Kathanar Glimpse: ഫാന്റസിയുടെ ലോകം തുറന്ന് 'കത്തനാർ'; ആദ്യ ഭാ​ഗം 2024ൽ, ​ഗ്ലിംപ്സ് വീഡിയോ

9ാം നൂറ്റാണ്ടിലെ കഥയായതിനാൽ അതിനുള്ള പശ്ചാത്തലം ഒരുക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്.

Written by - Zee Malayalam News Desk | Last Updated : Aug 31, 2023, 06:48 PM IST
  • രണ്ട് ഭാ​ഗമായിട്ടാണ് കത്തനാർ ഒരുങ്ങുന്നത്.
  • 2024ൽ ആദ്യഭാ​ഗം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇ
  • ന്ത്യൻ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലാകാൻ ഒരുങ്ങുകയാണ് കത്തനാർ.
Kathanar Glimpse: ഫാന്റസിയുടെ ലോകം തുറന്ന് 'കത്തനാർ'; ആദ്യ ഭാ​ഗം 2024ൽ, ​ഗ്ലിംപ്സ് വീഡിയോ

ജയസൂര്യ നായകനാകുന്ന കത്തനാർ എന്ന ചിത്രത്തിന്റെ ​ഗ്ലിംപ്സ് വീഡിയോ പുറത്ത്. 1.58 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ ഒരു ഫാന്റസി ലോകം തന്നെ തീർത്തിട്ടുണ്ട് സംവിധായകൻ എന്നുള്ളത് വ്യക്തമാണ്. രണ്ട് ഭാ​ഗമായിട്ടാണ് കത്തനാർ ഒരുങ്ങുന്നത്. 2024ൽ ആദ്യഭാ​ഗം തിയേറ്ററുകളിലെത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ നാഴികക്കല്ലാകാൻ ഒരുങ്ങുകയാണ് കത്തനാർ. വലിയ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ കഥ ഒമ്പതാം നൂറ്റാണ്ടിന്റെ പശ്ചാത്തലമാണ്. ഹോം സിനിമയുടെ സംവിധായകൻ റോജിൻ തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ അനുഷ്ക ഷെട്ടിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.  

9ാം നൂറ്റാണ്ടിലെ കഥയായതിനാൽ അതിനുള്ള പശ്ചാത്തലം ഒരുക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് സംവിധായകൻ നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്. അതിനാൽ തന്നെ ടെക്നോളജിയുടെ കൂട്ടുപിടിച്ചാണ് കത്തനാരുടെ ചിത്രീകരണം. ഇതിന് പിന്നിൽ വലിയൊരു ടീ അണിനിരക്കുന്നുണ്ട്. ഏതൊക്കെ മരങ്ങളാണ് അക്കാലത്ത് ഉണ്ടായിരുന്നതെന്ന് പഠിക്കാനുള്ള ബൊട്ടാണിക്കൽ റിസർച്ച് ടീം വരെ ചിത്രത്തിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്.

Also Read: D148: ദിലീപിന്റെ 148ാമത് ചിത്രം; ടൈറ്റിൽ അനൗൺസ്മെന്റ് സെപ്റ്റംബർ 4ന്

ചിത്രത്തിന്റെ അടുത്ത ഷെഡ്യൂൾ ഷൂട്ടിം​ഗ് സെപ്റ്റംബർ 5 മുതൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. 120 ദിവസത്തെ ഷൂട്ട് ആണ് പ്ലാൻ ചെയ്തിരിക്കുന്നത്. ജംഗിൾ ബുക്ക്, ലയൺ കിങ് തുടങ്ങിയ വിദേശ ചിത്രങ്ങളിൽ ഉപയോഗിച്ച വെർച്വൽ പ്രൊഡക്ഷനിലൂടെയാണ് ജയസൂര്യയുടെ 'കത്തനാര്‍' ഒരുങ്ങുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് ചിത്രീകരിക്കുന്ന ആദ്യ ചിത്രമാണിത്. സിനിമയുടെ ചില ലൊക്കേഷൻ ചിത്രങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. 75 കോടിയോളം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ​ഗോകുലം ​ഗോപാലൻ ആണ് ചിത്രം നിർമ്മിക്കുന്നത്. ആർ.രാമാനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ക്യാമറ കൈകാര്യം ചെയ്യുന്നത് നീൽ ഡിക്കൂഞ്ഞയാണ്. സംഗീതം രാഹുൽ സുബ്രഹ്മണ്യം. ചെന്നൈയിലും റോമിലും കൊച്ചിയിലുമായാണ് ചിത്രീകരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News