The Great Indian Kitchen: ജൈത്രയാത്ര തുടര്‍ന്ന് നവവധൂവരന്മാര്‍, അന്യ ഭാഷകളില്‍ തരംഗം സൃഷ്ടിക്കാന്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

പ്രേക്ഷക-നിരൂപക പ്രശംസ നേടി തരംഗം സൃഷ്ടിച്ച  മലയാള ചലച്ചിത്രം ‘The Great Indian Kitchen’ മറ്റ് ഭാഷകളിലും തരംഗം സൃഷ്ടിക്കാനൊരുങ്ങുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 18, 2021, 08:54 PM IST
  • 'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍' (The Great Indian Kitchen) തമിഴ്, തെലുഗു എന്നീ ഭാഷകളിലാണ് റീമേക്ക് ചെയ്യുന്നത്. ആര്‍ കണ്ണനാണ് ചിത്രത്തിന്‍റെ തമിഴ്-തെലുഗ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
  • ചിത്രത്തിന്‍റെ റീമേക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തു വിട്ടില്ല എങ്കിലും പ്രശസ്ത നടിയാവും മലയാളത്തില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.
The Great Indian Kitchen: ജൈത്രയാത്ര തുടര്‍ന്ന് നവവധൂവരന്മാര്‍,  അന്യ ഭാഷകളില്‍ തരംഗം സൃഷ്ടിക്കാന്‍ ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍

പ്രേക്ഷക-നിരൂപക പ്രശംസ നേടി തരംഗം സൃഷ്ടിച്ച  മലയാള ചലച്ചിത്രം ‘The Great Indian Kitchen’ മറ്റ് ഭാഷകളിലും തരംഗം സൃഷ്ടിക്കാനൊരുങ്ങുന്നു. 

'ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍'  (The Great Indian Kitchen) തമിഴ്, തെലുഗു എന്നീ ഭാഷകളിലാണ്  റീമേക്ക് ചെയ്യുന്നത്.  ആര്‍ കണ്ണനാണ് ചിത്രത്തിന്‍റെ തമിഴ്-തെലുഗ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 

ചിത്രത്തിന്‍റെ റീമേക്ക് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം പുറത്തു വിട്ടില്ല എങ്കിലും പ്രശസ്ത നടിയാവും മലയാളത്തില്‍ നിമിഷ അവതരിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.  തെന്നിന്ത്യയില്‍ മുഴുവന്‍ അറിയപ്പെടുന്ന ഒരു നടന്‍ നായക കഥാപാത്രത്തെ  അവതരിപ്പിക്കുമെന്നും  കണ്ണന്‍ പറഞ്ഞു. താരനിര്‍ണ്ണയം പൂര്‍ത്തിയായതായും  വൈകാതെ പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.  ആര്‍ കണ്ണന്‍ തന്നെയാവും  ചിത്രം സംവിധാനം ചെയ്യുക.  പി ജി മുത്തയ്യയാണ് ഛായാഗ്രഹണം. പട്ടുകോട്ടൈ പ്രഭാകര്‍ ആണ് സംഭാഷണം ഒരുക്കുന്നത്.

'ശക്തമായ തിരക്കഥയാണ് ഗ്രേറ്റ് ഇന്ത്യന്‍  കിച്ചണിന്‍റേത്. തമിഴ് പ്രേക്ഷകരുടെ അഭിരുചിയുമായി എളുപ്പം ചേരുന്നതുമാണ്. ഒരു വീട്ടമ്മയുടെ ദുരവസ്ഥ ചിത്രം മനോഹരമായി വരച്ചുകാട്ടുന്നുണ്ട്. ചിത്രം കണ്ടതിനുശേഷം അവരോട് ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെടാന്‍ പോലും നമ്മള്‍ രണ്ടുവട്ടം ആലോചിക്കും. പ്രത്യേകിച്ചും ഇരിക്കുക മാത്രമാണ് നമ്മള്‍ ചെയ്യുന്നത് എന്നത് പരിഗണിക്കുമ്പോള്‍,' ആര്‍ കണ്ണന്‍ പറഞ്ഞു.

Also read: ഒരാഴ്ചയായി ആ വാക്കിന്റെ അര്‍ത്ഥം തേടി ഗൂഗിള്‍ അരിച്ചു പെറുക്കി മലയാളികള്‍, കാരണം The Great Indian Kitchen..!

മലയാളത്തിലെ ആദ്യത്തെ ഗ്ലോബല്‍ സ്ട്രീമി൦ഗ് സര്‍വീസായ നീസ്ട്രീം  OTT വഴി ജനുവരി 15നാണ്  ചിത്രം പുറത്തിറങ്ങിയത്.  തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം സുരാജ്  വെഞ്ഞാറമൂടും, നിമിഷ സജയനും ഒരുമിച്ച ചിത്രം കൂടിയായിരുന്നു ഇത്.

Also read: Great Indian Kitchen: വീട്ടമ്മയുടെ ബുദ്ധിമുട്ട് സിനിമയാക്കുമ്പോഴും ശരണം വിളി പരിഹാസം- ശോഭാ സുരേന്ദ്രൻ

ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍’ മലയാളത്തില്‍ ഏറെ പ്രതികരണങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു.  ഒരു വീട്ടമ്മയുടെ അടുക്കളയിലെ ഏറെ മനോഹരമായി ജീവിതം വരച്ചുകാട്ടിയ ചിത്രം  സിനിമാപ്രേമികളുടെ ഇടയില്‍ ആദ്യദിനത്തില്‍ തന്നെ  വലിയ  ചര്‍ച്ചയ്ക്ക്  ഇടം നേടിയിരുന്നു. ബിബിസി ഉള്‍പ്പെടെ അന്തര്‍ദേശീയ മാധ്യമങ്ങളില്‍ വരെചിത്രം  ഇടംപിടിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News