Movies : സിനിമകളിൽ പറയുന്ന നരഭോജികൾ ; ഏറ്റവും മികച്ച അഞ്ച് നരഭോജി ചിത്രങ്ങൾ ഇവയാണ്; സ്വന്തം റിസ്കിൽ മാത്രം വായിക്കുക

ഇലന്തൂരിൽ നരബലി നടത്തി സ്ത്രീകളുടെ മാംസം പ്രതികളായ മൂന്ന് പേരും കറിവച്ച് കഴിച്ചു എന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. അങ്ങേയറ്റം അറപ്പും വെറുപ്പുമാണ് ഇത് കേട്ട മലയാളികളിൽ ഭൂരിഭാഗം പേർക്കും ഉണ്ടായത്. കഥകളില്‍ മാത്രം കേട്ടിട്ടുള്ള നരഭോജികൾ എന്ന വർഗം നമുക്കിടയിലും ജീവിക്കുന്നു എന്ന വാർത്തയുടെ ഞെട്ടലിൽ നിന്നും മലയാളികൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. ആൻഡമാൻ നിക്കോബാർ ദ്വീപിലെ സെന്റിനെൽസുകളെ പോലെ പൊതു സമൂഹത്തിൽ നിന്ന് ഉൾവലിഞ്ഞ് ഏകാന്ത ജീവിതം പുലർത്തുന്ന നരഭോജികളുണ്ട്. എന്നാൽ നമ്മുക്ക് അധികം ഒന്നും ഇവരെ പറ്റി അറിയില്ല. നമ്മുടെ സിനിമകളിലായാലും നരഭോജി എന്ന വർഗത്തെപ്പറ്റി അധികം പരാമർശിച്ചിട്ടില്ല. എന്നാൽ ഇന്ത്യക്ക് പുറത്ത് മറ്റ് വിദേശ ഭാഷകളിൽ നരഭോജികളെക്കുറിച്ചുള്ള ഒട്ടനവധി ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. മനുഷ്യ മാംസം കടിച്ച് തിന്ന് ചോര കുടിക്കുന്ന രക്തക്കൊതിയന്മാരായ നരഭോജികളുടെ കഥകൾ അങ്ങേയറ്റം പേടിപ്പെടുത്തുന്നതും അറപ്പുളവാക്കുന്നതുമായ ദൃശ്യങ്ങളുടെ സഹായത്തോടെ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയിട്ടുണ്ട്. കണ്ടിരിക്കുന്നവരുടെ മനം മടുപ്പിക്കുന്ന മികച്ച നരഭോജി ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം. ഭക്ഷണം കഴിക്കുന്ന സമയത്ത് ഈ സിനിമകൾ കാണാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. 

1. ആദ്യത്തെ ചിത്രമാണ് റോങ്ങ് ടേൺ 2 ഡെഡ് എൻഡ്. റോങ്ങ് ടേൺ മൂവി സീരീരിലെ രണ്ടാമത്തെ ചിത്രമാണ് റോങ്ങ് ടേൺ 2 ഡെഡ് എൻഡ്. 2007 ലാണ് ഈ ചിത്രം പുറത്തിറങ്ങുന്നത്. ഏറ്റവും മികച്ചതും അങ്ങേയറ്റം കൊടൂരമായ രംഗങ്ങള്‍ കൊണ്ട് സമ്പന്നവുമാണ് ഈ ചിത്രം. വെറും 97 മിനിറ്റേ ഈ ചിത്രത്തിന്‍റെ റണ്ണിങ്ങ് ടൈം ഉള്ളൂ എങ്കിലും അത്ര പോലും കണ്ടിരിക്കാൻ വലിയ പാടാണ്. ജോ ലിഞ്ച് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഡി.വി.ഡി റിലീസായിരുന്നു ഈ ചിത്രം. ടിവി പ്രോഗ്രാമിന്‍റെ ഭാഗമായി ഒരു കാട്ടിലെത്തിച്ചേരുന്ന സുഹൃത്തുക്കളെയും അവരെ വേട്ടയാടി കൊല്ലുന്ന നരഭോജികളെയും കേന്ദ്രീകരിച്ച് കഥ പറഞ്ഞ് പോകുന്ന ചിത്രമാണ് ഇത്. 

ALSO READ : Monster Movie : സെൻസറിങ് കഴിഞ്ഞു; മോൺസ്റ്റർ എത്തുന്നു; റിലീസ് തീയതി പ്രഖ്യാപിച്ച് മോഹൻലാൽ

