Meri Awas Suno | മേരി ആവാസ് സുനോയിൽ എം.ജയചന്ദ്രൻ മാജിക്; ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 23, 2021, 08:11 PM IST
  • തെന്നിന്ത്യൻ ഗായകൻ ഹരിചരണാണ് ഗാനം ആലപിച്ചിരിക്കുന്നത്.
  • ചിത്രത്തിലെ ആദ്യ ഗാനമായ കാറ്റത്തൊരു മൺകൂട് പ്രേക്ഷകപ്രശംസ നേടിയിരുന്നു.
  • ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ.
  • ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.
Meri Awas Suno | മേരി ആവാസ് സുനോയിൽ എം.ജയചന്ദ്രൻ മാജിക്; ചിത്രത്തിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി

കൊച്ചി : ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒരുമിക്കുന്ന പ്രജേഷ് സെൻ ചിത്രം മേരി ആവാസ് സുനോയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ഈറൻനിലാ എന്നാരംഭിക്കുന്ന ഗാനത്തിന് എം.ജയചന്ദ്രനാണ് ഈണം നൽകിയിരിക്കുന്നത്. തെന്നിന്ത്യൻ ഗായകൻ ഹരിചരണാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായ കാറ്റത്തൊരു മൺകൂട് പ്രേക്ഷകപ്രശംസ നേടിയിരുന്നു.

ബി.കെ. ഹരിനാരായണന്‍റേതാണ് വരികൾ. ഈസ്റ്റ് കോസ്റ്റ് ഓഡിയോസിലൂടെയാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

ALSO READ : ജയസൂര്യയും മഞ്ജു വാര്യരും ആദ്യമായി ഒന്നിക്കുന്ന മേരി ആവാസ് സുനോയുടെ പോസ്റ്റര്‍ പുറത്ത്

റേഡിയോ ജോക്കിയുടെ ജീവിതമാണ് ചിത്രത്തിന്‍റെ പ്രമേയം . എൻറർടെയ്ൻമെന്റിനും ഇമോഷനും ഒക്കെ പ്രാധാന്യം കൊടുത്തുകൊണ്ടുള്ള പോസിറ്റീവ് എനർജി നിറക്കുന്ന ചിത്രമായിരിക്കും മേരി ആവാസ് സുനോ എന്ന് സംവിധായകൻ പ്രജേഷ് സെൻപറഞ്ഞു.

യൂണിവേഴ്സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ എന്ന മാറ്റൊരു പ്രത്യേകതയും സിനിമയ്ക്കുണ്ട്.

ALSO READ : ആറാട്ടുമായി ക്ലാഷിനില്ല; ഭീഷ്മ പർവ്വം സിനിമയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു

സിനിമയിൽ റേഡിയോ ജോക്കിയുടെ വേഷത്തിലാണ് ജയസൂര്യ എത്തുന്നത്. ഡോക്ടറുടെ കഥാപാത്രമാണ് മഞ്ജുവാര്യർക്കും. ജയസൂര്യയുടെ ഭാര്യയായി ശിവദയും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ഇവരെ കൂടാതെ ജോണി ആന്‍റണി, ഗൗതമി നായർ, സോഹൻ സീനുലാൽ, സുധീർ കരമന,ജി.സുരേഷ് കുമാർ, ദേവി അജിത്, മിഥുൻ വേണുഗോപാൽ എന്നിവരും പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. കൂടാതെ സംവിധായകരായ ശ്യാമപ്രസാദും ഷാജി കൈലാസും റോളിൽ എത്തുന്നുണ്ട്. 

ALSO READ : മിന്നൽ മുരളിക്ക് മുമ്പ് അറിയേണ്ട ഒരു കാര്യമുണ്ട്, ബേസിൽ ജോസഫ് യൂണിവേഴ്സ്; എന്താണ് ബേസിലിന്റെ മഞ്ഞപ്ര യൂണിവേഴ്സ്?

തിരുവനന്തപുരത്ത് വെച്ചായിരുന്നു സിനിമയുടെ ചിത്രീകരണം. വിനോദ് ഇല്ലംപള്ളിയാണ് സിനിമയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ആൻ സരിഗ, വിജയകുമാർ പാലക്കുന്ന് എന്നിവർ സഹനിർമാതാക്കളാണ്. എഡിറ്റിങ് ബിജിത് ബാല. പ്രൊജക്ട് ഡിസൈനർ ബാദുഷ.എൻ.എം. കലാസംവിധാനം- ത്യാഗു തവനൂർ,, പ്രൊഡക്ഷൻ കൺട്രോളർ- ജിത്ത് പിരപ്പൻകോട്, മേക്കപ്പ്- പ്രദീപ് രംഗൻ, വസ്ത്രാലങ്കാരം- അക്ഷയ പ്രേംനാഥ്, സമീറ സനീഷ്, സരിത ജയസൂര്യ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News