Gold Movie : എന്റെ കാഴ്ച്ചപ്പാട് നിങ്ങൾ ഉൾക്കണ്ണ് കൊണ്ട് കാണണം, സ്പൂൺ ഫീഡിങ്‌ ഞാൻ ഒഴുവാക്കി ; ഗോൾഡിനെ കുറിച്ച് അൽഫോൻസ് പുത്രൻ

Alphonse Puthren Gold Explanation : താൻ സ്‌ക്രീൻ സ്പേസിൽ വെച്ചല്ല ക്യാരക്ടർ എഴുതുന്നതെന്ന് സംവിധായകൻ പറഞ്ഞു. കൂടാതെ തന്റെ കാഴ്ച്ചപ്പാട് പ്രേക്ഷകർ അവരുടെ സാധാരണ കണ്ണുംകൊണ്ടല്ല പക്ഷെ ഉൾ കണ്ണുംകൊണ്ടു നോക്കണം എന്നും ആവശ്യപ്പെട്ടു. 

Written by - Zee Malayalam News Desk | Last Updated : Jan 2, 2023, 05:15 PM IST
  • താൻ സ്‌ക്രീൻ സ്പേസിൽ വെച്ചല്ല ക്യാരക്ടർ എഴുതുന്നതെന്ന് സംവിധായകൻ പറഞ്ഞു.
  • കൂടാതെ തന്റെ കാഴ്ച്ചപ്പാട് പ്രേക്ഷകർ അവരുടെ സാധാരണ കണ്ണുംകൊണ്ടല്ല പക്ഷെ ഉൾ കണ്ണുംകൊണ്ടു നോക്കണം എന്നും ആവശ്യപ്പെട്ടു.
  • കൂടാതെ ചിത്രത്തിലെ നയൻതാരയുടെ കഥാപാത്രത്തിന്റെ പ്രധാന്യവും, ആ കഥാപാത്രത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും സംവിധായകൻ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിശദമാക്കുന്നുണ്ട്.
Gold Movie : എന്റെ കാഴ്ച്ചപ്പാട് നിങ്ങൾ ഉൾക്കണ്ണ് കൊണ്ട് കാണണം, സ്പൂൺ ഫീഡിങ്‌ ഞാൻ ഒഴുവാക്കി ; ഗോൾഡിനെ കുറിച്ച് അൽഫോൻസ് പുത്രൻ

പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ഗോൾഡ് ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയുടെ റോൾ കുറവാണെന്ന പരാതിക്ക് മറുപടിയുമായി സംവിധായകൻ അൽഫോൻസ് പുത്രൻ. താൻ സ്‌ക്രീൻ സ്പേസിൽ വെച്ചല്ല ക്യാരക്ടർ എഴുതുന്നതെന്ന് സംവിധായകൻ പറഞ്ഞു. കൂടാതെ തന്റെ കാഴ്ച്ചപ്പാട് പ്രേക്ഷകർ അവരുടെ സാധാരണ കണ്ണുംകൊണ്ടല്ല പക്ഷെ ഉൾ കണ്ണുംകൊണ്ടു നോക്കണം എന്നും ആവശ്യപ്പെട്ടു. കൂടാതെ ചിത്രത്തിലെ നയൻതാരയുടെ കഥാപാത്രത്തിന്റെ പ്രധാന്യവും, ആ കഥാപാത്രത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടും സംവിധായകൻ തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വിശദമാക്കുന്നുണ്ട്. 

