Thangalaan Movie : വിസമയ്പ്പിക്കാൻ ചിയാൻ വിക്രം; പാ രഞ്ജിത് ചിത്രം തങ്കലാന്റെ ടീസർ പുറത്ത്

Thangalaan Movie Teaser : പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

Written by - Zee Malayalam News Desk | Last Updated : Nov 1, 2023, 12:36 PM IST
  • സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്.
  • തങ്കലാൻ സിനിമയ്ക്ക് വേണ്ടി വമ്പൻ മേക്കോവറാണ് വിക്രം നടത്തിയിരിക്കുന്നത്.
  • തമിഴ് സിനിമ ചരിത്രത്തിലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായി തങ്കലാൻ മാറുമെന്നാണ് സൂചന
Thangalaan Movie : വിസമയ്പ്പിക്കാൻ ചിയാൻ വിക്രം; പാ രഞ്ജിത് ചിത്രം തങ്കലാന്റെ ടീസർ പുറത്ത്

തെന്നിന്ത്യൻ സൂപ്പർസ്റ്റാർ വിക്രമിനെ നായകനാക്കി പാ. രഞ്ജിത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’സിനിമയുടെ ടീസർ പുറത്ത്.  വിസമയ്പ്പിക്കും തലത്തിലുള്ള വേഷപകർച്ചയിലാണ് വിക്രം ചിത്രത്തിൽ എത്തുന്നത്. മാസ്മരിക രംഗങ്ങൾ കൊർത്തിണിക്കി കൊണ്ടാണ് അണിയറ പ്രവർത്തകർ ടീസർ ഒരുക്കിയിരിക്കുന്നത്. 2024 ജനുവരി 26ന് ചിത്രം റിലീസിനെത്തും. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുകയാണ്. തങ്കലാൻ സിനിമയ്ക്ക് വേണ്ടി വമ്പൻ മേക്കോവറാണ് വിക്രം നടത്തിയിരിക്കുന്നത്. 

തമിഴ് സിനിമ ചരിത്രത്തിലെ മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമായി തങ്കലാൻ മാറുമെന്നാണ് സൂചന. ചിത്രത്തിന് കരുത്താകുക നടൻ വിക്രത്തിന്റെ ശക്തമായ പ്രകടനം തന്നെയാകും എന്നാണ് അദ്ദേഹത്തിന്റെ മേക്കോവറിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നത്. തങ്കലാനിലെ നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് നടി മാളവിക മോഹനനും പാർവ്വതി തിരുവോത്തുമാണ്. മറ്റൊരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നത് പശുപതിയാണ്.

ALSO READ : Jigarthanda Double X: യു/എ സർട്ടിഫിക്കറ്റുമായി 'ജി​ഗർതണ്ട ഡബിൾ എക്സ്' തിയേറ്ററുകളിലേക്ക്..!!

വ്യത്യസ്ഥമായ ​ഗെറ്റപ്പിലാണ് വിക്രം സിനിമയിലൂടെ ആരാധകർക്ക് മുമ്പിൽ എത്തുന്നത്. സ്റ്റുഡിയോ ​ഗ്രീനും നീലം പ്രൊഡക്ഷൻസുമാണ് നിർമാണം. കെ.ഇ. ജ്ഞാനവേൽ രാജയാണ് തങ്കലാൻ അവതരിപ്പിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് കാലഘട്ടത്തിൽ കെ.ജി.എഫ്-ൽ നടന്ന ഒരു സംഭവത്തെ ആധാരമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. സംവിധായകൻ തന്നെയാണ് തിരക്കഥയും ഒരുക്കുന്നത്. തമിൾ പ്രഭയാണ് സഹ എഴുത്തുകാരൻ. ജി.വി. പ്രകാശ് കുമാർ സം​ഗീതസംവിധാനവും എ. കിഷോർ കുമാർ ഛായാ​ഗ്രഹണവും നിർവഹിക്കുന്നു. അൻപ് അറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News