Izza Tovino Birthday: തന്‍റെ "Crime Partner" ന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍ ടൊവിനോ...!!

  മലയാള സിനിമയുടെ വരദാനമായി മാറിയിരിയ്ക്കുകയാണ്  നടൻ‌ ടൊവിനോ തോമസ്. ആത്മവിശ്വാസവും പ്രയത്നവും  കൈമുതലെങ്കില്‍  ഒരു മനുഷ്യന് ഈ ലോകത്ത് അവൻ ആ​​ഗ്രഹിക്കുന്നതെല്ലാം നേടാന്‍ സാധിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച താരമാണ്‌ ടൊവിനോ.

Written by - Zee Malayalam News Desk | Last Updated : Jan 11, 2022, 06:55 PM IST
  • താരത്തിന് ജനുവരി 11 ഏറെ സന്തോഷത്തിന്‍റെ ദിവസമാണ്. താരം തന്‍റെ മകൾ ഇസയുടെ ആറാം പിറന്നാള്‍ ആഘോഷിക്കുകയാണ്.
  • മകൾക്ക് പിറന്നാൾ ആശംസകൾ നേര്‍ന്നുകൊണ്ട് ഹൃദയ സ്പർശിയായ കുറിപ്പാണ് ടൊവിനോ പങ്കുവെച്ചത്
Izza Tovino Birthday: തന്‍റെ "Crime Partner" ന്  പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നടന്‍  ടൊവിനോ...!!

Izza Tovino Birthday:  മലയാള സിനിമയുടെ വരദാനമായി മാറിയിരിയ്ക്കുകയാണ്  നടൻ‌ ടൊവിനോ തോമസ്. ആത്മവിശ്വാസവും പ്രയത്നവും  കൈമുതലെങ്കില്‍  ഒരു മനുഷ്യന് ഈ ലോകത്ത് അവൻ ആ​​ഗ്രഹിക്കുന്നതെല്ലാം നേടാന്‍ സാധിക്കുമെന്ന് സ്വന്തം ജീവിതത്തിലൂടെ തെളിയിച്ച താരമാണ്‌ ടൊവിനോ.

ജൂണിയര്‍  ആർട്ടിസ്റ്റ് എന്ന പദവിയിൽ നിന്നാണ് ടൊവിനോ  (Tovino Thomas) ഇന്ന് ലോകം അറിയുന്ന നടനായി മാറിയത്. മിന്നൽ മുരളി എന്ന സിനിമ ടൊവിനോ എന്ന നടന് ലോകത്താകമാനം  ആരാധകരെ നേടിക്കൊടുത്തു.  ഇതിനെല്ലാം പിന്നില്‍ ടൊവിനോ തോമസ് താരത്തിന്‍റെ നിരന്തര പരിശ്രമമാണ് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

Also Read: Happy Birthday Vamika: അനുഷ്‌ക ശർമയുടേയും വിരാട് കോഹ്‌ലിയുടേയും കുഞ്ഞുവാവയ്ക്ക് ഇന്ന് ഒന്നാം പിറന്നാള്‍

താരത്തിന്  ജനുവരി 11  ഏറെ സന്തോഷത്തിന്‍റെ ദിവസമാണ്. താരം തന്‍റെ  മകൾ ഇസയുടെ ആറാം പിറന്നാള്‍ ആഘോഷിക്കുകയാണ്. മകൾക്ക് പിറന്നാൾ ആശംസകൾ നേര്‍ന്നുകൊണ്ട് ഹൃദയ സ്പർശിയായ കുറിപ്പാണ് ടൊവിനോ പങ്കുവെച്ചത്. തടാകത്തിന്‍റെ മധ്യത്തിൽ അപ്പനൊപ്പം ചിരിയോടെ നിൽക്കുന്ന ഇസയുടെ വീഡിയോയും ടൊവിനോ പങ്കുവെച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയ പോസ്റ്റ്‌ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു  

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by TovinoThomas (@tovinothomas)

'ഇസാ... രണ്ടാമതൊന്ന് ആലോചിക്കാതെ എന്നോടൊപ്പം എല്ലാ ഭ്രാന്തൻ സാഹസങ്ങളിലും കൂട്ടുവരുന്നതിന് നന്ദി. അപ്പ ചെയ്യുന്നതെല്ലാം നീ ചെയ്യാൻ ആഗ്രഹിക്കുന്നത് കാണുമ്പോൾ എന്‍റെ  ഹൃദയം നിറയുന്നു. നീ അറിയണം... അപ്പ ചെയ്യുന്നതും അതിൽ കൂടുതലും നിനക്ക് ചെയ്യാൻ കഴിയുമെന്ന്. എന്‍റെ ക്രൈം പാർട്ണറാണ് നീ... ഒരു അഭിനേതാവ് എന്ന നിലയിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ ഭാഗ്യവാനാണ്. എന്നാൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷം നിന്‍റെ  അപ്പയായിരിക്കുക എന്നതാണ്. ഞാൻ ലോകത്തിലെ എല്ലാ ശക്തികളുമുള്ള ഒരു സൂപ്പർ ഹീറോ ആണെന്നാണ് നീ ഇപ്പോൾ വിശ്വസിക്കുന്നുവെന്ന് എനിക്കറിയാം.. പക്ഷേ ഞാൻ അത്ര ശക്തനല്ലെന്ന് നീ ഉടൻ മനസിലാക്കും. ഈ ലോകത്ത് നിർഭയയും സ്വതന്ത്രവും ശക്തവുമായ ഒരു സ്ത്രീയായി നീ വളരുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. നീ എല്ലായ്പ്പോഴും നിന്‍റെ  തല ഉയർത്തിപ്പിടിക്കുകയും ശരിയായതിന് വേണ്ടി നിലകൊള്ളുകയും ചെയ്യും. ഈ ലോകത്തെ നിനക്ക് വളരാനുള്ള മികച്ച സ്ഥലമാക്കി മാറ്റാൻ എനിക്ക് കഴിഞ്ഞേക്കാം അല്ലെങ്കിൽ കഴിഞ്ഞേക്കില്ല. പക്ഷേ ഞാൻ തീർച്ചയായും ശ്രമിക്കും. നിന്‍റെ  ഏറ്റവും സുന്ദരവും ആത്മവിശ്വാസമുള്ളതുമായ പതിപ്പായി നീ വളരുമെന്നത് ഞാൻ ഉറപ്പാക്കും. നീ നിന്‍റെ  സ്വന്തം സൂപ്പർഹീറോ ആകുമെന്ന്...' മകള്‍ക്കായി ടൊവിനോ കുറിച്ച ഈ സുന്ദരമായ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇസയെ കൂടാതെ ഒരു മകൻ കൂടിയുണ്ട് ടൊവിനോ-ലിഡിയ ദമ്പതികൾക്ക്. തഹാൻ ടൊവിനോ എന്നാണ് മകന് ടൊവിനോ പേര് നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News