Watch- പ്രണയം ആഘോഷമാക്കി ടൈഗറും അനന്യയും!!

ആലിയ ഭട്ട്, വരുണ്‍ ധവാന്‍, സിദ്ദാര്‍ത്ഥ്‌ മല്‍ഹോത്ര എന്നീ താരങ്ങളെ ബോളിവുഡിന് പരിചയപ്പെടുത്തിയ ചലച്ചിത്രമാണ് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍'. 

Last Updated : May 5, 2019, 01:35 PM IST
 Watch- പ്രണയം ആഘോഷമാക്കി ടൈഗറും അനന്യയും!!

ലിയ ഭട്ട്, വരുണ്‍ ധവാന്‍, സിദ്ദാര്‍ത്ഥ്‌ മല്‍ഹോത്ര എന്നീ താരങ്ങളെ ബോളിവുഡിന് പരിചയപ്പെടുത്തിയ ചലച്ചിത്രമാണ് കരണ്‍ ജോഹര്‍ സംവിധാനം ചെയ്ത 'സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍'. 

കരിയറിലെ മികച്ച തുടക്കമാണ് ആലിയയ്ക്കും, സിദ്ദാര്‍ത്ഥിനും വരുണിനും  'സ്റ്റുഡന്‍റ് ഓഫ് ദി ഇയറി‍'ലൂടെ ലഭിച്ചത്.

ഇപ്പോഴിതാ, ടൈഗര്‍ ഷറഫ്, അനന്യ പാണ്ഡേ, താര സുതാരിയ എന്നിവരെ അണിനിരത്തി 'സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍ 2' തയാറാക്കിയിരിക്കുകയാണ് കരണ്‍‍. 

ആദ്യ ചിത്രത്തിന്‍റെ വിജയം രണ്ടാം ഭാഗത്തിലും ആവര്‍ത്തിക്കുമെന്ന മികച്ച പ്രതീക്ഷയിലാണ് അണിയറപ്രവര്‍ത്തകരും ആരാധകരും.

'സ്റ്റുഡന്‍റ് ഓഫ് ദി ഇയര്‍ 2'നായി ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കായി 'ഫക്കീറ' എന്ന ഗാനം പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. 

ടൈഗര്‍ ഷറഫ്, അനന്യ പാണ്ഡേ എന്നിവരാണ് ഗാനരംഗത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അന്‍വിത ദത്ത് വരികളെഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് സനം പൂരിയും നീതി മോഹനും ചേര്‍ന്നാണ്. 

ബോളിവുഡ് നടന്‍ ചങ്കി പാണ്ഡേയുടെയും ഭാവന പാണ്ഡേയുടെയും മകളാണ് അനന്യ പാണ്ഡേ. ധര്‍മ്മ പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പുനിത് മല്‍ഹോത്രയാണ്.

Trending News