Kamal Haasan COVID | കമൽ ഹാസന് കോവിഡ് 19 സ്ഥിരീകരിച്ചു, യുഎസിൽ നിന്ന് തിരികെയെത്തിയ നടനെ ആശപുത്രിയിൽ പ്രവേശിപ്പിച്ചു

Kamal Haasan  തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

Written by - Zee Malayalam News Desk | Last Updated : Nov 22, 2021, 03:59 PM IST
  • കമൽ ഹാസൻ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
  • കോവിഡ് പോസിറ്റീവായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kamal Haasan COVID | കമൽ ഹാസന് കോവിഡ് 19 സ്ഥിരീകരിച്ചു, യുഎസിൽ നിന്ന് തിരികെയെത്തിയ നടനെ ആശപുത്രിയിൽ പ്രവേശിപ്പിച്ചു

Chennai : നടനും രാഷ്ട്രീയ നേതാവുമായ കമൽ ഹാസന് (Kamal Haasan) കോവിഡ് 19 (COVID 19) സ്ഥിരീകരിച്ചു. കമൽ ഹാസൻ തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. കോവിഡ് പോസിറ്റീവായ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  

"യുഎസിൽ ട്രിപ്പ് കഴിഞ്ഞ തിരികെയെത്തിയപ്പോൾ ചെറിയ തോതിൽ ചുമ ഉണ്ടായിരുന്നു. പരിശോധന കോവിഡാണെന്ന് സ്ഥിരീകരിച്ചു. ഞാൻ ഇപ്പോൾ ആശുപത്രിയിൽ ഐസൊലേഷനിലാണ്. മഹാമാരി അവസാനിച്ചിട്ടില്ല എന്ന് മനസിലാക്കി, എല്ലാവരും സുരക്ഷിതരായി ഇരിക്കൂ" കമൽ ഹാസൻ ട്വിറ്ററിൽ കുറിച്ചു.

ALSO READ : Tamil Nadu Assembly Election Results 2021: തമിഴ്നാട്ടിൽ കമൽ ഹാസൻ മുന്നിൽ; DMK ലീഡ് ഉയർത്തുന്നു

തുടർന്ന് എല്ലാവരും താരത്തിന് വേഗത്തിൽ സുഖം പ്രാപിക്കാൻ ആശംസകൾ നൽകുകയും ചെയ്തു. അതേസമയം ചിലർ ചോദിച്ചത് ഇപ്പോൾ തമിഴ്നാട്ടിൽ ടെലികാസ്റ്റ് ചെയ്യുന്ന ബിഗ് ബോസ് തമിഴ് അഞ്ചാം സീസൺ ആര് അവതരിപ്പുക്കമെന്നാണ്. തമിഴ് ബിഗ് ബോസിന്റെ അവതാരകനാണ് കമൽ.

ALSO READ : കമൽഹാസൻ ചിത്രം വിക്രമിൽ ഫഹദ് ഫാസില്‍ വില്ലനായി എത്തുന്നു

ലോകേഷ് കനകരാജ് ചിത്രം വിക്രമത്തിലാണ് കമൽ ഹാസൻ അവസാനമായി അഭിനയിച്ചത്. നവംബർ 7ന് പിറന്നാൾ ആഘോഷിച്ച താരത്തിന് സമ്മാനമായി ചിത്രത്തിന്റെ ആദ്യ ഗ്ലാൻസ് അണിയറ പ്രവർത്തകർ പുറത്ത് വിടുകയും ചെയ്തു.

രാജ്കമൽ ഫിലിംസ് ഇന്റനാഷ്ണലിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് വിക്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിൽ കമലിന് പുറമെ മലയാളി താരം ഫഹദ് ഫാസിലും മക്കൽ സെൽവൻ വിജയിസേതുപതിയും അഭിനയിക്കുന്നുണ്ട്.

ALSO READ : Tamilnadu Assembly Elections 2021: Kamal Haasan കോയമ്പത്തൂർ സൗത്തിൽ നിന്ന് മത്സരിക്കും

ഈ കഴിഞ്ഞ തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിൽ കമൽ ഹാസൻ തന്റെ പാർട്ടിയായ മക്കൽ നീതി മയ്യത്തിനായി സ്വാന്തം ബാനറിൽ മത്സരിച്ചിരുന്നു. ദക്ഷിണ കൊയമ്പത്തൂരിലാണ് താരം സ്ഥാനാർഥിയായി മത്സരിച്ചത്. തിരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥിയോട് തോൽക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

Trending News