ആയുഷ്മാൻ ഖുറാന കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഡോക്ടർ ജിയുടെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടിയതായി റിപ്പോർട്ട്. വൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രത്തിൻറെ ഒടിടി റിലീസ് തീയതിയെ കുറിച്ചുള്ള സൂചനകൾ ഒന്നും തന്നെ ഇനിയും പുറത്തുവന്നിട്ടില്ല. ഒരു മാസത്തിന് ശേഷം ചിത്രം നെറ്റ്ഫ്ലിക്സിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒക്ടോബർ 14 ന് തീയേറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണ് ഡോക്ടർ ജി. സമ്മിശ്ര അഭിപ്രായമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിക്കുന്നത്.
ഒരു ഗൈനക്കോളജിസ്റ്റിന്റെ കഥ പറയുന്ന ചിത്രമാണ് ഡോക്ടർ ജി. ചിത്രത്തിൽ ഡോക്ടർ ഉദയ് ഗുപ്ത എന്ന കഥാപാത്രത്തെയാണ് ആയുഷ്മാൻ ഖുറാന അവതരിപ്പിച്ചിരിക്കുന്നത്. തന്‍റെ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും ചിത്രങ്ങൾ കൊണ്ടും പ്രേക്ഷകരെ നിരന്തരം അത്ഭുതപ്പെടുത്തുന്ന ആയുഷ്മാൻ ഖുറാന ഡോക്ടർ ഗൈനോ ആയി നമ്മളെ ഞെട്ടിച്ചു എന്നാണ് പ്രേക്ഷകർ പറയുന്നത്. യുഷ്മാൻ ഖുറാനക്ക് പുറമേ രാകുൽ പ്രീതി സിങ്ങ്, ഷെഫലി ഷാ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ALSO READ: സ്ത്രീകളുടെ മനം കവരുന്ന ഡോക്ടർ ജി; ഡോക്ടർ ജി- റിവ്യൂ
ഗൈനക്കോളജി പഠിക്കാൻ ഒട്ടും താല്പര്യമില്ലാതെ ആ കോഴ്സ് എടുക്കേണ്ടി വന്ന ഒരു പുരുഷ പിജി ഡോക്ടറിന്‍റെ കഥ പറയുന്ന ചിത്രമാണ് ഡോക്ടർ ജി. അനുഭൂതി കശ്യപിന്‍റെ സംവിധാനത്തിൽ എത്തിയ ചിത്രമാണിത്. ചിത്രത്തിൽ ഷേഫലി ഷാ അവതരിപ്പിച്ചിരിക്കുന്ന നന്ദിനി ശ്രീവാസ്ത എന്ന സീനിയർ ഡോക്ടർ നായകനായ ഉദയ് ഗുപ്തയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ' ഒരു നല്ല ഗൈനക്കോളജിസ്റ്റ് ആകണമെങ്കിൽ നീ നിന്‍റെ മെയിൽ ടച്ച് ഉപേക്ഷിക്കണമെന്ന്'. ശെരിക്കും ജോലിയുടെ കാര്യത്തിൽ മാത്രമല്ല പൊതുവെ സ്ത്രീകളോടുള്ള കാഴ്ച്ചപ്പാടിലായാലും ഒരു മെയിൽ ടച്ച് വച്ച് പുലർത്തുന്ന ആളാണ് ഡോക്ടർ ഉദയ് ഗുപ്ത. ഇത്തരത്തിൽ ഒരു പക്കാ പാട്രിയാർക്കി സൊസൈറ്റിയുടെ ഭാഗമായിരുന്ന ഉദയുടെ കാഴ്ച്ചപ്പാടുകൾ മാറുന്ന രീതി വളരെ മികച്ച രീതിയില്‍ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ടെന്നാണ് പ്രേക്ഷകർ അഭിപ്രായപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...