Jaya Jaya Jaya Jaya Hey : അവസാനം രാജേഷ് ദീപു സാറിനെ കണ്ടുമുട്ടുമ്പോൾ; ജയ ജയ ജയ ജയ ഹേയിൽ ഡിലീറ്റ് ചെയ്ത ടേയ്ൽ എൻഡ് സീൻ

Jaya Jaya Jaya Jaya Hey Movie Deleted Scene പിസ്റ്റിക് കോമഡിയിലൂടെ സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് ജയ ജയ ജയ ജയ ഹേയിലൂടെ സംവിധായകൻ വിപിൻ ദാസ് അവതരിപ്പിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 14, 2022, 08:57 PM IST
  • സാമൂഹിക പ്രസക്തിയുള്ള വിഷയം സ്ലാപിസ്റ്റിക് കോമഡിയിലൂടെയാണ് സംവിധായകൻ വിപിൻ ദാസ് ജയ ജയ ജയ ജയ ഹേയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
  • ചിത്രം പ്രേക്ഷകനെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്.
  • ചിത്രത്തിന്റെ രചനയും സംവിധായകൻ വിപിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.
Jaya Jaya Jaya Jaya Hey : അവസാനം രാജേഷ് ദീപു സാറിനെ കണ്ടുമുട്ടുമ്പോൾ; ജയ ജയ ജയ ജയ ഹേയിൽ ഡിലീറ്റ് ചെയ്ത ടേയ്ൽ എൻഡ് സീൻ

കൊച്ചി : ദർശന രാജേന്ദ്രനും ബേസിൽ ജോസഫും കേന്ദ്രകഥാപാത്രങ്ങളായി എത്തി തിയറ്റുറുകളിൽ ബ്ലോക്ക് ബസ്റ്ററായി പ്രദർശനം തുടരുന്ന ചിത്രം ജയ ജയ ജയ ജയ ഹേയിലെ ഡിലീറ്റ് ചെയ്ത ടേയ്ൽ ഇൻഡ് സീൻ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. ബേസിൽ അവതരിപ്പിക്കുന്ന രാജേഷും അജു വർഗീസിന്റെ ദീപു എന്ന കഥാപാത്രവും തമ്മിൽ കണ്ടുമുട്ടുന്ന പോസ്റ്റ് ക്രെഡിറ്റ് സീനായിരുന്നു അണിയറ പ്രവർത്തകർ ഒരുക്കിയിരുന്നത്. എന്നാൽ അത് നീക്കം ചെയ്തിട്ടാണ് ചിത്രം ജയ ജയ ജയ ജയ ഹേ തിയറ്ററിൽ അവതരിപ്പിച്ചത്. ദർശന അവതരിപ്പിച്ച ടൈറ്റിൽ കഥാപാത്രത്തിന്റെ സഹോദരന്റെ വിവാഹത്തിന്റെ ഇരുവരും പങ്കെടുക്കന്ന സീനാണ് ടേയ്ൽ എൻഡിൽ അണിയറ പ്രവർത്തകർ അവതരിപ്പിച്ചിരിക്കുന്നത്.

സാമൂഹിക പ്രസക്തിയുള്ള വിഷയം സ്ലാപിസ്റ്റിക് കോമഡിയിലൂടെയാണ് സംവിധായകൻ വിപിൻ ദാസ് ജയ ജയ ജയ ജയ ഹേയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. ചിത്രം പ്രേക്ഷകനെ ഒരേസമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്. ചിത്രത്തിന്റെ രചനയും സംവിധായകൻ വിപിൻ തന്നെയാണ് നിർവ്വഹിച്ചിരിക്കുന്നത്.

ALSO READ : Jaya Jaya Jaya Jaya He : "നന്മമരമായ അമ്മക്കാഴ്ച ഒന്നു മാറ്റിപ്പിടിച്ചതിന് നന്ദി"; ജയ ജയ ജയ ജയ ഹേ സിനിമയെ കുറിച്ചുള്ള വസുജയുടെ കുറിപ്പ് ശ്രദ്ധ നേടുന്നു

സൂപ്പർ ഡൂപ്പർ ഫിലിംസുമായി ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലക്ഷ്മി വാര്യർ, ​ഗണേശ് മോനോൻ എന്നിവരാണ് ബേസിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സം​ഗീതം ഒരുക്കിയിരിക്കുന്നത്. എഡിറ്റർ ജോൺകുട്ടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News