2. രണ്ടാമത്തെ ചിത്രമാണ് 2013 ൽ പുറത്തിറങ്ങിയ ദി ഗ്രീൻ ഇൻഫെർണോ. 1970 കളിലും 80 കളിലും പുറത്തിറങ്ങിയ ഇറ്റാലിയൻ നരഭോജി ചിത്രങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് പുറത്തിറങ്ങിയ സിനിമയാണ് ഇത്. എലി റോത്ത് ആണ് ഈ ചിത്രം സംവിധാനം ചെയ്തത്. ആമസോൺ കാടുകളുടെ നാശം കാരണം ഭീഷണി നേരിടുന്ന ആദിവാസി സമൂഹങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ഇറങ്ങി പുറപ്പെടുന്ന ഒരു കൂട്ടം വിദ്യാർത്ഥികളുടെയും സന്നദ്ധ പ്രവർത്തകരുടെയും കഥ പറയുന്ന ചിത്രമാണ് ദി ഗ്രീൻ ഇൻഫെർണോ. ആമസോൺ കാടുകളിലേക്ക് യാത്ര പുറപ്പെടുന്ന ഇവരുടെ വിമാനം തകർന്ന് ഇവർ വനത്തിനുള്ളിൽ അകപ്പെടുന്നതും അവിടെയുള്ള തദ്ദേശികളായ നരഭോജികൾ അവരെ വേട്ടയാടുന്നതുമാണ് ചിത്രത്തിന്‍റെ പ്രമേയം. ആമസോണിലെ ആദിവാസി സമൂഹത്തെ മോശക്കാരായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്ന ചിത്രമാണ് ദി ഗ്രീൻ ഇൻഫെർണോ.

3.  മൂന്നാമത്തെ ചിത്രമാണ് ഓഫ് സ്പ്രിങ്ങ്. ഓഫ് സ്പ്രിങ്ങ് എന്ന നോവലിനെ അടിസ്ഥാനപ്പെടുത്തി 2009 ൽ പുറത്തിറങ്ങിയ നരഭോജി ചിത്രമാണ് ഇത്. വംശനാശം നേരിടുന്ന ഒരു നരഭോജി വംശത്തിലെ കുടുബം സാധാരണ മനുഷ്യരുടെ ഒരു കുടുബത്തെ വേട്ടയാടുന്നതാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. കൈക്കുഞ്ഞുങ്ങളെ തേടിപ്പിടിച്ച് കൊല്ലുന്നതും മനുഷ്യരുടെ ആന്തരികാവയവങ്ങൾ ഭക്ഷിക്കുന്ന സീനുകളുമുള്ള ഈ ചിത്രത്തിലെ രംഗങ്ങൾ പ്രേക്ഷകരിൽ ഞെട്ടൽ ഉളവാക്കുന്നതാണ്. ആൻഡ്രൂ വാൻ ഡെൻ ഹൗട്ടനാണ് ഓഫ് സ്പ്രിങ്ങിന്‍റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. 

ALSO READ : G Suresh Kumar: 'ആറാം തമ്പുരാൻ നൂതന സാങ്കേതിക വിദ്യയിൽ വീണ്ടും റിലീസ് ചെയ്യും' - ജി സുരേഷ് കുമാർ

4. എസ്. ക്രെയ്ഗ് സഹ്ലറിന്‍റെ സംവിധാനത്തിൽ 2015 ൽ പുറത്തിറങ്ങിയ വെസ്റ്റൈൺ ഹൊറർ ചിത്രമായ ബോൺ ടോമാഹോക്ക് ആണ് നാലാമത്തെ ചിത്രം. സമന്ത എന്നൊരു ഡോക്ടറെ നരഭോജികളായ ചില ഗോത്ര വംശക്കാർ തട്ടിക്കൊണ്ട് പോകുന്നതും ഇവരെ രക്ഷിക്കാനായി മൂന്ന് പേർ ഇറങ്ങി പുറപ്പെടുന്നതുമാണ് ഈ ചിത്രത്തിന്‍റെ പ്രമേയം. മറ്റ് നരഭോജി സിനിമകളെ അപേക്ഷിച്ച് വയലന്‍റ് സീൻസ് പൊതുവെ കുറവായതിനാൽ സാധാരണ പ്രേക്ഷകർക്കും ഏറെക്കുറെ ആസ്വദിക്കാനാകുന്ന ഒരു ചിത്രമാണ് ബോൺ ടോമാഹോക്ക്.

5. അഞ്ചാമത്തെ ചിത്രമാണ് കാനിബൽ ഹോളോകാസ്റ്റ്. 1980 ൽ പുറത്തിറങ്ങിയ ഈ ഇറ്റാലിയൻ ചിത്രം ഒട്ടനവധി വിവാദങ്ങൾക്കും തിരി തെളിയിച്ചിട്ടുണ്ട്. ഒരേ സമയം ഇംഗ്ലീഷിലും സ്പാനിഷിലും പുറത്തിറങ്ങിയ സിനിമയാണിത്. റുഗെറോ ഡിയോഡാറ്റോയാണ് ഈ ചിത്രത്തിന്‍റെ സംവിധായകൻ. അമേരിക്കയില്‍ നിന്ന് ആമസോൺ മഴക്കാടുകളിൽ ജീവിക്കുന്ന ഒരു കൂട്ടം നരഭോജികളെക്കുറിച്ച് ഡോക്യുമെന്‍ററി എടുക്കാൻ പുറപ്പെടുന്ന ഒരു സംഘത്തെ കാണാതാകുന്നു. ഇവരെ കണ്ട് പിടിക്കാൻ പിന്നാലെ പോകുന്ന മറ്റൊരു സംഘത്തിന് ആകെ കണ്ടെത്താൻ സാധിച്ചത് അവരുടെ ക്യാമറ മാത്രമാണ്. ഈ ക്യാമറയിൽ അവർ ചിത്രീകരിച്ചിരുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളിലൂടെ കഥ പറയുന്ന ചിത്രമാണ് കാനിബൽ ഹോളോകാസ്റ്റ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News