മുപ്പതിൽപരം സിനിമകളിൽ ബാലതാരമായി അഭിനയിച്ച നയൻതാരാ ചക്രവർത്തി ഇപ്പോൾ നായികയാവനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി ബോഡി ഫിറ്റ്നസ് സൂക്ഷിക്കാനായി തീവ്രമായ വർക്കൗട്ടിൽ വ്യാപൃതയായിരിക്കയാണ് പഴയ ബേബി നയൻസ്. താരം തന്നെയാണ് തൻ്റെ സോഷ്യൽ മീഡിയ പേജിൽ ജിം സെൻ്ററിൽ വ്യായാമം ചെയ്യുന്ന വീഡിയോ പങ്കു വച്ചത്. ഈ വിഡിയോ ആരാധകർ ഏറ്റെടുത്തതോടെ വൈറൽ ആവുകയും ചെയ്തു.
നേരത്തെ തന്നെ നയൻതാര ചക്രവർത്തിയെ "ജെൻ്റിൽമാൻ-2" ലെ നായികയായി മെഗാ പ്രൊഡ്യൂസർ കെടി കുഞ്ഞുമോൻ പ്രഖ്യാപിച്ചിരുന്നു. അതിനെ തുടർന്ന് മലയാളം,തെലുങ്ക് ഭാഷകളിൽ നിന്നും ഒട്ടേറേ അവസരങ്ങൾ താരത്തെ തേടി എത്തുന്നുണ്ട് എന്നാണ് വിവരം. ഏതായാലും തെന്നിന്ത്യൻ സിനിമയിൽ നായികയായി ചുവടുറപ്പിക്കാനുള്ള തീവ്ര പരിശീലനത്തിലും പരിശ്രമത്തിലുമാണ് നയൻതാരാ ചക്രവർത്തി.
Read Also: ബാലതാരത്തിൽ നിന്നും നായികയിലേക്ക്! നയൻതാരാ ചക്രവർത്തിക്ക് ഈ ജന്മദിനം ഇരട്ടിമധുരം
ഇത്രയും നാളും നയൻതാര ചക്രവർത്തി ഏവർക്കും ബേബി നയൻതാര ആയിരുന്നു. അഭിനയിച്ച സിനിമകൾ ഇപ്പോഴും പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞിരിക്കുന്നതിനാൽ ആ കുഞ്ഞ് 20 കാരിയായ യുവതിയായി മാറിയെന്ന് പലർക്കും വിശ്വസിക്കാൻ ആകുന്നില്ല. 2006 ൽ തന്റെ നാലാം വയസ്സിലാണ് നയൻതാര ചക്രവർത്തി ആദ്യമായി വെള്ളിത്തിരയിൽ എത്തുന്നത്. കുഞ്ചാക്കോ ബോബനും ജയസൂര്യയും കാവ്യ മാധവനും എല്ലാം ഒരുമിച്ചെത്തിയ കിലുക്കം കിലുകിലുക്കം എന്ന സിനിമയിൽ ആയിരുന്നു അത്. അച്ഛനുറങ്ങാത്ത വീട്, ചെസ്സ്, നോട്ട് ബുക്ക് തുടങ്ങിയ ചിത്രങ്ങളിലും അതേ വർഷം നയൻതാര ബാലതാരമായി എത്തി.
Basics- Deadlift@ajay_64403 @johnsoncinepro pic.twitter.com/LtjqZowmlM
— Nayanthara Chakravarthy (@NayantharaaC) May 22, 2022
തമിഴിലും തെലുങ്കിലും മലയാളത്തിലുമായി മുപ്പതിൽപരം സിനിമകളിലാണ് നയൻതാര വേഷമിട്ടത്. 2016 വരെയുള്ള കാലഘട്ടത്തിൽ ബാലതാരമായി അഭിനയിച്ച നയൻതാര ആറ് പുരസ്കാരങ്ങളും സ്വന്തമാക്കിയിട്ടുണ്ട്. സത്യൻ മെമ്മോറിയൽ അവാർഡ്, അറ്റ്ലസ് ഫിലിം ക്രിട്ടിക് അവാർഡ്, മാതൃഭൂമി- അമൃത അവാർഡ്, ജെയ്സീ ഫൌണ്ടേഷൻ അവാർഡ് തുടങ്ങിയ പുരസ്കാരങ്ങളാണ് ലഭിച്ചത്. വിഎം വിനു സംവിധാനം ചെയ്ത മറുപടി എന്ന ചിത്രത്തിലായിരുന്നു നയൻതാര അവസാനമായി അഭിനയിച്ചത്. സിനിമകൾ കൂടാതെ ചെന്നൈ സിൽക്സ്, ആർഎംകെവി സിൽക്സ്, സിൽവർ സ്റ്റോം പാർക്സ് എന്നിവയുടെ പരസ്യത്തിലും നയൻതാര ചക്രവർത്തി അഭിനയിച്ചിട്ടുണ്ട്.
2002 ഏപ്രിൽ 20 ന് തിരുവനന്തപുരത്താണ് നയൻതാരയുടെ ജനനം. അച്ഛൻ മണിനാഥ് ചക്രവർത്തിയും അമ്മ ബിന്ദു മണിനാഥും.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.