പോലീസിന്റെ കസ്റ്റഡിയിലിരിക്കെ മരിച്ച സഹോദരൻ ശ്രീജിവിന്റെ മരണത്തില്‍ നീതി തേടി സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ശ്രീജിത്തിന് സംഗീതത്തിലൂടെ പിന്തുണയുമായി സംഗീത സംവിധായകന് ഗോപി സുന്ദര്‍.
ശ്രീജിത്തിന്റെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തെ പിന്തുണച്ച് ഗോപി സുന്ദര്‍ ഒരുക്കിയ മ്യൂസിക് വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്.
2014 മെയ് 19നാണ് ശ്രീജീവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കേ മരിച്ചത്. ആത്മഹത്യയാണെന്ന പൊലീസ് വാദത്തെ തള്ളി കസ്റ്റഡി മരണമാണെന്ന് പൊലീസ് കംപ്ലയിന്റ്റ് അതോറിറ്റി കണ്ടെത്തുകയായിരുന്നു. പാറശാല സിഐ ആയിരുന്ന ഗോപകുമാറും എഎസ്ഐ ഫിലിപ്പോസും ചേര്‍ന്ന് കൊലപ്പെടുത്തിയതില്‍ നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സഹോദരന് ശ്രീജിത്ത് സമരം തുടങ്ങിയത്. ആ സമരം ഇപ്പോഴും തുടരുകയാണ്. ഇതുവരെ നീതി ലഭിക്കാത്ത പോരാട്ടത്തിന് പിന്തുണയുമായി ഒരുപാട് പ്രമുഖര്‍ മുന്നോട്ട് എത്തിയിരുന്നു.
വീഡിയോ കാണാം: