Godfather OTT Release : ലൂസിഫർ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?

 വൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Sep 18, 2022, 05:33 PM IST
  • വൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
  • തീയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമായിരിക്കും ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുക.
  • ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിരഞ്ജീവിയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.
  • ചിത്രത്തിൽ മോഹൻലാൽ അവതരിച്ച കഥാപാത്രത്തെയാണ് ചിരഞ്ജീവി അവതരിപ്പിക്കുന്നത്.
Godfather OTT Release : ലൂസിഫർ തെലുങ്ക് റീമേക്ക് ഗോഡ്ഫാദറിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സിന്?

മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിൽ എത്തിയ ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക്  റീമേക്കായ ഗോഡ്ഫാദറിന്റെ ഡിജിറ്റൽ അവകാശങ്ങൾ നെറ്റ്ഫ്ലിക്സ് നേടിയതായി റിപ്പോർട്ട്. വൻ തുകയ്ക്കാണ് ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ വിറ്റ് പോയതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തീയേറ്ററുകളിൽ റിലീസ് ചെയ്ത് ഒരു മാസത്തിന് ശേഷമായിരിക്കും ചിത്രം ഒടിടി പ്ലാറ്റ്‌ഫോമിൽ എത്തുക. ചിത്രത്തിൽ തെന്നിന്ത്യൻ സൂപ്പർസ്റ്റാർ ചിരഞ്ജീവിയാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്. ചിത്രത്തിൽ മോഹൻലാൽ അവതരിച്ച കഥാപാത്രത്തെയാണ്  ചിരഞ്ജീവി അവതരിപ്പിക്കുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബോളിവുഡ് താരം സൽമാൻ ഖാനാണ്. കൂടാതെ മഞ്ജുവാര്യർക്ക് പകരം എത്തുന്നത് നയൻതാരയാണ്.

പുരി ജഗന്നാഥ്, സത്യദേവ് കാഞ്ചരണ എന്നിവരും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. തീയേറ്ററുകളിൽ വൻ വിജയൻ നേടാൻ ചിത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. തീയേറ്ററുകളിൽ വൻ വിജയം നേടാൻ ചിത്രത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രം സംവിധാനം ചെയ്യുന്നത് മോഹൻ രാജയാണ്. രാം ചരൺ, ആർ ബി ചൗധരി, എൻ വി പ്രസാദ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിൻറെ സംഗീത സംവിധാനം നിർവഹിക്കുന്നത് തമ്മൻ എസ് ആണ്.

ALSO READ: Lucifer Telugu Remake: ലൂസിഫറിന്റെ തെലുങ്ക് റീമേക്ക്, ചിരഞ്ജീവി ചിത്രത്തിൽ സൽമാൻ ഖാനും

പ്രൊഡക്ഷൻ ഡിസൈനർ: സുരേഷ് സെൽവരാജൻ, എക്സിക്യൂട്ടീവ് നിർമ്മാതാവ്: വക്കട അപ്പറാവു, വിഎഫ്എക്സ് സൂപ്പർവൈസർ: യുഗന്ദർ ടി, DI: അന്നപൂർണ സ്റ്റുഡിയോസ്, കളറിസ്റ്റ് : വേണു ഗോപാൽ റാവു.ജെ , ബാനറുകൾ: കൊണിഡെല പ്രൊഡക്ഷൻ കമ്പനി, സൂപ്പർ ഗുഡ് ഫിലിംസ്., പിആർഒ: വംശി ശേഖർ, ഡിജിറ്റൽ മാർക്കറ്റിംഗ്: ആദ്യ ഷോ

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News