Trailer: അന്‍പതുകാരന് ഇരുപത്തിയാറുകാരി വധു!!

അജയ് ദേവ്ഗണ്‍, രാകുല്‍ പ്രീത്, തബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അകിവ് അലി സംവിധാനം ചെയ്യുന്ന 'ദേ ദേ പ്യാര്‍ ദേ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. 

Last Updated : Apr 2, 2019, 07:06 PM IST
  Trailer: അന്‍പതുകാരന് ഇരുപത്തിയാറുകാരി വധു!!

ജയ് ദേവ്ഗണ്‍, രാകുല്‍ പ്രീത്, തബു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അകിവ് അലി സംവിധാനം ചെയ്യുന്ന 'ദേ ദേ പ്യാര്‍ ദേ'യുടെ ട്രെയിലര്‍ പുറത്തിറങ്ങി. 

അജയ് ദേവ്ഗണിന്‍റെ അന്‍പതാം പിറന്നാള്‍ ദിനത്തോടനുബന്ധിച്ചാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. പ്രായം കുറച്ച് കാണിക്കാന്‍ ശ്രമിക്കുന്ന നായകന്‍മാര്‍ക്കിടയിലേക്ക് ഏറെ വ്യത്യസ്തനായാണ്‌ അജയ് പ്രത്യക്ഷപ്പെടുന്നത്. 

ആശിഷ് എന്ന അന്‍പതുകാരനായാണ് ചിത്രത്തില്‍ അജയ് വേഷമിടുന്നത്. അന്‍പതുകാരനും ഇരുപത്തിയാറുകാരിയും തമില്ലുള്ള പ്രണയവും വിവാഹവുമാണ് ചിത്രത്തിന്‍റെ പ്രമേയം. 

ഇരുപത്തിയാറുകാരിയായ കാമുകിയായി രാകുല്‍ പ്രീത് വേഷമിടുമ്പോള്‍ ആശിഷിന്‍റെ മുന്‍ഭാര്യയായി തബു എത്തുന്നു. 

ഇരുപത്തിയഞ്ച് വയസുകാരനായ മകനുള്ള ആശിഷ് ഇരുപത്തിയാറുകാരിയെ പ്രണയിക്കുമ്പോഴുണ്ടാകുന്ന രസക്കാഴ്ചകളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. 

ഹൗസ്ഫുള്‍3 യ്ക്ക് ശേഷം അജയും തബുവും ഒരുമിച്ചെത്തുന്ന ചിത്രമാണ് 'ദേ ദേ പ്യാര്‍ ദേ'. ടിസീരിസും ലവ്‌ ഫിലിംസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം മെയ് 17ന് തിയറ്ററുകളിലെത്തു൦.

Trending News