കാലം ഇത്രയൊക്കെ പുരോഗമിച്ചിട്ടും ഒരു ഗൈനക്കോളജിസ്റ്റ് എന്ന് പറയുമ്പോൾ ഭൂരിഭാഗം പേരുടെയും മുഖത്ത് ആദ്യം എത്തുന്ന ചിത്രം ഒരു സ്ത്രീ ഡോക്ടറിന്‍റെ ആകും. കഴിവ് തെളിയിച്ച മികച്ച പുരുഷ ഗൈനക്കോളജിസ്റ്റ് ആണെങ്കിൽ പോലും അത് ഒരു പുരുഷൻ ആണെന്ന കാരണം കൊണ്ട് മാത്രം പലരും കൺസൾട്ട് ചെയ്യാൻ മടിക്കാറുണ്ട്.
അതുകൊണ്ട് തന്നെ എം.ബി.ബി.എസ് കഴിഞ്ഞ പല പുരുഷ പിജി ഡോക്ടർമാരും ഗൈനക്കോളജി പഠിക്കാൻ ഇന്നും മടിക്കുന്നു. ഈയോരു സാഹചര്യത്തിൽ ഗൈനക്കോളജി പഠിക്കാൻ ഒട്ടും താല്പര്യമില്ലാതെ ആ കോഴ്സ് എടുക്കേണ്ടി വന്ന ഒരു പുരുഷ പിജി ഡോക്ടറിന്‍റെ കഥ പറയുന്ന ചിത്രമാണ് ഡോക്ടർ ജി. അനുഭൂതി കശ്യപിന്‍റെ സംവിധാനത്തിൽ കഴിഞ്ഞ ദിവസം തീയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രമാണിത്.
ALSO READ: Varal Movie Review: ഇന്നത്തെയും ഭാവിയിലെയും കേരള രാഷ്ട്രീയം; വരാൽ ഗംഭീരമെന്ന് പ്രേക്ഷക പ്രതികരണം
ആയുഷ്മാൻ ഖുറാനയാണ് ചിത്രത്തിലെ നായക കഥാപാത്രമായ ഡോക്ടർ ഉദയ് ഗുപ്തയെ അവതരിപ്പിച്ചിരിക്കുന്നത്. തന്‍റെ വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ടും ചിത്രങ്ങൾ കൊണ്ടും പ്രേക്ഷകരെ നിരന്തരം അത്ഭുതപ്പെടുത്തുന്ന ആയുഷ്മാൻ ഖുറാന ഡോക്ടർ ഗൈനോ ആയി നമ്മളെ ഞെട്ടിച്ചു എന്ന് തന്നെ പറയാം. ആയുഷ്മാൻ ഖുറാനക്ക് പുറമേ രാകുൽ പ്രീതി സിങ്ങ്, ഷെഫലി ഷാ എന്നിവരും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിൽ ഷേഫലി ഷാ അവതരിപ്പിച്ചിരിക്കുന്ന നന്ദിനി ശ്രീവാസ്ത എന്ന സീനിയർ ഡോക്ടർ നായകനായ ഉദയ് ഗുപ്തയോട് പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ' ഒരു നല്ല ഗൈനക്കോളജിസ്റ്റ് ആകണമെങ്കിൽ നീ നിന്‍റെ മെയിൽ ടച്ച് ഉപേക്ഷിക്കണമെന്ന്'. ശെരിക്കും ജോലിയുടെ കാര്യത്തിൽ മാത്രമല്ല പൊതുവെ സ്ത്രീകളോടുള്ള കാഴ്ച്ചപ്പാടിലായാലും ഒരു മെയിൽ ടച്ച് വച്ച് പുലർത്തുന്ന ആളാണ് ഡോക്ടർ ഉദയ് ഗുപ്ത. ഇത്തരത്തിൽ ഒരു പക്കാ പാട്രിയാർക്കി സൊസൈറ്റിയുടെ ഭാഗമായിരുന്ന ഉദയുടെ കാഴ്ച്ചപ്പാടുകൾ മാറുന്ന രീതി വളരെ മികച്ച രീതിയില്‍ ചിത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
ചുരുക്കി പറഞ്ഞാൽ കണ്ടിരിക്കുന്ന പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കണ്ണ് നനയിക്കുകയും ചെയ്യുന്ന ചിത്രമാണ് ഡോക്ടർ ജി. തമിഴിൽ അടുത്തിടെ പുറത്തിറങ്ങിയ തിരുചിതബ്രം എന്ന ചിത്രത്തിലാണെങ്കിൽ പോലും നായകനും നായികയും തമ്മിലെ സൗഹൃദം അവസാനം ഒരു പ്രണയത്തിൽ കൊണ്ട് എത്തിക്കുന്നതായാണ് കാണിച്ചിട്ടുള്ളത്.
ഡോക്ടർ ജിയിൽ ഒരു ലവ് ട്രാക്ക് ഉണ്ടെങ്കിൽ പോലും നായികയും നായകനും തമ്മിലെ സൗഹൃദം തകരാതെ മറ്റൊരു രീതിയിൽ വളരെ മികച്ചതാക്കി അത് അവതരിപ്പിച്ചിട്ടുണ്ട്. ചിത്രത്തിൽ ഏറ്റവും കൂടുതൽ ആകർഷകമായി തോന്നിയ ഒന്ന് അത് തന്നെയായിരുന്നു. ചിത്രത്തിലെ പാട്ടുകളും സന്ദർഭത്തിന് യോജിച്ച് പോകുന്നതായിരുന്നു.
ALSO READ: Kantara movie: "മികച്ച ആശയവും ത്രില്ലടിപ്പിക്കുന്ന ക്ലൈമാക്‌സും"; കാന്താരയ്ക്ക് പ്രശംസയുമായി പ്രഭാസ്
ചൈൽഡ് ഡെലിവറിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങൾ ചിത്രത്തിൽ കാണിച്ചിരിക്കുന്നതുകൊണ്ട് തന്നെ എ സർട്ടിഫിക്കറ്റ് ആയ ഒരു ചിത്രമാണ് ഡോക്ടർ ജി. എന്നാൽ അതൊന്നും തന്നെ കണ്ടിരിക്കുന്ന പ്രേക്ഷകരെ ഡിസ്റ്റർബ് ചെയ്യിക്കുന്ന രീതിയിൽ അല്ല അവതരിപ്പിച്ചിട്ടുള്ളത്. അതുകൊണ്ട് ഫാമിലി ഓടിയൻസിനും ധൈര്യമായി ഡോക്ടർ ജി എന്ന ചിത്രം കാണാം. നിങ്ങൾ ഡോക്ടർ ജി എന്ന ചിത്രം കണ്ടവരാണെങ്കിൽ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങൾ കമന്‍റ് ബോക്സിൽ രേഖപ്പെടുത്തുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...