വീണ്ടും വൈറലായി അമൃതയും ​ഗോപി സുന്ദറും; മാലയണിഞ്ഞുള്ള ചിത്രം പങ്കിട്ട് ​ഗോപി സുന്ദർ

ചിത്രത്തിൽ ഇരുവരും മാലയണിഞ്ഞാണ് നിൽക്കുന്നത്. ഇതോടെ പഴനിയിൽ പോയി കല്യാണം കഴിച്ചോ തുടങ്ങി നിരവധി കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Jul 20, 2022, 04:12 PM IST
  • ഗോപി സുന്ദർ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്.
  • പഴനിയിൽ യാത്ര പോയപ്പോൾ എടുത്ത ചിത്രങ്ങളാണ് ​ഗോപി സുന്ദർ പങ്കുവച്ചിരിക്കുന്നത്.
  • ചിത്രത്തിൽ ഇരുവരും മാലയണിഞ്ഞാണ് നിൽക്കുന്നത്.
  • പഴനി മുരു​ഗനുക്ക് ഹരോ ഹര എന്ന ക്യാപ്ഷനോടെയാണ് ​ഗോപി സുന്ദർ ഫോട്ടോ പങ്കുവച്ചിട്ടുള്ളത്.
വീണ്ടും വൈറലായി അമൃതയും ​ഗോപി സുന്ദറും; മാലയണിഞ്ഞുള്ള ചിത്രം പങ്കിട്ട് ​ഗോപി സുന്ദർ

ഗോപി സുന്ദറും അമൃത സുരേഷും ഒന്നിച്ചുള്ള ചിത്രങ്ങൾ വീണ്ടും വൈറലാകുന്നു. ​ഗോപി സുന്ദർ തന്റെ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രമാണ് വൈറലായിരിക്കുന്നത്. പഴനിയിൽ യാത്ര പോയപ്പോൾ എടുത്ത ചിത്രങ്ങളാണ് ​ഗോപി സുന്ദർ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ ഇരുവരും മാലയണിഞ്ഞാണ് നിൽക്കുന്നത്. ഇതോടെ പഴനിയിൽ പോയി കല്യാണം കഴിച്ചോ തുടങ്ങി നിരവധി കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്. പഴനി മുരു​ഗനുക്ക് ഹരോ ഹര എന്ന ക്യാപ്ഷനോടെയാണ് ​ഗോപി സുന്ദർ ഫോട്ടോ പങ്കുവച്ചിട്ടുള്ളത്. 

തങ്ങൾ പ്രണയത്തിലാണെന്ന് അടുത്തിടെയാണ് ഇരുവരും തുറന്നു പറഞ്ഞത്. അന്ന് മുതൽ ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങൾ അമൃതയും ​ഗോപി സുന്ദറും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ടായിരുന്നു. ഇരുവരും ഒന്നിച്ച് നിരവധി യാത്രകളും സം​ഗീത പരിപാടികളും അവതരിക്കുന്നുണ്ട്. "പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച് അനുഭവങ്ങളുടെ കനൽവരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്…" എന്ന അടികുറുപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ച പോസ്റ്റിലൂടെയാണ് ഇരുവരും തങ്ങൾ പ്രണയത്തിലാണെന്ന് തങ്ങളുടെ ആരാധകർക്ക് സൂചന നൽകിയത്. 

Also Read: Gopi Sundar-Amritha Suresh : സദാചാരക്കാരെ മാറി നിൽക്കൂ, ഇത് നിങ്ങൾക്കുള്ളതല്ല; അമൃത സുരേഷിനൊപ്പമുള്ള ഗാനത്തിന്റെ പ്രോമോ പങ്ക് വെച്ച് ഗോപി സുന്ദർ

 

ഇതിന് പിന്നാലെ മെയ് 30 ന്  ഗോപി സുന്ദറിന്റെ പിറന്നാളിന് അമൃത സുരേഷിനും മകൾ അവന്തികയ്ക്കും ഒപ്പം ഗോപി സുന്ദർ ക്ഷേത്ര ദർശനം നടത്തിയിരുന്നു. ഗോപി സുന്ദറിന് ഒരായിരം പിറന്നാൾ ആശംസകളാണ് അമൃത സുരേഷ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ നേർന്നത്. ഇത് കൂടാതെ  ക്ഷേത്ര ദർശനത്തിന്റെ ദൃശ്യങ്ങളും പങ്കുവെച്ചിരുന്നു. "ഓം നമോ നാരായണായ" എന്ന അടികുറിപ്പോടെ മൂന്ന് പേരും അമ്പല നടയിൽ നിൽക്കുന്ന ചിത്രമാണ് ഗായിക സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ചുള്ള ഒരു റൊമാന്റിക് വീഡിയോയും പുറത്തുവന്നിരുന്നു. 

ആദ്യ ഭാര്യയുമായി വേർപിരിഞ്ഞ ഗോപി സുന്ദർ കഴിഞ്ഞ ഒമ്പത് വർഷത്തോളായി ഗായിക അഭയ ഹിരണ്മയിയുമായി ലിവിങ് റിലേഷനിലായിരുന്നു. പല പൊതുപരിപാടികളിലും അഭയയും ഗോപിയും ഒരുമിച്ച് പങ്കെടുത്തിട്ടുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. എന്നാൽ അടുത്തിടെയായി ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പ്രത്യക്ഷപ്പെടുന്നില്ലായിരുന്നു. ഏറ്റവും അവസാനമായി 2021 ഓഗസ്റ്റിലാണ് അഭയയുമായിട്ടുള്ള ചിത്രം ​ഗോപി സുന്ദർ ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുള്ളത്.

ഐഡിയ സ്റ്റാർ സിങ്ങറിലൂടെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടൻ ബാല 2010ൽ അമൃതയെ വിവാഹം ചെയ്തിരുന്നു. എന്നാൽ 2019ൽ ഇരുവരും വിവാഹ ബന്ധം വേർപെടുത്തി. ആ ബന്ധത്തിൽ അവന്തിക എന്ന് പേരുളള ഒരു മകളുണ്ട്. 2021 സെപ്റ്റംബറിലാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്. തൃശ്ശൂർ കുന്നംകുളം സ്വദേശി എലിസബത്തിനെയാണ് ബാല രണ്ടാമത് വിവാഹം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News