'ഹാരി പോട്ടര്‍' താരത്തിന് കൊറോണ? വൈറസ് പിടിപ്പെടുന്ന ആദ്യ താരം?

ഹാരി പോട്ടര്‍ താരം ഡാനിയേല്‍ റാഡ്ക്ലിഫിന് കൊറോണ ബാധിച്ചതായി വ്യാജ റിപ്പോര്‍ട്ട്. വ്യാജ ബിബിസി ട്വിറ്റർ അക്കൗണ്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Last Updated : Mar 11, 2020, 10:05 PM IST
'ഹാരി പോട്ടര്‍' താരത്തിന് കൊറോണ? വൈറസ് പിടിപ്പെടുന്ന ആദ്യ താരം?

ഹാരി പോട്ടര്‍ താരം ഡാനിയേല്‍ റാഡ്ക്ലിഫിന് കൊറോണ ബാധിച്ചതായി വ്യാജ റിപ്പോര്‍ട്ട്. വ്യാജ ബിബിസി ട്വിറ്റർ അക്കൗണ്ടാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

താരം നടത്തിയ കൊറോണ വൈറസ് പരിശോധനയുടെ ഫലം പോസിറ്റീവാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

"BREAKING: ഡാനിയൽ റാഡ്ക്ലിഫിന് കൊറോണ വൈറസ് സ്ഥിരീകരിച്ചു.വൈറസ് പിടിപ്പെടുന്ന ആദ്യ പ്രമുഖനാണ് താരം.'' -ഇതായിരുന്നു റിപ്പോര്‍ട്ട്. @BBCNewsTonight എന്ന അക്കൗണ്ടിൽ നിന്നുമാണ് ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.

എന്നാല്‍, ഈ വാദത്തിന് മറുപടിയുമായി ഡാനിയേലിന്റെ മാനേജര്‍ രംഗത്തെത്തി.

'സത്യമല്ല' എന്നാണ് ഇത് സംബന്ധിച്ച ചോദ്യത്തിനു ഡാനിയേലിന്റെ മാനേജര്‍ മറുപടി നല്‍കിയത്. പബ്ലിഷ് ചെയ്ത് ഏകദേശം ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ വ്യാജ പോസ്റ്റ്‌ ട്വിറ്റര്‍ പേജില്‍ നിന്നും മറഞ്ഞത്.

ഇതിനിടെ 764 പേര്‍ ഈ വാര്‍ത്ത റിട്വീറ്റ് ചെയ്യുകയും ആയിരത്തിലധികം പേര്‍ ഈ വാര്‍ത്ത ലൈക്ക് ചെയ്യുകയും ചെയ്തു.

Trending News