രജനീകാന്ത് നായകനാകുന്ന വേട്ടയനിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറ പ്രവർത്തകർ. ചിത്രത്തിൽ പാട്രിക് എന്ന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. രജനീകാന്തിനും അമിതാഭ് ബച്ചനും ഒപ്പമുള്ള ഫഹദിന്റെ ലൊക്കേഷൻ രംഗങ്ങളും അണിയറ പ്രവർത്തകർ പുറത്ത് വിട്ടു.
ഏറെ പ്രേക്ഷകപ്രീതി നേടിയ ജയ്ഭീം എന്ന ചിത്രത്തിന് ശേഷം ടി.ജെ ജ്ഞാനവേൽ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേട്ടയൻ. ദീപാവലിയോടനുബന്ധിച്ച് ഒക്ടോബർ 10ന് ചിത്രം തിയേറ്ററുകളിലെത്തും.
Get ready to enjoy the vibrant energy of #FahadhFaasil as PATRICK in VETTAIYAN Brace yourself for an intriguing character! #Vettaiyan Releasing on 10th October in Tamil, Telugu, Hindi & Kannada!@rajinikanth @SrBachchan @tjgnan @anirudhofficial @LycaProductions… pic.twitter.com/DiZgzWUeH2
— Lyca Productions (@LycaProductions) September 18, 2024
കഴിഞ്ഞ ദിവസം മഞ്ജു വാര്യരുടെ താര എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തി കൊണ്ടുള്ള വീഡിയോ പുറത്തുവിട്ടിരുന്നു. വേട്ടയന്റെ ഹൃദയവും ആത്മാവും എന്ന വിശേഷണമാണ് താരയ്ക്ക് നൽകിയിരിക്കുന്നത്. നടരാജ് എന്ന കഥാപാത്രത്തെയാണ് റാണ ദഗ്ഗുബതി അഴതരിപ്പിക്കുന്നത്. ചിത്രത്തിലെ മനസിലായോ എന്ന ഗാനം ഇതിനോടകം വൻ ഹിറ്റായി കഴിഞ്ഞു.
Also Read: Vettaiyan: വേട്ടയന്റെ ഹൃദയവും ആത്മാവുമായി മഞ്ജു വാര്യർ; 'താര'യെ പരിചയപ്പെടുത്തി അണിയറ പ്രവർത്തകർ
അമിതാഭ് ബച്ചൻ, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, ദുഷാര വിജയൻ, റിതിക സിംഗ് തുടങ്ങി വൻ താരനിരയാണ് വേട്ടയനിൽ അണിനിരക്കുന്നത്. ചിത്രത്തിലെ 'മനസ്സിലായോ' എന്ന ഗാനം റിലീസ് ചെയ്ത് മണിക്കൂറിനുള്ളിൽ തന്നെ ട്രന്റിംഗ് ലിസ്റ്റിൽ ഒന്നാമതെത്തിയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സൂപ്പർ സ്റ്റാർ രജനീകാന്തിനൊപ്പം മഞ്ജു വാര്യരും ആടി തകർത്ത ഈ ഗാനം ഒരുക്കിയിരിക്കുന്നത്.
രജനീകാന്തിന്റെ 170-ാമത്തെ ചിത്രമാണ് വേട്ടയൻ. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന സിനിമ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി എന്നീ ഭാഷകളിൽ തിയറ്ററുകളിലെത്തും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.