​Garudan Movie: 'ഗരുഡൻ' നവംബറിൽ എത്തുന്നു; മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടു

നീണ്ട ഇടവേളക്കുശേഷം സുരേഷ് ഗോപി, സിദ്ദിഖ്, ജഗദീഷ് ടീം വീണ്ടും എത്തുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ

Written by - Zee Malayalam News Desk | Last Updated : Oct 15, 2023, 08:46 AM IST
  • ചിത്രം നവംബറിൽ റിലീസിനെത്തുമെന്നാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അരിയിച്ചിരിക്കുന്നത്.
  • എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല.
  • ബിജു മേനോൻ സുരേഷ് ​ഗോപി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
​Garudan Movie: 'ഗരുഡൻ' നവംബറിൽ എത്തുന്നു; മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടു

നവാഗതനായ അരുൺ വർമ്മ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗരുഡൻ. ചിത്രത്തിന്റെ മേക്കിം​ഗ് വീഡിയോ പുറത്തുവിട്ടു. 57 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം നവംബറിൽ റിലീസിനെത്തുമെന്നാണ് നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ അരിയിച്ചിരിക്കുന്നത്. എന്നാൽ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. ബിജു മേനോൻ സുരേഷ് ​ഗോപി എന്നിവരാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓ​ഗസ്റ്റിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ഹൈദരാബാദ്, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ചിത്രത്തിന്റെ ഷൂട്ട്. മൂന്ന് ഷെഡ്യൂളുകളിലായി 75 ദിവസത്തോളം ചിത്രീകരണം നീണ്ടുനിന്നു.

നിയമ പോരാട്ടത്തിൻ്റെ കഥ പറയുന്ന ലീഗൽ ത്രില്ലർ എന്ന ജോണറിൽപ്പെടുന്ന ചിത്രമാണിത്. ഇരുവരും നിയമപോരാട്ടത്തിൻ്റെ അങ്കം കുറിക്കുന്ന ഈ ചിത്രം പ്രേക്ഷകർക്ക് ഉദ്വേഗത്തിൻ്റെ പുതിയ ദൃശ്യാനുഭവമാണ് സമ്മാനിക്കുകയെന്നാണ് സൂചന.

സുരേഷ് ഗോപിക്കൊപ്പം സിദ്ദിഖും ജ​ഗദീഷും വീണ്ടും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. നിരവധി ചിത്രങ്ങളിൽ ഒന്നിച്ചഭിനയിച്ച കോമ്പിനേഷനാണ് സുരേഷ് ഗോപി, സിദ്ദിഖ്, ജഗദീഷ് ടീം. നീണ്ട ഇടവേളക്കുശേഷം വീണ്ടും ഈ കോംബോ എത്തുന്നതിന്റെ ആകാംക്ഷയിലാണ് പ്രേക്ഷകർ. മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന ഇരുപത്തിയെട്ടാമത് ചിത്രവും ഒപ്പം മൾട്ടി സ്റ്റാർ ചിത്രവുമാണിത്. ഹരീഷ് മാധവൻ എന്ന പോലീസ് ഉദ്യോഗസ്ഥനെയാണ് ഈ ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിക്കുന്നത്.   

തെലെവാസൽ വിജയ്, ദിലീഷ് പോത്തൻ, അഭിരാമി, ദിവ്യാ പിള്ള, രഞ്ജിത്ത് കങ്കോൾ, ജയ്സ് ജോസ്, അജിത്‌.തലപ്പള്ളി, രഞ്ജിനി, ചൈതന്യ പ്രകാശ്, മാളവിക എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മിഥുൻ മാനുവൽ തോമസാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. കഥ- ജിനേഷ് എം. സംഗീതം- ജെയ്ക്സ് ബിജോയ്. ഛായാഗ്രഹണം- അജയ് ഡേവിഡ് കാച്ചപ്പിള്ളി. എഡിറ്റിംഗ്- ശ്രീജിത്ത് സാരംഗ്, കലാസംവിധാനം- അനീസ് നാടോടി.

Also Read: Pulimada Movie : ജോജു ജോർജ് ചിത്രം പുലിമടയിലെ പുതിയ ഗാനം പുറത്ത്

മേക്കപ്പ്- റോണക്സ് സേവ്യർ. കോസ്റ്റ്യൂം ഡിസൈൻ- സ്റ്റെഫി സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- ദിന്നിൽ ബാബു. അസ്സോസ്സിയേറ്റ് ഡയറക്ടേർസ്- അലക്സ് ആയൂർ, സനു സജീവൻ, സഹസംവിധാനം- ജിജോ ജോസ്. ലൈൻ പ്രൊഡ്യൂസർ- സന്തോഷ് കൃഷ്ണൻ, പ്രൊഡക്ഷൻ ഇൻ ചാർജ്- അഖിൽ യശോധരൻ. മാർക്കറ്റിംഗ്- ബിനു ബ്രിംഗ് ഫോർത്ത്. പ്രൊഡക്ഷൻ മാനേജർ- ശിവൻ പൂജപ്പുര, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- സതീഷ് കാവിൽക്കോട്ട, പ്രൊഡക്ഷൻ കൺട്രോളർ- ഡിക്സൻ പൊടുത്താസ്. ഫോട്ടോ- ശാലു പേയാട്. പിആർഒ- വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News