Aavesham Movie Criticised due to Insult Hindi Language: എന്താ അമ്പാനേ ദേശീയ ഭാഷ‌യല്ലേ... ഇതൊക്കെ ശ്രദ്ധിച്ചൂടെ? ''ആവേശം'' കൂടി ഹിന്ദി ഭാഷയെ അപമാനിച്ചുവോ? ആരോപണങ്ങൾ ശക്തം

Aavesham Movie Controversy:  എല്ലാവരേയും അടിച്ചു വീഴ്ത്തി ബിബി മോനെ ഹാപ്പിയാക്കിയ രം​ഗണ്ണൻ മലയാളത്തിലും കന്നടയിലും വിദ്യാർത്ഥികൾക്ക് വാണിംഗ് കൊടുക്കുന്നുണ്ട്...

Written by - Zee Malayalam News Desk | Last Updated : May 11, 2024, 12:08 PM IST
  • രംഗണ്ണനും പിള്ളേരും ഒന്നിച്ച് കോളേജിന് മുന്നിൽ വെച്ചൊരു ഫൈറ്റ് സീനുണ്ട്.
  • ഈ സീനാണ് ഇപ്പോൾ ദേശീയ ഭാഷയെ അധിക്ഷേപിച്ചു എന്ന നിലയിലേക്ക് ചർച്ചകളിൽ എത്തിച്ചിരിക്കുന്നത്.
Aavesham Movie Criticised due to Insult Hindi Language: എന്താ അമ്പാനേ ദേശീയ ഭാഷ‌യല്ലേ... ഇതൊക്കെ ശ്രദ്ധിച്ചൂടെ? ''ആവേശം'' കൂടി ഹിന്ദി ഭാഷയെ അപമാനിച്ചുവോ? ആരോപണങ്ങൾ ശക്തം

ജിത്തു മാധവൻ സംവിധാനം ചെയ്ത് ഫഹദ് ഫാസിൽ നായകനായി എത്തിയ ''ആവേശം'' സിനിമ തിയേറ്ററിന് പിന്നാലെ ഓടിടിയിലും ആവേശം ഒട്ടും ചോരാതെ കുതിച്ചു പായുകയാണ്. എങ്ങും രംഗണ്ണനും കരിങ്കാളിയും തരംഗമായി മാറി. അതിനിടയിൽ സിനിമയ്ക്കെതിരെ വിമർശനങ്ങളും ആരോപണങ്ങളും ഉയരുകയാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ. ''ആവേശം'' സിനിമ ദേശീയ ഭാഷയായ ഹിന്ദിയെ അപമാനിച്ചു എന്നാണ് വിമർശനങ്ങൾ ഉയരുന്നത്. രംഗണ്ണനും പിള്ളേരും ഒന്നിച്ച് കോളേജിന് മുന്നിൽ വെച്ചൊരു ഫൈറ്റ് സീനുണ്ട്. അതിൽ എല്ലാവരേയും അടിച്ചു വീഴ്ത്തി ബിബി മോനെ ഹാപ്പിയാക്കിയ രം​ഗണ്ണൻ മലയാളത്തിലും കന്നടയിലും വിദ്യാർത്ഥികൾക്ക് വാണിംഗ് കൊടുക്കുന്നുണ്ട്.

