Kailasathile Aditi: കെ. ജയകുമാർ രചന നിർവഹിക്കുന്ന 'കൈലാസത്തിലെ അതിഥി' ഒരുങ്ങുന്നു; ചിത്രത്തിന്റെ പൂജ കഴിഞ്ഞു

Kailasathile Aditi Movie: കെ ജയകുമാർ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ​ഗാനരചന എന്നിവ നിർവഹിക്കുന്നു.

Written by - Zee Malayalam News Desk | Last Updated : Dec 5, 2023, 03:09 PM IST
  • അജയ് ശിവറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • കൈലാസത്തിലെ അതിഥി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജി വാവച്ചൻ ആണ്.
Kailasathile Aditi: കെ. ജയകുമാർ രചന നിർവഹിക്കുന്ന 'കൈലാസത്തിലെ അതിഥി' ഒരുങ്ങുന്നു; ചിത്രത്തിന്റെ പൂജ കഴിഞ്ഞു

ഗാനരചയിതാവും കവിയുമായ കെ. ജയകുമാർ രചന നിർവഹിക്കുന്ന 'കൈലാസത്തിലെ അതിഥി' ഒരുങ്ങുന്നു. ട്രൈപ്പാൾ ഇന്റർനാഷണലിന്റെ ബാനറിൽ ശ്രീ അജിത് കുമാർ എം പാലക്കാട്, ശ്രീ എൽപി സതീഷ് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. 

അജയ് ശിവറാം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കെ ജയകുമാർ കഥ, തിരക്കഥ, സംഭാഷണം, ​ഗാനരചന എന്നിവ നിർവഹിക്കുന്നു.  സിനിമയുടെ പൂജയും സ്വിച്ച് ഓൺ കർമ്മവും കോവളം കബനി ഹൗസിൽ വച്ച് നടന്നു.

പൂജാ ചടങ്ങിൽ സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. തുടർന്ന് കോവളത്തും കേരള- തമിഴ്നാട് അതിർത്തി പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിച്ചു. കൈലാസത്തിലെ അതിഥി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത് അജി വാവച്ചൻ ആണ്.

ALSO READ: 'ബിലാൽ' അല്ല വരുന്നത് 'ബി​ഗ് ബി'; പുതിയ അപ്ഡേറ്റ്, ആവേശത്തിൽ ആരാധകർ

സംഗീത സംവിധാനം- വിജയ് ചമ്പത്ത്. എഡിറ്റിംഗ്- ബിബിൻ വിശ്വൽ ഡോൻസ്. ചീഫ് അസോസിയേറ്റ് ഡയറക്ടർ- ഡോ. ശ്രീജിത്ത് സൈമൺ. വസ്ത്രാലങ്കാരം- ദേവൻ കുമാരപുരം. മേക്കപ്പ്- ബിനു കരുമം. ആർട്ട്‌ ഡയറക്ടർ- സജിത്ത് ആനയറ. പ്രൊഡക്ഷൻ കൺട്രോളർ- ശ്യാം സരസ്. ഗായിക- മാതംഗി അജിത് കുമാർ. സ്റ്റിൽസ്- സമ്പത്ത് നാരായണൻ. അസിസ്റ്റന്റ് ഡയറക്ടർ- അഭിഷേക് ശശിധരൻ. പിആർഒ- എം.കെ ഷെജിൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News