Nayatt Remake : ജോൺ എബ്രഹാം നായാട്ടിന്റെ ഹിന്ദി റീമേക്ക് അവകാശം നേടി

അതേസമയം ചിത്രത്തിൻറെ തെലുങ്ക് റീമേക്ക് അവകാശം നേടിയിരിക്കുന്നത് അല്ലു അർജുൻ ആണ്.

Written by - Zee Malayalam News Desk | Last Updated : Aug 3, 2021, 04:51 PM IST
  • അതേസമയം ചിത്രത്തിൻറെ തെലുങ്ക് റീമേക്ക് അവകാശം നേടിയിരിക്കുന്നത് അല്ലു അർജുൻ ആണ്.
  • ചിത്രത്തിന്റെ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് നൽകിയ ഒരു ഇന്റർവ്യൂവിലാണ് വിവരം അറിയിച്ചത്.
  • നായാട്ട് തമിഴിലും റീമേക്ക് ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.
  • തമിഴിൽ ഇതിന്റെ അവകാശം നേടിയിരിക്കുന്നത് സംവിധായകൻ ഗൗതം മേനോനാണെന്നും റിപ്പോർട്ടുകൾ ഉണ്ട്.
Nayatt Remake : ജോൺ എബ്രഹാം നായാട്ടിന്റെ ഹിന്ദി റീമേക്ക് അവകാശം നേടി

 Kochi : നായാട്ടിന്റെ ഹിന്ദി റീമേക്ക് അവകാശം ബോളിവുഡ് നടനും നിർമ്മാതാവുമായ ജോൺ എബ്രഹാം നേടി. അതേസമയം ചിത്രത്തിൻറെ തെലുങ്ക് റീമേക്ക് അവകാശം നേടിയിരിക്കുന്നത് അല്ലു അർജുൻ ആണ്. ചിത്രത്തിന്റെ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് നൽകിയ ഒരു ഇന്റർവ്യൂവിലാണ് വിവരം അറിയിച്ചത്.

നായാട്ട് തമിഴിലും റീമേക്ക് ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്. തമിഴിൽ ഇതിന്റെ അവകാശം നേടിയിരിക്കുന്നത് സംവിധായകൻ ഗൗതം മേനോനാണെന്നും റിപ്പോർട്ടുകൾ ഉണ്ട്. എന്നാൽ ഇതിനെ കുറിച്ച് ഔദ്യോഗിക റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടില്ല.

ALSO READ: പ്രേക്ഷകരെ വേട്ടയാടിയ നായാട്ട്: ബാക്കിയാക്കുന്ന യഥാർഥ രാഷ്ട്രീയം

 വളരെയധികം ജനപ്രീതി നേടിയ ചിത്രം കൂടിയാണ് നായാട്ട്. ന്യൂയോര്‍ക്ക് ടൈംസ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകളില്‍ കാണേണ്ട അഞ്ച് മികച്ച സിനിമകളില്‍ ഒന്നായി നായാട്ടും തെരഞ്ഞെടുത്തിരുന്നു. തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് രണ്ടാം തരംഗത്തെ തുടർന്ന് ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യുകയായിരുന്നു.

ALSO READ: Operation Java നീണ്ട 75 ദിവസത്തിന് ശേഷം ഷേണായിസിൽ നിന്നും പിവിആറിൽ നിന്നും പടി ഇറങ്ങുന്നു, ചിത്രം ഇനി കാണാൻ സാധിക്കുന്നത് Zee5 ലും Zee Keralam ചാനലിലും

ഏപ്രിൽ 8 നാണ് ചിത്രം റിലീസ് ചെയ്‌തത്‌. ചാക്കോച്ചനെ കൂടാതെ നിമിഷ സജയന്‍ നായാട്ടില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അന്തരിച്ച അനിൽ നെടുമങ്ങാട്,ജാഫ‍ർ ഇടുക്കി,ഹരികൃഷ്ണൻ എന്നിവരും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു. 

ALSO READ: Nayattu: തുണി വിരിക്കുന്ന ചാക്കോച്ചൻ,നായാട്ടിന്റെ പുതിയ പോസ്റ്റ‍റിന് ആരാധകരുടെ ലൈക്ക്

ത്രില്ലർ (Thriller) സ്വഭാവമുളള ഒരു സോഷ്യോ-പൊളിറ്റക്കൽ സസ്പെൻസ് ചിത്രമാണ് നായാട്ട്.  ഒരു ഇൻവെസ്റ്റിഗേഷന്റെ ഭാഗമായി 3 പേരെ നായാടി കണ്ടുപിടിക്കുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. സിനിമ തുടങ്ങുമ്പോൾ ഇതൊരു പോലീസ് സ്റ്റോറി (Police Story) ആണെന്ന് തോന്നുമെങ്കിലും ചിത്രം ഇന്നത്തെ സമൂഹത്തിന്റെ പൊളിറ്റിക്കൽ സമ്മർദ്ദങ്ങളെ കുറിച്ചും, അധികാരികളുടെ അടിച്ചമർത്തലുകളെ ക്കുറച്ചുമെല്ലാം ചർച്ച ചെയ്യുന്നുണ്ട്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News