'നടി ഷംന കാസിമിന് കല്യാണാലോചന, പിന്നെ ട്രാക്ക് മാറ്റി... ഭീഷണിയും പണം തട്ടാൻ ശ്രമവും'

ഷംന കാസിമിന് വിവാഹാലോചനയെന്ന പേരിലാണ് പ്രതികള്‍ വീട്ടിലെത്തിയത്. നേരത്തെ തന്നെ കാസര്‍ഗോഡ് സ്വദേശിയായ ഒരു ടിക്ടോക് താരത്തിന് വേണ്ടി ഷംനയെ കല്ല്യാണം ആലോചിക്കുകയായിരുന്നു

Last Updated : Jun 24, 2020, 03:25 PM IST
'നടി ഷംന കാസിമിന് കല്യാണാലോചന, പിന്നെ ട്രാക്ക് മാറ്റി... ഭീഷണിയും പണം തട്ടാൻ ശ്രമവും'

ചലച്ചിത്രതാരം ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച നാല് പേർ പിടിയിൽ. തൃശൂർ സ്വദേശികളെ കൊച്ചി മരട് പൊലീസാണ് അറസ്റ്റ് ചെയ്തത്. ഷംനയുടെ മാതാവ് നൽകിയ പരാതിയിലാണ് അറസ്റ്റ്. ഒരു ലക്ഷം രൂപ ചോദിച്ചു. തന്നില്ലെങ്കിൽ കരിയർ ഇല്ലാതാക്കുമെന്ന് പറഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.

ഷംന കാസിമിന് വിവാഹാലോചനയെന്ന പേരിലാണ് പ്രതികള്‍ വീട്ടിലെത്തിയത്. നേരത്തെ തന്നെ കാസര്‍ഗോഡ് സ്വദേശിയായ ഒരു ടിക്ടോക് താരത്തിന് വേണ്ടി ഷംനയെ കല്ല്യാണം ആലോചിക്കുകയായിരുന്നു. പിന്നീട് പെണ്ണ് കാണല്‍ എന്ന രീതിയിലാണ് നാല് പേരും ഷംനയുടെ വീട്ടിലെത്തുന്നത് തുടര്‍ന്ന് ഷംനയുടെ വീടിന്റെ ചിത്രങ്ങളും മറ്റും പ്രതികള്‍ ഫോണില്‍ ചിത്രീകരിക്കുകയായിരുന്നു.

Also Read: അച്ഛനെ കടത്തിവെട്ടി മകൾ... മോഹൻലാൽ കിക്കുമായി മകൾ വിസ്മയ!!!

പിന്നീട് വീട്ടുകാര്‍ക്ക് സംശയം തോന്നി. എന്നാല്‍ വീടിന്റെ ചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കുകയും സോഷ്യല്‍ മീഡിയിയില്‍ പ്രചരിപ്പിക്കാതിരിക്കുകയും ചെയ്യണമെങ്കില്‍ പണം നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ഷംനയുടെ അമ്മ മരട് പൊലിസില്‍ അറിയിക്കുന്നത്

More Stories

Trending News