ശേഷം ഹിന്ദിയിൽ അതേ ഡയലോഗ് ആവർത്തിക്കാൻ പോകുന്നു. എന്നാൽ ആ സമയത്ത് അമ്പാൻ ഹിന്ദി വേണ്ടണ്ണ എന്ന് പറഞ്ഞ് രംഗനെ തടയുന്ന ഒരു സീൻ ഉണ്ട്. ഈ സീനാണ് ഇപ്പോൾ ദേശീയ ഭാഷയെ അധിക്ഷേപിച്ചു എന്ന നിലയിലേക്ക് ചർച്ചകളിൽ എത്തിച്ചിരിക്കുന്നത്. ദക്ഷിണേന്ത്യൻ സിനിമകൾക്ക് എന്നും ഹിന്ദിയോട് ഈ സമീപനമാണെന്നും, രാഷ്ട്രഭാഷയ്ക്ക് ഒട്ടും ബഹുമാനം നൽകുന്നില്ല അല്പം ബഹുമാനം നൽകൂ..,  ഇത് നമ്മുടെ രാഷ്ട്രഭാഷയാണ്, ഈ ഡയലോഗിലൂടെ ദേശീയഭാഷയെ മലയാള സിനിമ അപമാനിച്ചിരിക്കുകയാണ്,  ഇത് രാജ്യത്തിനെ അപമാനിക്കുന്നതിന് സമമാണ് എന്നൊക്കെയാണ് പ്രതിഷേധങ്ങൾ ഉയരുന്നത്. അതേസമയം ഇതിനെ എതിർത്തും വാദങ്ങൾ ഉയരുന്നുണ്ട്.

ALSO READ: നടയൊരുങ്ങി... ഇനി കല്ല്യാണമേളം!!! "ഗുരുവായൂരമ്പല നടയിൽ" ട്രെയിലർ കാണാം

ഇന്ത്യയുടെ ഔദ്യോഗിക ഭാഷകളിൽ ഒന്നുമാത്രമാണ് ഹിന്ദി എന്നും അതിനാൽ തന്നെ കൂടുതൽ ബഹുമാനം കൊടുക്കേണ്ട കാര്യമില്ല എന്നും കമന്റ് വരുന്നുണ്ട്. കൂടാതെ ഇത് സിനിമയിലെ ഒരു കോമഡി രംഗമാണ് സിനിമകളിലെ ഇത്തരം സീനുകളെ ആ സെൻസിൽ കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ എന്നും ആളുകൾ പറയുന്നു. ഏതായാലും അമ്പാനും രം​ഗണ്ണനും സോഷ്യൽ മീഡിയയിൽ ചൂട് പിടിച്ച ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.

ഏപ്രിൽ 11ന് തിയേറ്ററുകളിലെത്തിയ ചിത്രം മെയ് 9ന് ആമസോൺ പ്രൈമിൽ സ്ട്രീമിങ് തുടങ്ങി.150 കോടിയിലധികം ചിത്രം ബോക്സ് ഓഫീസിൽ കളക്ട് ചെയ്തിരുന്നു. ബോക്സ് ഓഫീസിൽ ആധിപത്യം സ്ഥാപിച്ച ചിത്രം ഡിജിറ്റൽ പ്ലാറ്റ്ഫോമിലും റെക്കോർഡുകൾ തകർത്തിരിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അൻവർ റഷീദ് എന്റർടൈൻമെന്റ്, ഫഹദ് ഫാസിൽ ആന്റ് ഫ്രണ്ട്സ് എന്നീ ബാനറിൽ അൻവർ റഷീദ്, നസ്രിയ നസീം എന്നിവർ ചേർന്നാണ് ആവേശം നിർമ്മിച്ചിരിക്കുന്നത്. ഛായാഗ്രഹണം സമീർ താഹിർ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകരുന്നത്.എഡിറ്റർ-വിവേക് ഹർഷൻ, പ്രോജക്ട് സിഇഒ - മൊഹസിൻ ഖായിസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എ ആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ - പി കെ ശ്രീകുമാർ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലേ, കോസ്റ്റുംസ് - മഹർ ഹംസ, മേക്കപ്പ് - ആർ ജി വയനാടൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - ചേതൻ ഡിസൂസ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ്, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് ശേഖർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - അരുൺ അപ്പുക്കുട്ടൻ, സുമിലാൽ സുബ്രമണ്യൻ, സ്റ്റിൽസ് - രോഹിത് കെ സുരേഷ്, നിദാദ് കെ എൻ, ഡിസൈൻ - അഭിലാഷ് ചാക്കോ, വിതരണം - എ ആന്റ് എ റിലീസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News