 അൽഫോൻസ് പുത്രന്റെ ഫേസ്‌ബുക്ക് കുറിപ്പ്

ഗോൾഡ് എന്ന സിനിമയിൽ ലേഡി സൂപ്പർസ്റ്റാർ നയൻ‌താരയുടെ റോൾ കുറവാണ് എന്ന് കുറച്ചു പേർക്ക് പരാതിയുണ്ട്. അങ്ങനെ ഉള്ളവർക്ക് എന്റെ മറുപടി. സ്ക്രീൻ സ്പേസ് വച്ചാണെങ്കിൽ നിങ്ങൾ പറഞ്ഞത് എങ്കിൽ ഷെമിക്കണം. ഞാൻ സ്ക്രീൻ സ്പേസ് വച്ചല്ല കാരക്ടർ എഴുതുന്നത് . എന്റെ സിനിമ സ്പെഷ്യൽ താങ്ക്‌സിൽ തുടങ്ങി ലാസ്‌റ് ഫ്രെയിം വരെ ഉണ്ടാവും. അതുകൊണ്ട് 

എന്റെ കാഴ്ച്ചപ്പാട് നിങ്ങൾ ഒന്ന് നിങ്ങളുടെ സാധാരണ കണ്ണുംകൊണ്ടല്ല …ഉൾ കണ്ണുംകൊണ്ടു നോക്കണേ. 

ലേഡി സൂപ്പർസ്റ്റാർ നയൻ‌താര = സുമംഗലി ഉണ്ണികൃഷ്ണൻ. 

ആദ്യത്തെ സീനിൽ തന്നെ ഉണ്ണികൃഷ്ണൻ എന്ന് പറയുന്ന പഴയ ടൈപ്പ് തന്ത അയച്ച സ്ത്രീധനം എന്ന ഏർപ്പാട് ആണ് ജോഷിയുടെ വീടിന്റെ മുമ്പിൽ കാണുന്നത് . അവസാനം ഒരു ഈഗോയിൽ ഫോണിൽ തെറി വിളിച്ചു കല്യാണം മുടങ്ങി വീട്ടിൽ ഇരുന്നു ആലോചിച്ചപ്പോ തോന്നി കാണും സ്വന്തം മോളെ വെറും പണത്തിനു വേണ്ടിയായിരിക്കാം കല്യാണം ആലോചിച്ചു വന്നത് . 200 കൂടിയല്ല , ഒരു പക്ഷെ ഇരുപതിനായിരം കോടി ഉണ്ടാക്കാൻ തന്റെ സ്വന്തം മകൾക് ബുദ്ധിയുണ്ട് എന്ന് ഉണ്ണികൃഷ്ണൻ എന്ന പഴയ തന്തക്ക് ഒരു പുതിയ ബുദ്ധി ഉദിച്ചു കാണാം . അവിടെ 200 കോടിക്ക് ഉണ്ണികൃഷ്ണൻ കണ്ണടച്ചപ്പോൾ കിട്ടിയത് തന്റെ സ്വന്തം മകളെ “കാണാൻ” ഉള്ള തിരിച്ചു അറിവാണ് . സുമംഗലി സ്വന്തം അമ്മക്ക് വന്ന അവസ്ഥ തനിക്ക് വേണ്ട എന്ന് ബോധം കോവിഡ് കാലത്തു വെറുതെ ഇരുന്ന് ആലോചിച്ചപ്പോ കിട്ടിക്കാണും. അതുകൊണ്ടായിരിക്കും സുമംഗലിക്ക് ഐഡിയ  ഷാജിയേയും മകൻ സുനേഷ് ഷാജിയേയും ഔട്ട് ഓഫ് പ്ലേസ് ആയി തോന്നിയത് . 

ഇനി പ്രേമത്തിൽ ജോർജ് സെലിൻ എന്ന കാരക്ടറിന് കേക്ക് കൊടുക്കുന്നത് സ്പൂണിൽ കഴിക്കുന്ന സ്ലോ മോഷൻ ഷോട്ടും എല്ലാം ഗോൾഡിലും ഇൻഡ് . സ്‌പൂണും കേക്കും അവിടെ തന്നെ ഇൻഡ് . നിങ്ങൾ എടുത്തു കഴിച്ചോ . നിങ്ങളും വളർന്നില്ലേ . ഞാൻ അതുകൊണ്ട്  സ്പൂൺ ഫീഡിങ്‌ ഒഴുവാക്കി . കുറച്ചു ഹെൽത്ത് പ്രശ്നങ്ങൾ ഉള്ളത് കൊണ്ടാണ് പ്രൊമോഷനും ഇന്റർവ്യൂസും കൊടുക്കാത്തത്. എത്ര ആക്ടർസ് വന്നാലും കാര്യമില്ല അൽഫോൻസ് പുത്രൻ വന്നാൽ മാത്രമേ പ്രൊമോഷൻ ചെയ്യുകയുള്ളൂ എന്ന് ഏതൊക്കെയോ ചാനൽ പറഞ്ഞു. നിങ്ങളോടു ദേഷ്യമോ വിഷമമോ ഉള്ളത് കൊണ്ടല്ല. 

