Dileep-Raffi ചിത്രം 'വോയ്‌സ് ഓഫ് സത്യനാഥന്‍' ചിത്രീകരണം ആരംഭിച്ചു

അടുത്ത കാലത്തായി മലയാള സിനിമയില്‍ നിന്നും മണ്‍മറഞ്ഞുപോയ കലാകാരന്മാരുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള പ്രാര്‍ത്ഥനയോടുകൂടിയാണ് ചിത്രീകരണം ആരംഭിച്ചത്. 

Written by - Zee Hindustan Malayalam Desk | Last Updated : Oct 15, 2021, 01:08 PM IST
  • റാഫി-ദിലീപ് ഒരുമിക്കുന്ന ചിത്രത്തിന്റെ Shooting ആരംഭിച്ചു.
  • ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
  • മണ്‍മറഞ്ഞുപോയ കലാകാരന്മാരുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള പ്രാര്‍ത്ഥനയോടുകൂടിയാണ് ചിത്രീകരണം ആരംഭിച്ചത്.
Dileep-Raffi ചിത്രം 'വോയ്‌സ് ഓഫ് സത്യനാഥന്‍' ചിത്രീകരണം ആരംഭിച്ചു

ദിലീപിനെ (Dileep) നായകനാക്കി റാഫി (Raffi) സംവിധാനം ചെയ്യുന്ന ചിത്രം 'വോയിസ് ഓഫ് സത്യനാഥന്റെ' (Voice of Sathyanathan) ചിത്രീകരണം (Shooting) വിദ്യാരംഭ ദിനത്തില്‍ ആരംഭിച്ചു. പഞ്ചാബി ഹൗസ്, പാണ്ടിപ്പട, China Town, തെങ്കാശിപ്പട്ടണം, Ring master എന്നിവയ്ക്ക് ശേഷം ദിലീപും റാഫിയും ഒന്നിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. ഇരുവരും ഒന്നിച്ച ചിത്രങ്ങൾ എല്ലാം തന്നെ സൂപ്പർഹിറ്റുകൾ ആയിരുന്നു. 

 

അടുത്ത കാലത്തായി മലയാള സിനിമയില്‍ നിന്നും മണ്‍മറഞ്ഞുപോയ കലാകാരന്മാരുടെ ആത്മാവിന് നിത്യശാന്തിക്കായുള്ള പ്രാര്‍ത്ഥനയോടുകൂടിയാണ് ചിത്രീകരണം ആരംഭിച്ചത്. സംവിധായകൻ ഷാഫിയാണ് സ്വിച്ച് ഓണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. ആദ്യമായി വിളക്ക് കൊളുത്തി ചിത്രീകരണത്തിന് തുടക്കം കുറിച്ചത് ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയായ ഷിനോയ് മാത്യുവിന്റെ ഭാര്യ നീതുവായിരുന്നു.

Also Read: Dileep-Rafi കൂട്ടുകെട്ട് വീണ്ടും; 'വോയ്സ് ഓഫ് സത്യനാഥൻ' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറിൽ എൻ.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിൻ ജെ.പി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. റാഫി തന്നെയാണ് കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിര്‍വഹിച്ചിരിക്കുന്നത്‌. ഒക്ടോബർ ആദ്യവാരം ചിത്രീകരണം ആരംഭിക്കും. ചിത്രത്തിൽ ദിലീപിനെ കൂടാതെ ജോജു ജോർജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാർ തുടങ്ങിയവരും പ്രധാന വേഷത്തിൽ എത്തുന്നു. മഞ്ജു ബാദുഷ, നീതു ഷിനോയ് എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്.

Also Read: Sanusha Santhosh : ചുണ്ടത്ത് സിഗ്രറ്റുമായി സനുഷയുടെ ഫോട്ടോഷൂട്ട്, പുകവലി ഉപേക്ഷിക്കൂ എന്ന് നടിയുടെ ഉപദേശം

ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജിതിൻ സ്റ്റാനിലസ് ആണ്. സംഗീതം- ജസ്റ്റിൻ വർഗീസ്‌, എഡിറ്റർ- ഷമീർ മുഹമ്മദ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, കലാ സംവിധാനം- എം ബാവ, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൺ പൊടുത്താസ്, മേക്കപ്പ്- റോണെക്സ് സേവിയർ, ചീഫ് അസ്സോസിയേറ്റ്- സൈലെക്സ് എബ്രഹാം, അസ്സോസിയേറ്റ് ഡയറക്ടർ- മുബീൻ എം റാഫി, സ്റ്റിൽസ്- ഷാലു പേയാട്, പി.ആർ.ഒ-   മഞ്ജു ഗോപിനാഥ്,പി.ശിവപ്രസാദ് , ഡിസൈൻ- ടെൻ പോയിന്റ്.

Also Read: Annaatthe Teaser : കട്ടകലിപ്പിൽ രജിനികാന്ത്, അണ്ണാത്തെയുടെ ടീസർ പുറത്ത് ഇറങ്ങി

ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ (Title Poster) നേരത്തെ പുറത്തിറങ്ങിയിരുന്നു. 'എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും കൂടെയുണ്ടാകണം' എന്ന് കുറിച്ച് കൊണ്ടാണ് ദിലീപ് തന്റെ ഫേസ്ബുക്കിലൂടെ (Facebook) പോസ്റ്റർ പുറത്തുവിട്ടത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News