Love Action Drama യിലെ ഗാനം ഇനി ഹോളിവുഡിൽ; ഗാനത്തിനൊപ്പം ചിത്രങ്ങൾ പങ്ക് വെച്ച് ഓസ്കാർ ജേതാവ് Jared Leto

ഹോളിവുഡ് താരവും ഓസ്കാർ ജേതാവുമായ ജെർഡ് ലെറ്റോയാണ്  തന്റെ ചിത്രങ്ങളോടൊപ്പം ഗാനവും ചേർത്ത വീഡിയോ ഫേസ്ബുക്കിൽ പങ്ക് വെച്ചത്. 

Written by - Zee Hindustan Malayalam Desk | Last Updated : Jun 18, 2021, 03:31 PM IST
  • ഹോളിവുഡ് താരവും ഓസ്കാർ ജേതാവുമായ ജെർഡ് ലെറ്റോയാണ് (Jared Leto) തന്റെ ചിത്രങ്ങളോടൊപ്പം ഗാനവും ചേർത്ത വീഡിയോ ഫേസ്ബുക്കിൽ പങ്ക് വെച്ചത്.
  • ലെറ്റോയുടെ mars_unseenvids എന്ന ഇൻസ്റ്റാഗ്രാമിൽ ഫാൻ പേജിൽ പോസ്റ്റ് ചെയ്‌ത്‌ വീഡിയോ ആണ് ജെർഡ് ലെറ്റോ പങ്ക് വെച്ചിരിക്കുന്നത്.
  • താരം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലും വീഡിയോ ഷെയർ ചെയ്‌തിട്ടുണ്ട്‌.
  • ഇതിന് പിന്നാലെ ആഗോളതലത്തിൽ ആരാധകർ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.
Love Action Drama യിലെ ഗാനം ഇനി ഹോളിവുഡിൽ; ഗാനത്തിനൊപ്പം ചിത്രങ്ങൾ പങ്ക് വെച്ച് ഓസ്കാർ ജേതാവ് Jared Leto

Kochi : ലവ് ആക്ഷൻ ഡ്രാമ (Love Action Drama)എന്ന ചിത്രത്തിലെ ഹിറ്റ് ഗാനം കുടുക്ക് പൊട്ടിയ കുപ്പായം ഹോളിവുഡിലേക്ക് (Hollywood) എത്തി. ഹോളിവുഡ് താരവും ഓസ്കാർ ജേതാവുമായ ജെർഡ് ലെറ്റോയാണ്  (Jared Leto) തന്റെ ചിത്രങ്ങളോടൊപ്പം ഗാനവും ചേർത്ത വീഡിയോ ഫേസ്ബുക്കിൽ പങ്ക് വെച്ചത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by JARED LETO (@jaredleto)

ലെറ്റോയുടെ mars_unseenvids എന്ന ഇൻസ്റ്റാഗ്രാമിൽ ഫാൻ പേജിൽ പോസ്റ്റ് ചെയ്‌ത്‌ വീഡിയോ ആണ് ജെർഡ് ലെറ്റോ പങ്ക് വെച്ചിരിക്കുന്നത്. താരം തന്റെ ഇൻസ്റ്റാഗ്രാം (Instagram) അക്കൗണ്ടിലും വീഡിയോ ഷെയർ ചെയ്‌തിട്ടുണ്ട്‌. ഇതിന് പിന്നാലെ ആഗോളതലത്തിൽ ആരാധകർ വീഡിയോ ഏറ്റെടുത്ത് കഴിഞ്ഞു.

ALSO READ: Dasavathara വും മൈക്കിൾ മദന കാമരാജനും എങ്ങനെ ഷൂട്ട് ചെയ്‌തു? ; കമലഹാസനോട് Alphonse Puthren ന്റെ ചോദ്യം

1990 കാളിൽ അഭിനയരംഗത്തേക്ക് എത്തിയ താരമാണ് ജെർഡ് ജോസഫ് ലെറ്റോ.  How to Make an American Quilt എന്ന ചിത്രത്തിലൂടെയാണ് താരം ചലച്ചിത്ര രംഗത്തേക്ക് എത്തിയത്. തുടർന്ന് Prefontaine എന്ന ചിത്രത്തിലെ അഭിനയം വൻ ജനശ്രദ്ധ നേടി.  അതിനുശേഷം നിരവധി ചിത്രങ്ങളിൽ ലെറ്റോ പങ്ക് ചേർന്നു.

ALSO READ: Jagame Thandhiram release : ധനുഷിന്റെ ജഗമേ തന്തിരം ഇന്നെത്തുന്നു ; എപ്പോൾ, എങ്ങനെ കാണാം?

ഇതിനിടയിൽ നിരവധി പുരസ്‌കാരങ്ങളും ലെറ്റോ വാരിക്കൂട്ടി. ഇതിനിടയിൽ 2013 ൽ ഡാളസ് ബയേഴ്സ് ക്ലബ് എന്ന ചിത്രത്തിന് താരത്തിന് ഓസ്കാർ അവാർഡും ലഭിച്ചിട്ടുണ്ട്. ചിത്രത്തിൽ എച്ച്ഐവി പോസിറ്റീവായ ഒരു ട്രാൻസ്‍ജൻഡറിന്റെ കഥാപത്രത്തെയാണ് ലെറ്റോ അവതരിപ്പിച്ചത്. മികച്ച സഹനടനുള്ള പുരസ്‌കാരമാണ് ലെറ്റോയ്ക്ക് ലഭിച്ചത്.

ALSO READ: Marakkar Movie Release Date: അറബി കടലിൻറെ സിംഹം ഒാണത്തിന് തീയേറ്ററിലേക്ക്

ലെറ്റോ വീഡിയോ പങ്ക് വെച്ചതിന് പിന്നാലെ ഇത് ഷെയർ ചെയ്‌ത്‌ നടനും , ഗായകനും, സംവിധായകനുമായ വിനീത് ശ്രീനിവാസനും, സംഗീത സംവിധായകൻ ഷാൻ റഹ്മാനും രംഗത്തെത്തി. വിശ്വസിക്കാൻ  പറ്റുന്നില്ല ജെർഡ് ലെറ്റോ ഞങ്ങളുടെ ഗാനം പങ്ക് വെച്ചു എന്ന് പറഞ്ഞാണ് വിനീത് ഗാനം ഷെയർ ചെയ്‌തത്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News