Basil Movie: ബേസിൽ ജോസഫ് നായകനാവുന്ന 'കഠിന കഠോരമീ അണ്ഡകടാഹം'; ചിത്രീകരണം തുടങ്ങി

മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ദയാണ് സംഗീതം നൽകുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 14, 2022, 01:21 PM IST
  • നവാഗതനായ മുഹസിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ്.
  • പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.
  • ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ്.
Basil Movie: ബേസിൽ ജോസഫ്  നായകനാവുന്ന 'കഠിന കഠോരമീ അണ്ഡകടാഹം'; ചിത്രീകരണം തുടങ്ങി

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് "കഠിന കഠോരമീ അണ്ഡകടാഹം''. ചിത്രത്തിന്റെ പേര് തന്നെ കൗതുകവും രസകരവുമായതാണ്. ചിത്രത്തിൻ്റെ പൂജയും സ്വിച്ചോൺ കർമ്മവും കോഴിക്കോട് നടന്നു. നവാഗതനായ മുഹസിൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണം നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ്. പൂർണമായും കോഴിക്കോടിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദ് ആണ്. ബേസിലിനെ കൂടാതെ ഇന്ദ്രൻസ്, ജോണി ആൻ്റണി, ജാഫർ ഇടുക്കി, ബിനു പപ്പു, സുധീഷ്, നിർമ്മൽ പാലാഴി, സ്വതി ദാസ് പ്രഭു, അശ്വിൻ, പാർവതി കൃഷ്ണ, ഫറ ഷിബ്‌ല, ശ്രീജ രവി എന്നിവരോടൊപ്പം നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.

എസ്.മുണ്ടോൾ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. മുഹ്സിൻ പരാരി, ഷർഫു എന്നിവരുടെ വരികൾക്ക് ഗോവിന്ദ് വസന്ദയാണ് സംഗീതം നൽകുന്നത്. മാർട്ടിൻ ജോർജ് ആറ്റവേലിൽ, ഷിനാസ് അലി എന്നിവരാണ് ചിത്രത്തിൻ്റെ ലൈൻ പ്രൊഡ്യൂസേഴ്സ്. എഡിറ്റർ: സോബിൻ സോമൻ, ആർട്ട്: പ്രദീപ് എം.വി, മേക്കപ്പ്: സുധി സുരേന്ദ്രൻ, കോസ്റ്റ്യൂം: അസീം അഷറഫ്, വിശാഖ് സനൽ കുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടർ: അഫ്നസ്.വി, പി.ആർ.ഒ: പി.ശിവപ്രസാദ്, സ്റ്റിൽസ്: ഷിജിൻ രാജ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Prince Movie: 'പ്രിൻസ്' തിയേറ്ററുകളിലേക്ക്; ശിവകാർത്തികേയൻ ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് സംവിധായകൻ

 

ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിൻസ്. ശിവകാർത്തികേയൻ ചിത്രങ്ങളെല്ലാം മികച്ച വിജയം സ്വന്തമാക്കുന്നതിനാൽ തന്നെ പ്രിൻസ് എന്ന ചിത്രത്തിനായും പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. അനുദീപ് കെ.വി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ദീപാവലി റിലീസായിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒരു ചടങ്ങിനിടെ സംവിധായകൻ അനുദീപ് തന്നെയാണ് റിലീസ് വിവരം വെളിപ്പെടുത്തിയത്. പ്രിൻസ് ഒക്ടോബർ 21ന് റിലീസ് ചെയ്യുമെന്നാണ് അനുദീപ് വെളിപ്പെടുത്തിയത്. 

ഒരു റൊമാന്റിക് കോമഡി ചിത്രമായ പ്രിൻസിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത് തമൻ എസ് ആണ്. ജി കെ വിഷ്‍ണു ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. ശ്രീ വെങ്കടേശ്വരൻ സിനിമാസ് എല്‍എല്‍പിയാണ് ചിത്രം നിര്‍മിക്കുന്നത്. തമിഴിനൊപ്പം തന്നെ തെലുങ്കിലും പ്രിൻസ് സിനിമ ഷൂട്ട് ചെയ്യുന്നുണ്ട്. ഇതാദ്യമായാണ് ശിവകാർത്തികേയന്റേതായി ഒരു തെലുങ്ക് ചിത്രം ഒരുങ്ങുന്നത്. ശിവകാർത്തികേയന്റെ മറ്റ് ചിത്രങ്ങൾ പോലെ തന്നെ ഇതും പ്രേക്ഷക സ്വീകാര്യത നേടുമെന്നാണ് അണിയറ പ്രവർത്തകരുടെ പ്രതീക്ഷ.

Also Read: Madhuri Braganza : കായംകുളം കൊച്ചുണ്ണിയെ മീൻ കറി വെച്ച് കൊടുത്ത മയക്കിയ കാത്ത; മാധുരി ബ്രാഗാൻസയുടെ ചിത്രങ്ങൾ കാണാം

 

ഒരു ടൂറിസ്റ്റ് ​ഗൈഡായിട്ടാണ് ശിവകാർത്തികേയൻ ചിത്രത്തിലെത്തുന്നത്. വിദേശ യുവതിയുമായി ടൂറിസ്റ്റ് ​ഗൈഡായ ശിവകാർത്തികേയൻ പ്രണയത്തിലാകുന്നതാണ് കഥ. യുക്രൈൻ താരം മറിയ റ്യബോഷ്‍പ്‍കയാണ് നായിക. ചിത്രത്തില്‍ സത്യരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നു. പ്രേംഗി അമരെൻ, പ്രാങ്ക്സ്റ്റെർ രാഹുല്‍ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. കരൈക്കുടിയാണ് ചിത്രത്തിന്റെ ലൊക്കേഷൻ. തമിഴ്നാട്ടിൽ ചിത്രത്തിന്റെ വിതരണാവകാശം പ്രമുഖ ബാനറായ ഗോപുരം സിനിമാസ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News