'ചിൽഡ്രൻ ഓഫ് ഹെവൻ' തമിഴിൽ; അക്കാ കുരുവി' എത്തുന്നു

ഇറാനിയൻ രചയിതാവും സംവിധായകനുമായ മജീദ് മജീദിയുടെ ഓസ്കാർ നോമിനേഷൻ ലഭിച്ച വിശ്വ പ്രസിദ്ധമായ 'ചിൽഡ്രൻ ഓഫ് ഹെവൻ '  സിനിമ ' അക്കാ കുരുവി ' എന്ന പേരിൽ പുനരാവിഷ്‌ക്കാരം ചെയ്ത് പ്രശംസ നേടിയിരിക്കുകയാണ് സാമി.

Written by - Zee Malayalam News Desk | Last Updated : May 4, 2022, 08:51 AM IST
  • 'അക്കാ കുരുവി' യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാല താരങ്ങളായ പതിനൊന്ന് വയസ്സുകാരൻ മാഹിനും, ഏഴു വയസ്സുകാരി ഡാവിയായും മലയാളികളാണ്
  • ഇവർ സഹോദരനും സഹോദരിയുമായാണ് ചിത്രത്തിലെത്തുന്നത്
  • ഇരുന്നോറോളം പേരെ ഒഡീഷൻ നടത്തിയതിൽ നിന്നാണ് ഇരുവരെയും തിരഞ്ഞെടുത്തത്
  • ഇവരുടെ മാതാപിതാക്കളായി പ്രശസ്ത ക്ലാസ്സിക്കൽ നർത്തകി താരാ ജഗദാമ്പയും സെന്തിൽ കുമാറും അഭിനയിക്കുന്നു
'ചിൽഡ്രൻ ഓഫ് ഹെവൻ' തമിഴിൽ; അക്കാ കുരുവി' എത്തുന്നു

ചെന്നൈ: തമിഴ് സിനിമയിലെ വിവാദ സംവിധായകനാണ് സാമി. ഉയിർ, മൃഗം, സിന്ധു സമവെളി, കാങ്കാരു തുടങ്ങിയ സാമിയുടെ മിക്ക സിനിമകളും പ്രമേയം കൊണ്ടും അവതരണം കൊണ്ടും ചർച്ചാ വിഷയമായവയാണ്. എന്നാലിപ്പോൾ ആബാല വൃദ്ധം ജനങ്ങളെയും ആകർഷിക്കാൻ തക്ക വിധത്തിലുള്ള സിനിമകൾ അണിയിച്ചൊരുക്കി കളം മാറ്റി പയറ്റാൻ ഒരുങ്ങുകയാണ് സാമി. അതിൻ്റെ മുന്നോടിയായി ഇറാനിയൻ രചയിതാവും സംവിധായകനുമായ മജീദ് മജീദിയുടെ ഓസ്കാർ നോമിനേഷൻ ലഭിച്ച വിശ്വ പ്രസിദ്ധമായ 'ചിൽഡ്രൻ ഓഫ് ഹെവൻ '  സിനിമ ' അക്കാ കുരുവി ' എന്ന പേരിൽ പുനരാവിഷ്‌ക്കാരം ചെയ്ത് പ്രശംസ നേടിയിരിക്കുകയാണ് സാമി.

'അക്കാ കുരുവി' യിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബാല താരങ്ങളായ പതിനൊന്ന് വയസ്സുകാരൻ മാഹിനും, ഏഴു വയസ്സുകാരി ഡാവിയായും മലയാളികളാണ്. ഇവർ സഹോദരനും സഹോദരിയുമായാണ് ചിത്രത്തിലെത്തുന്നത്. ഇരുന്നോറോളം പേരെ ഒഡീഷൻ നടത്തിയതിൽ നിന്നാണ് ഇരുവരെയും തിരഞ്ഞെടുത്തത്. ഇവരുടെ മാതാപിതാക്കളായി പ്രശസ്ത ക്ലാസ്സിക്കൽ നർത്തകി താരാ ജഗദാമ്പയും സെന്തിൽ കുമാറും അഭിനയിക്കുന്നു. യുവ നായകൻ, 'പരിയേറും പെരുമാൾ ' ഫെയിം കതിർ, തെന്നിന്ത്യൻ താരം വർഷാ ബൊല്ലമ്മ എന്നിവർ ചിത്രത്തിൽ അതിഥി വേഷങ്ങളിലെത്തുന്നു.

