പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന രജനി ചിത്രം ജയിലർ റീലീസായി. വൻ ഹൈപ്പിലാണ് ചിത്രം എത്തിയത്. പ്രതീക്ഷകൾ എന്തായാലും തെറ്റിക്കാതെയാണ് ചിത്രത്തിൻറെ ആദ്യ ദിനമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ചിത്രത്തിന് എല്ലായിടത്തു നിന്നും മനോഹരമായ പോസ്റ്റീവ് റിവ്യൂകളാണ് എത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ ആദ്യ ദിന ബോക്സോഫീസ് കളക്ഷനുകൾ ട്വിറ്ററിൽ പുറത്ത് വിട്ടിട്ടുണ്ട്.
ഫോറം കേരള പങ്ക് വെച്ച കണക്കിൽ ആദ്യ ദിവസം തന്നെ കേരളത്തിലെ ബോക്സോഫീസിൽ നിന്നും 4.5 കോടി രൂപ ശരാശരി കളക്ഷൻ ലഭിച്ചതായാണ് റിപ്പോർട്ട്. ഇത് ദിസത്തെ പൂർണമായ കണക്കല്ല. നൈറ്റ് ഷോകളും പ്രത്യേക ഷോകളും ആദ്യ ദിനം കൂടുതലായിരിക്കും എന്നും റിപ്പോർട്ടുണ്ട്. അതേസമയം അമേരിക്കൻ ബോക്സോഫീസിൽ നിന്നും ചിത്രം ഇതുവരെ ഏതാണ്ട് 5.8 കോടി നേടിയെന്നാണ് വിവരം. ട്രേഡ് അനലിസ്റ്റ് മനോബാല വിജയബാലൻ ആണ് കണക്ക് പങ്ക് വെച്ചത്.
Also Read: Leo Movie Update: വിജയ് ആരാധകർക്ക് ഇത് ഡബിൾ ട്രീറ്റ്; 'ലിയോ' റിലീസിനൊപ്പം ആ സർപ്രൈസും എത്തും
അതേസമയം ചിത്രത്തിൻറെ ഒടിടി, സാറ്റലൈറ്റ്, ഒാവർ സീസ്, പ്രീ-റീലീസ് വിൽപ്പനയിൽ നിന്നായി ഇതുവരെ 123 കോടി നേടിയിട്ടുണ്ട്. ആദ്യ ദിനം 55 കോടിയെങ്കിലും തമിഴ് ബോക്സോഫീസിൽ നിന്ന് ചിത്രം നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
#Rajinikanth | #JailerFromTomorrow | #JailerFDFS|| pic.twitter.com/UUcbmwCXuI
— Manobala Vijayabalan (@ManobalaV) August 9, 2023
Terrific evening and night shows loading for #Jailer In Kerala
4.5 CR Plus Day1 Gross Loading pic.twitter.com/9RxsacW7Sh
— ForumKeralam (@Forumkeralam2) August 10, 2023
തമിഴ് തെലുങ്ക് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രത്തിൻറെ ആകെ ബജറ്റ് 200 കോടിയാണ്. 110 കോടിയാണ് രജനികാന്തിന് ചിത്രത്തിൻറെ പ്രതിഫലം. മോഹൻലാൽ 8 കോടിയും, ജാക്കി ഷെറോഫ് 4 കോടിയും വാങ്ങിയെന്നാണ് റിപ്പോർട്ട്. തമന്നക്ക് 3 കോടിയും ശിവരാജ് കുമാറിന് 4 കോടിയുമാണ് നൽകിയത്. നടി രമ്യാ കൃഷ്ണൻറെ പ്രതിഫലം 80 ലക്ഷം മാത്രമാണ്.
ജയിലറിൽ അണിനിരക്കുന്നത് വമ്പൻ താരനിരയാണ്. മലയാളത്തിന്റെ സ്വന്തം മോഹൻലാൽ ആദ്യമായി രജനികാന്തിനൊപ്പം അഭിനയിക്കുകയാണ്. തമന്ന ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സൗത്ത് ഇന്ത്യയിലെ പ്രധാന നായകന്മാരും താരങ്ങളും ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി അണി നിരക്കുന്നതിനാൽ മാസ് ആക്ഷൻ പാക്കാണ് തീയ്യേറ്ററിൽ.
അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. സ്റ്റണ്ട് ശിവയാണ് ചിത്രത്തിന്റെ ആക്ഷൻ. വിജയ് കാര്‍ത്തിക് കണ്ണനാണ് ഛായാഗ്രാഹണം. രമ്യ കൃഷ്ണന്‍, വിനായകന്‍, ശിവ്‌രാജ് കുമാർ, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
അതേസമയം കേരളത്തിൽ 300ൽ അധികം തീയേറ്ററുകളിലാണ് ജയിലർ ചാർട്ട് ചെയ്‌തിരിക്കുന്നത്. ആദ്യ ദിവസങ്ങളിലെ ബുക്കിങ്ങുകളിൽ വലിയ ആവേശമാണ് ആരാധകർ കാണിച്ചത്. കേരളത്തിലെ പ്രധാനപ്പെട്ട തീയേറ്ററുകളിൽ എല്ലാം തന്നെ റിലീസിന് മണിക്കൂറുകൾക്ക് മുൻപ് ഷോകൾ എല്ലാം ഹൗസ്ഫുൾ ആയിക്കഴിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...