അപ്പൊ ഹാപ്പി ന്യൂ ഇയർ ഫ്രണ്ട്സ് .

ALSO READ: Gold Movie OTT Release : അൽഫോൻസ് പുത്രൻ ചിത്രം ഗോൾഡ് ഒടിടിയിലെത്തി; എവിടെ കാണാം?

അതേസമയം ഗോൾഡ് ഡിസംബർ 29 അർദ്ധരാത്രി മുതൽ ഗോൾഡ് ആമസോൺ പ്രൈം വീഡിയോസിൽ സ്ട്രീമിങ് ആരംഭിച്ചു. ഡിസംബർ 1 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഗോൾഡ്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തീയേറ്ററുകളിൽ നിന്ന് ലഭിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.  പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ സഹബാനറിൽ സുപ്രിയ മേനോനോടൊപ്പം ചേർന്നാണ് ലിസ്റ്റിൻ ഗോൾഡ് നിർമിച്ചിരിക്കുന്നത്. 

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രേയിംസാണ് ഗോൾഡ് തിയറ്ററുകളിൽ എത്തിക്കുന്നത്. ദി ടീം എന്ന സിനിമ വിതരണ കമ്പനിയാണ് ചിത്രം തമിഴ്നാട്ടിൽ എത്തിക്കുന്നത്. സൺ നെറ്റ്വർക്കിനാണ് സിനിമയുടെ സാറ്റ്ലൈറ്റ് അവകാശം. ജോഷി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ഗോൾഡിൽ അവതരിപ്പിച്ചത്. നയൻതാരയെത്തിയത് സുമംഗലി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രമായിട്ടാണ്.

പൃഥ്വിരാജിനും നയൻതാരയ്ക്കും പുറമെ ഷമ്മി തിലകൻ, മല്ലിക സുകുമാരൻ, വിനയ് ഫോർട്ട്, അൽതാഫ് സലീം, സാബുമോൻ, ചെമ്പൻ വിനോദ്, ബാബുരാജ്, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ, റോഷൻ മാത്യു, ലാലു അലക്സ്, ജാഫർ ഇടുക്കി, ജഗദീഷ്, അബു സലീം, സുരേഷ് കൃഷ്ണ, ദീപ്തി സതി, സുധീഷ്, അജ്മൽ അമീർ, പ്രേം കുമാർ, സൈജു കുറിപ്പ്,  ജസ്റ്റിൻ ജോൺ, ഫയ്സൽ മുഹമ്മദ്, എം ഷിയാസ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്.

അൽഫോൺസ് പുത്രൻ തന്നെയാണ് ചിത്രത്തിന്റെ കഥ, എഡിറ്റിങ്, സംഘട്ടനം, വിഎഫ്എക്സ്, ആനിമേഷൻ, കളർ ഗ്രേഡിങ് തുടങ്ങിയവ കൈകാര്യം ചെയ്തിരിക്കുന്നത്. ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. പ്രേമം ഇറങ്ങി ഏഴ് വർഷങ്ങൾക്ക് ശേഷമെത്തിയ അൽഫോൺസ് പുത്രൻ ചിത്രമെന്ന പ്രത്യേകതയും ഗോൾഡിനുണ്ട്. അൽഫോൺസിന്റെ കരിയറിലെ മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. നിവിൻ പോളിയെ നായകനാക്കി ഒരുക്കിയ നേരം, പ്രേമം എന്നിവയായിരുന്നു അൽഫോൺസിന്റെ ആദ്യ രണ്ട് ചിത്രങ്ങൾ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News