ALSO READ: 12th Man Movie : നിഗൂഢത ഒളിപ്പിച്ച് 12ത് മാന്റെ ട്രെയ്‌ലറെത്തി; റിലീസിങ് തീയതി പ്രഖ്യാപിച്ചു

ഒരു ജോഡി ഷൂസിനെ കേന്ദ്രീകരിച്ചുള്ള പ്രമേയത്തിൻ്റെ ദൃഷ്യാവിഷ്‌ക്കാരമായ ' ചിൽഡ്രൻ ഓഫ് ഹെവൻ ' അന്തർദേശീയ തലത്തിൽ  ശ്രദ്ധ നേടിയ സിനിമയായിരുന്നു എന്നതു കൊണ്ട് തന്നെ ഇതിനെ തമിഴിൽ പുനരാവിഷ്‌ക്കരിക്കുക എന്നത് കടുത്ത വെല്ലുവിളി ആയിരുന്നുവെന്ന് സാമി പറയുന്നു. ഇതിന് സംഗീത സംവിധാനം നിർവഹിക്കാൻ ഇളയരാജയെ സമീപിച്ചപ്പോൾ , ' ആദ്യം സിനിമ ഷൂട്ട് ചെയ്തു വരൂ. അതിനു ശേഷം നോക്കാം ' എന്നായിരുന്നുവത്രെ ഇളയരാജയുടെ മറുപടി. കാരണം അദേഹത്തിന് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയാണ് ' ചിൽഡ്രൻ ഓഫ് ഹെവൻ '. അതിനോട് എത്ര മാത്രം നീതി പുലർത്താൻ സാമിക്ക്  കഴിയും എന്ന സംശയം അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ പടത്തിൻ്റെ ഷൂട്ടിംഗ് കഴിഞ്ഞ് എഡിറ്റ് ചെയ്ത് കാണിച്ചപ്പോൾ പൂർണ സംതൃപ്തനായ രാജ മൂന്ന് പാട്ടുകളും എഴുതി കൊടുത്ത് അതും ഷൂട്ട് ചെയ്തു ചേർക്കാൻ ആവശ്യപ്പെടുകയായിരുന്നു.

' അക്കാ കുരുവി ' കണ്ട മജീദ് മജീദിയും തന്നെക്കാൾ നന്നായി പടം ചെയ്തിട്ടുണ്ടെന്ന് പറഞ്ഞാണ് അഭിനന്ദിച്ചത്. ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ മലയാളിയായ ഉത്പൽ. വി.നായനാരെയും മജീദ് മജീദി പ്രശംസിച്ചു. ഒരു ദേശീയ അവാർഡ് ലഭിച്ച പ്രതീതിയാണ് മജീദ് മജീദിയുടെ അഭിനന്ദനമെന്നാണ് ഇരുവരും വ്യക്തമാക്കുന്നത്. ഇന്നത്തെ വിദ്യാർത്ഥി സമൂഹത്തിനും, യുവ തലമുറക്കും  രക്ഷിതാക്കൾക്കും ആത്മ വിശ്വാസവും പ്രചോദനവും നൽകുന്ന ഒരു പ്രമേയത്തിൻ്റെ രസകരമായ ചലച്ചിത്രാവിഷ്ക്കാരമാണ് ' അക്കാ കുരുവി'. മധുരൈ മുത്തു മൂവീസും, കനവ് തൊഴിൽ ശാലയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രം മെയ് ആറിന് തമിഴ് നാട്ടിലും മെയ് മൂന്നാം വാരം കേരളത്തിലും റീലീസ് ചെയ്യും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News