ഞാൻ വീണ്ടും ബാറ്റ്മാൻ ആകാം പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്; ക്രിസ്റ്റ്യൻ ബെയ്ൽ

അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഡി.സിയുടെ ദി ഫ്ലാഷ് എന്ന ചിത്രത്തിൽ, 1989 ൽ ബാറ്റ്മാൻ ആയി അഭിനയിച്ച മൈക്കിൾ കീറ്റണും ഡി.സി എക്സ്റ്റന്‍റഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ബാറ്റ്മാൻ ആയി അഭിനയിച്ച ബെൻ അഫ്ലെക്സും ബാറ്റ്മാൻ ആയി തിരിച്ചെത്തുന്നുണ്ട്.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jun 28, 2022, 05:58 PM IST
  • ഡി.സി എക്സ്റ്റന്‍റഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ബാറ്റ്മാൻ ആയി അഭിനയിച്ച ബെൻ അഫ്ലെക്സും ബാറ്റ്മാൻ ആയി തിരിച്ചെത്തുന്നുണ്ട്.
  • ഈ ചിത്രത്തിൽ ക്രിസ്റ്റ്യൻ ബെയ്ലും തിരിച്ചെത്തുന്നുണ്ടോ എന്ന ചേദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.
  • ഇത്തരത്തിൽ നിരവധി പ്രത്യേകതകൾ ക്രിസ്റ്റഫർ നോളന്‍റെയും ക്രിസ്റ്റ്യൻ ബെയ്ലിന്‍റെയും ഡാർക്ക് നൈറ്റ് ട്രയോളജിക്ക് ഉണ്ട്.
ഞാൻ വീണ്ടും ബാറ്റ്മാൻ ആകാം പക്ഷെ ഒരു കണ്ടീഷൻ ഉണ്ട്; ക്രിസ്റ്റ്യൻ ബെയ്ൽ

കോമിക് ബുക്ക് ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ സിനിമ ആയിട്ടുള്ള സൂപ്പർ ഹീറോയാണ് ബാറ്റ്മാൻ. അവയിൽ തന്നെ കൂടുതൽ പ്രശംസ പിടിച്ച് പറ്റിയിട്ടുള്ളത് ക്രിസ്റ്റ്യൻ ബെയ്ൽ അവതരിപ്പിച്ച ബാറ്റ്മാൻ ആണ്. ക്രിസ്റ്റഫർ നോളന്‍റെ പ്രശസ്തമായ ഡാർക്ക് നൈറ്റ് ട്രയോളജിയിലാണ് ക്രിസ്റ്റ്യൻ ബെയ്ൽ ബാറ്റ്മാൻ ആയി എത്തിയത്. 2005 ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ബിഗിൻസായിരുന്നു ട്രയോളജിയിലെ ആദ്യ ചിത്രം. 2012 ൽ പുറത്തിറങ്ങിയ ബാറ്റ്മാൻ ദി ഡാർക്ക് നൈറ്റ് റൈസസ് എന്ന ചിത്രത്തിലൂടെ വളരെ മികച്ചൊരു അന്ത്യം ബാറ്റ്മാൻ എന്ന കഥാപാത്രത്തിന് സമ്മാനിച്ച്കൊണ്ടാണ് മൂന്ന് ചിത്രങ്ങളുടെ ഈ പരമ്പര അവസാനിച്ചത്. 

ഇതിന് ശേഷം ബെൻ അഫ്ളെക്സ്, റോബർട്ട് പാറ്റിൻസൺ എന്നീ രണ്ട് അഭിനേതാക്കള്‍ ബാറ്റ്മാൻ ആയി എത്തിയിട്ടുണ്ട്. എങ്കിലും ക്രിസ്റ്റ്യൻ ബെയ്ലിന്‍റെ ബാറ്റ്മാൻ പലരുടെയും ഫേവറെയ്റ്റ് ലിസ്റ്റിൽ ഇപ്പോഴും നില നിൽക്കുന്നു. ഇപ്പോൾ തനിക്ക് ബാറ്റ്മാൻ ആയി തിരിച്ച് വരാൻ താല്പ്പര്യമുണ്ടെന്ന് സാക്ഷാൻ ക്രിസ്റ്റ്യൻ ബെയ്ൽ ഒരു അന്തർ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ്. പക്ഷെ അതിന് ഒരു കണ്ടീഷനും താരം തന്നെ മുന്നോട്ട് വച്ചു. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഡി.സിയുടെ ദി ഫ്ലാഷ് എന്ന ചിത്രത്തിൽ, 1989 ൽ ബാറ്റ്മാൻ ആയി അഭിനയിച്ച മൈക്കിൾ കീറ്റണും ഡി.സി എക്സ്റ്റന്‍റഡ് സിനിമാറ്റിക് യൂണിവേഴ്സിൽ ബാറ്റ്മാൻ ആയി അഭിനയിച്ച ബെൻ അഫ്ലെക്സും ബാറ്റ്മാൻ ആയി തിരിച്ചെത്തുന്നുണ്ട്. 

