Captain Miller: ഡിസംബർ റിലീസിന് 'ക്യാപ്റ്റൻ മില്ലർ'; ഓവർസീസ് തിയേറ്റർ റൈറ്റ്സ് ഈ പ്രമുഖ നിർമ്മാണ കമ്പനിക്ക്

വിപ്ലവ നായകനായാണ് ക്യാപ്റ്റൻ മില്ലറിൽ ധനുഷ് വേഷമിടുന്നത്. ധനുഷിന്റെ 47മത് ചിത്രമാണിത്.

Written by - Zee Malayalam News Desk | Last Updated : Sep 26, 2023, 03:02 PM IST
  • 2023 ഡിസംബർ 15ന് ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
  • ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ.
Captain Miller: ഡിസംബർ റിലീസിന് 'ക്യാപ്റ്റൻ മില്ലർ'; ഓവർസീസ് തിയേറ്റർ റൈറ്റ്സ് ഈ പ്രമുഖ നിർമ്മാണ കമ്പനിക്ക്

ധനുഷ് നായകനാകുന്ന ക്യാപ്റ്റൻ മില്ലറിന്റെ ഓവർസീസ് തിയേറ്റർ റൈറ്റ്സ് സ്വന്തമാക്കി ലൈക്ക പ്രൊഡക്ഷൻസ്. പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ഇതിനോടകം നിരവധി സൂപ്പർഹിറ്റ് സിനിമകൾ നിർമ്മിച്ചു കഴിഞ്ഞു. ചന്ദ്രമുഖി 2 ആണ് ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ റിലീസിന് തയാറെടുക്കുന്ന ചിത്രം. ധനുഷിന്റെ 47മത് ചിത്രമായ ക്യാപ്റ്റൻ മില്ലറിൽ വിപ്ലവ നായകനായാണ് താരം വേഷമിടുന്നത്. മാൻ ബണ്ണും താടിയും മനോഹരമായി നീട്ടി വളർത്തിയ മുടിയുമായി പുതിയ ലുക്കിലാണ് ധനുഷ്.

ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ചിത്രത്തിന്റെ ടീസർ സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു. 2023 ഡിസംബർ 15ന് ക്യാപ്റ്റൻ മില്ലർ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് അരുൺ മാതേശ്വരൻ തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്ന ക്യാപ്റ്റൻ മില്ലർ.

സത്യജ്യോതി ബാനറിൽ ടി ജി നാഗരാജൻ അവതരിപ്പിക്കുന്ന ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത് സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനുമാണ്. ആനുകാലിക ആക്ഷൻ ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ ധനുഷിനൊപ്പം പ്രിയങ്ക അരുൾ മോഹൻ, ശിവ് രാജ് കുമാർ, സുന്ദിപ് കിഷൻ, ജോൺ കൊക്കെൻ, നിവേദിത സതീഷ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Also Read: Iraivan Movie: ''കുട്ടികൾക്കൊപ്പം ഈ ചിത്രം കാണാൻ ഞാൻ നിർദ്ദേശിക്കില്ല''; 'ഇരൈവനെ' കുറിച്ച് ജയം രവി

ഡിഒപി- സിദ്ധാർത്ഥ നൂനി, സ്റ്റണ്ട്- ദിലീപ് സുബ്ബരായൻ, എഡിറ്റർ- നാഗൂരൻ രാമചന്ദ്രൻ എന്നിവരാണ്. മദൻ കർക്കിയാണ് സംഭാഷണം എഴുതിയിരിക്കുന്നത്. ജി.വി. പ്രകാശ് കുമാർ സം​ഗീത സംവിധാനം നിർവഹിക്കുന്നു. സൗണ്ട് മിക്സിങ് രാജാ കൃഷ്ണനാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ ശ്രദ്ധ നേടിയിരുന്നു. പിആർഒ പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News