റോജയിലെ പ്രണയഗാനത്തെ ഓര്‍മ്മപ്പെടുത്തി ടൊവിനോയും സംയുക്തയും!

ഈ വീഡിയോ കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് അരവിന്ദ് സ്വാമിയും മധുബാലയും തകര്‍ത്ത് അഭിനയിച്ച റോജയിലെ 'പുതുവെള്ളൈ മഴൈ' എന്ന പ്രണയഗാനമാണ്.   

Last Updated : Sep 14, 2019, 11:52 AM IST
റോജയിലെ പ്രണയഗാനത്തെ ഓര്‍മ്മപ്പെടുത്തി ടൊവിനോയും സംയുക്തയും!

നവാഗതനായ സ്വപ്നേഷ് കെ നായര്‍ സംവിധാനം ചെയ്യുന്ന എടക്കാട് ബറ്റാലിയന്‍ 06 ചിത്രത്തിലെ ആദ്യ ഗാനത്തിന്‍റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി. 

ഈ വീഡിയോ കാണുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടിയെത്തുന്നത് അരവിന്ദ് സ്വാമിയും മധുബാലയും തകര്‍ത്ത് അഭിനയിച്ച റോജയിലെ 'പുതുവെള്ളൈ മഴൈ' എന്ന പ്രണയഗാനമാണ്. 

ടൊവിനോ തോമസും സംയുക്ത മേനോനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണിത്. പാട്ടിന്‍റെ പശ്ചാത്തലം മഞ്ഞുമലയാണ്. 

ബി.കെ ഹരിനാരായണന്‍റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് കൈലാസ് മേനോനാണ് . പട്ടാളക്കാരനായാണ് ടൊവിനോ ചിത്രത്തില്‍ വേഷമിടുന്നത്. 

തിരക്കഥ പി.ബാലചന്ദ്രന്‍റെതാണ്. റൂബി ഫിലിംസ് ആന്‍ഡ് കാര്‍ണിവല്‍ മോഷന്‍ പിക്ചേഴ്സിന്‍റെ ബാനറില്‍ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍, എന്നിവരാണ് ഈ ചിത്രം നിര്‍മിക്കുന്നത്.

Trending News