മെഗാസ്റ്റാർ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ

മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Dec 7, 2022, 05:50 PM IST
  • മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്
  • ചിരഞ്ജീവിയുടെ നായികയായി ശ്രുതി ഹാസനാണ് എത്തുന്നത്
  • രവി തേജ ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്
മെഗാസ്റ്റാർ ചിരഞ്ജീവി ചിത്രം വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ

മെഗാസ്റ്റാർ ചിരഞ്ജീവിയുടെയും മാസ്സ് ആക്ഷൻ എന്റർടെയ്നർ വാൾട്ടയർ വീരയ്യ ജനുവരി 13ന് തിയറ്ററുകളിൽ പ്രദർശനത്തിന് ഒരുങ്ങുന്നു. രവി തേജ ചിത്രത്തിൽ ഒരു മികച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.  എല്ലാ കൊമേഴ്‌സ്യൽ ചേരുവകളും ചേർന്ന ഒരു മാസ്സ് ആക്ഷൻ എന്റർടെയ്‌നറായി ഒരുങ്ങുന്ന ചിത്രത്തിൽ ചിരഞ്ജീവിയുടെ നായികയായി ശ്രുതി ഹാസനാണ് നായിക.

മൈത്രി മൂവി മേക്കേഴ്സിന്റെ നവീൻ യേർനേനിയും വൈ രവിശങ്കറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്, ജി കെ മോഹൻ സഹനിർമ്മാതാവാണ്. ആർതർ എ വിൽസൺ ക്യാമറ ചലിപ്പിക്കുമ്പോൾ നിരഞ്ജൻ ദേവരാമനെ എഡിറ്ററും എ എസ് പ്രകാശ് പ്രൊഡക്ഷൻ ഡിസൈനറുമാണ്.

ALSO READ: Ariyippu Movie: കുഞ്ചാക്കോ ബോബന്‍റെ 'അറിയിപ്പിന്' ഡയറക്ട് ഒടിടി റിലീസ്, എവിടെ, എപ്പോൾ കാണാം?

സുസ്മിത കൊനിഡേലയാണ് വസ്ത്രാലങ്കാരം.കഥയും സംഭാഷണവും ബോബി തന്നെ എഴുതിയപ്പോൾ കോന വെങ്കട്ടും കെ ചക്രവർത്തി റെഡ്ഡിയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.  എഴുത്ത് വിഭാഗത്തിൽ ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി എന്നിവരും ഉൾപ്പെടുന്നു.

കഥ, സംഭാഷണം, സംവിധാനം: കെ എസ് രവീന്ദ്ര ,നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ രവിശങ്കർ ബാനർ: മൈത്രി മൂവി മേക്കേഴ്സ് സംഗീത സംവിധായകൻ: ദേവി ശ്രീ പ്രസാദ് DOP: ആർതർ എ വിൽസൺ എഡിറ്റർ: നിരഞ്ജൻ ദേവരാമനെ  സഹനിർമ്മാതാക്കൾ: ജി കെ മോഹൻ, പ്രവീൺ എം തിരക്കഥ: കോന വെങ്കട്ട്, കെ ചക്രവർത്തി റെഡ്ഡി രചന: ഹരി മോഹന കൃഷ്ണ, വിനീത് പോട്ലൂരി സിഇഒ: ചെറി കോസ്റ്റ്യൂം ഡിസൈനർ: സുസ്മിത കൊനിഡേല ലൈൻ പ്രൊഡ്യൂസർ: ബാലസുബ്രഹ്മണ്യം കെ.വി.വി പബ്ലിസിറ്റി : ബാബാ സായി  പിആർഒ: ശബരി

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News