മലയാളികൾക്ക് എക്കാലത്തെയും മികച്ച കോമഡി എൻറർടെയിനർ സിഐഡി മൂസ സമ്മാനിച്ച സംവിധായകരിൽ ഒരാളാണ് ജോണി ആൻറണി. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സംവിധാനത്തിൽ നിന്നും മാറിഅഭിനയത്തിലാണ് അദ്ദേഹത്തിൻറെ ശ്രദ്ധ. 2003-ൽ സിഐഡി മൂസയിൽ തുടങ്ങി 2016 തോപ്പിൽ ജോപ്പൻ വരെയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ എങ്കിലും അതിൽ കൂടുതൽ ചിത്രങ്ങളിൽ ജോണി ആൻറണി ഇപ്പോൾ അഭിനയിച്ച് കഴിഞ്ഞു.
തൻറേതായ പ്രത്യേക കോട്ടയം സംസാര ശൈലിയും അഭിനയവും കൊണ്ട് പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാരമാണ് അദ്ദേഹം. സംവിധാനത്തിൽ നിന്നും അഭിനയത്തിലേക്ക് എത്താനുള്ള കാരണം കൂടി പറയുകയാണ് ജോണി ആൻറണി. മനോരമ ന്യൂസിൻറെ നേരെ ചൊവ്വേയിലാണ് ജോണി ആൻറണിയുടെ തുറന്നു പറച്ചിൽ.
സംവിധാന കാലം എന്നെ കടക്കാരനാക്കി മാറ്റി. എന്നാൽ അതിൽ ഇപ്പോൾ 80 ശതമാനവും ഞാൻ അഭിനയിച്ച് വീട്ടി. ഇനി 20 ശതമാനം കൂടിയുണ്ട്. ഒരു വർഷം അഞ്ചും ആറും പടം ചെയ്യാൻ പറ്റില്ല 2003-ൽ ആദ്യ പടം ചെയ്യുമ്പോ 2 ലക്ഷമായിരുന്നു കിട്ടിയത്. പിന്നീട് രണ്ട് വർഷം കഴിഞ്ഞ് കൊച്ചി രാജാവ് ചെയ്യുമ്പോ അത് 7 ലക്ഷമായി. ആകെ 19 വർഷക്കാലം സംവിധാനം ചെയ്തതത് ആകെ 1 കോടി രൂപ ആയിരിക്കും. സിനിമകൾ എല്ലാം നിർമ്മിക്കുകയാണ് ചെയ്യുന്നത്.
ഇതിനിടയിൽ രണ്ട് പിള്ളാരേയും പഠിപ്പിച്ച് ഫ്ലാറ്റ് വാടകക്ക് എടുത്ത് എഴുതിച്ച് ആർട്ടിസ്റ്റിനെ കണ്ട് ഡേറ്റ് വാങ്ങിക്കുമ്പോഴായിരിക്കും നിർമ്മാതാവ് വരുന്നത്. അത്രയും എക്സപൻസ് അതിലുണ്ട്. സിഐഡി മൂസക്ക് ലഭിച്ച പ്രതിഭലം അക്കാലത്ത് പുതുമുഖ സംവിധായകന് ലഭിക്കാവുന്ന ഏറ്റവും മികച്ച പ്രതിഫലം ആയിരുന്നെന്നും അദ്ദേഹം അഭിമുഖത്തിൽ പറയുന്നു.
സഹസംവിധായകനായി സിനിമയിൽ തുടക്കം കുറിച്ച ജോണി ആൻറണി കോട്ടയം ജില്ലയിലെ മാമ്മൂട് സ്വദേശിയാണ് . തുളസീദാസ്, ജോസ് തോമസ്, നിസാർ,താഹ, കമൽ എന്നിവരുടെ അസിസ്റ്റൻറ് ആയി പ്രവർത്തിച്ചിട്ടുണ്ട്.
2003ൽ സി.ഐ.ഡി. മൂസ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. കൊച്ചിരാജാവ്(2005), തുറുപ്പുഗുലാൻ(2006),ഇൻസ്പെക്ടർ ഗരുഡ്(2007), സൈക്കിൾ(2008), ഈ പട്ടണത്തിൽ ഭൂതം(2009) എന്നിവയാണ് മറ്റു ചിത്രങ്ങൾ. തമിഴ്നടൻ ശശികുമാർ, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാസ്റ്റേഴ്സ് എന്ന ചിത്രവും സംവിധാനം ചെയ്തു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...