Read Also: Keedam Movie OTT Release :രജീഷ വിജയന്റെ കീടം ഒടിടിയിലെത്തുന്നു; സീ 5 ൽ ഉടൻ റിലീസ് ചെയ്യും

ഈ ചിത്രത്തിൽ ക്രിസ്റ്റ്യൻ ബെയ്ലും തിരിച്ചെത്തുന്നുണ്ടോ എന്ന ചേദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം. ആരും തന്നെ ഈ സിനിമയിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ലെന്നാണ് ഇതിന് മറുപടിയായി താരം പറഞ്ഞത്. താരത്തിന്‍റെ വാക്കുകളിലേക്ക്, "ക്രിസ്റ്റഫർ നോളൻ സംവിധായകനായി എത്തുമെങ്കിൽ മാത്രം ഞാൻ വീണ്ടും ബാറ്റ്മാന്‍റെ കുപ്പായം അണിയും. 2005 ൽ ബാറ്റ്മാന്‍റെ ആദ്യ ചിത്രം പുറത്തിറങ്ങിയപ്പോൾ മൂന്ന് ചിത്രങ്ങളുടെ ഒരു പരമ്പര ആകും അതെന്ന ഉടമ്പടി ആയിരുന്നു ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്. അത് പൂർത്തിയായി ഞങ്ങൾ മറ്റ് ചിത്രങ്ങളുമായി മുന്നോട്ട് പോകുകയും ചെയ്തു. എന്നാൽ അന്ന് ഞാൻ തീരുമാനിച്ച കാര്യമാണ് എന്നെങ്കിലും ബാറ്റ്മാൻ ആയി തിരിച്ചെത്താൻ ഒരു അവസരം ലഭിച്ചാൽ അത് ക്രിസ്റ്റഫർ നോളന്‍റെ സിനിമയിൽ ആയിരിക്കുമെന്ന്. 

ഭാവിയിൽ അദ്ദേഹം വീണ്ടും ഒരു ബാറ്റ്മാൻ ചിത്രവുമായി എന്നെ സമീപിച്ചാൽ തീർച്ചയായും ഞാൻ ബാറ്റ്മാൻ ആയി തിരിച്ചെത്തും" എന്നും ക്രിസ്റ്റ്യൻ ബെയ്ൽ പറഞ്ഞു. ക്രിസ്റ്റഫർ നോളന്‍റെ സംവിധാനത്തിൽ പുറത്ത് വന്ന ഡാർക്ക് നൈറ്റ് ട്രയോളജി മികച്ച പ്രേക്ഷക പിൻതുണയും നിരൂപക പ്രശംസയും ലഭിച്ച ചിത്രങ്ങളാണ്. 2008 ൽ പുറത്തിറങ്ങിയ ട്രയോളജിയിലെ രണ്ടാമത്തെ ചിത്രമായ ബാറ്റ്മാൻ ദി ഡാർക്ക് നൈറ്റ് എന്ന ചിത്രം ലോകമെമ്പാട് നിന്നും ആദ്യമായി 1 ബില്ല്യൺ ഡോളർ കളക്ഷൻ നേടിയ സൂപ്പർ ഹീറോ ചിത്രമാണ്. ഈ ചിത്രത്തിന്‍റെ ഐ.എം.ഡി.ബി റേറ്റിങ്ങ് ഇന്നേവരെ മറ്റൊരു സൂപ്പർ ഹീറോ സിനിമക്കും മറികടക്കാൻ സാധിച്ചിട്ടില്ല. ഇത്തരത്തിൽ നിരവധി പ്രത്യേകതകൾ ക്രിസ്റ്റഫർ നോളന്‍റെയും ക്രിസ്റ്റ്യൻ ബെയ്ലിന്‍റെയും ഡാർക്ക് നൈറ്റ് ട്രയോളജിക്ക് ഉണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News