Kamal Haasan Birthday| എന്നും കേരളത്തിനൊപ്പം,കമൽഹാസന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

നിലവിൽ 66 വയസ്സാണ് അദ്ദേഹത്തിന്. 1960-ൽ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെയാണ് കമൽഹാസൻ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 7, 2021, 05:53 PM IST
  • കണ്ണും കരളും' ആണ് കമൽഹാസൻറെ ആദ്യ മലയാള ചലചിത്രം
  • 'കന്യാകുമാരി' എന്ന മലയാള ചിത്രത്തില്‍ നായകനായി മികവ് കാട്ടി
  • 1960-ൽ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെയാണ് കമൽഹാസൻ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്.
Kamal Haasan Birthday| എന്നും കേരളത്തിനൊപ്പം,കമൽഹാസന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Trivandrum: എന്നും കേരളത്തിനൊപ്പം  നിന്ന കമൽഹാസന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലായ്പ്പോഴും കേരളത്തിനൊപ്പം നിന്ന കമലഹാസന് പിറന്നാൾ ആശംസകൾ എന്നാണ് മുഖ്യമനത്രി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

"ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും നിങ്ങൾ എന്നും കേരളത്തിനൊപ്പം നിന്നു. ഞങ്ങളുടെ സിനിമയ്ക്കും സംസ്കാരത്തിനും നിങ്ങൾ നൽകിയ വിലപ്പെട്ട സംഭാവനകളിൽ ഞങ്ങൾ അഭിമാനിക്കുന്നു. നിങ്ങളുടെ ജീവിതത്തിലും കരിയറിലും കൂടുതൽ സന്തോഷവും വിജയവും ഞാൻ നേരുന്നു"-മുഖ്യമന്ത്രി ഇൻസ്റ്റഗ്രാമിൽ

ALSO READ: Marakkar Arabikadalinte Simham on OTT : ഒടുവിൽ തീരുമാനമായി; മരക്കാർ തീയേറ്ററുകളിൽ എത്തില്ല; ഫിലിം ചേംബർ നടത്തിയ ചർച്ച പരാജയം

നിലവിൽ 66 വയസ്സാണ് അദ്ദേഹത്തിന്. 1960-ൽ കളത്തൂർ കണ്ണമ്മ ചിത്രത്തിലൂടെയാണ് കമൽഹാസൻ ആദ്യമായി സിനിമയിലേക്ക് എത്തുന്നത്. 1954 നവംബർ 7നാണ് അദ്ദേഹ പഴയ മദ്രാസ് സ്റ്റേറ്റിൽ അഭിഭാഷകനായ ടി. ശ്രീനിവാസൻറെയും രാജലക്ഷ്മി അമ്മാളിൻറെയും മകനായി ജനിച്ചത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Pinarayi Vijayan (@pinarayivijayan)

ALSO READ: Marakkar Arabikadalinte Simham | മരക്കാർ തീയേറ്ററിലേക്ക് ഇല്ല, ഒടിടി റിലീസിന് തന്നെയെന്ന് ഫിലിം ചേംബർ

കണ്ണും കരളും' ആണ് കമൽഹാസൻറെ ആദ്യ മലയാള ചലചിത്രം. പിന്നീട്  'കന്യാകുമാരി'  എന്ന മലയാള ചിത്രത്തില്‍ നായകനായി മികവ് കാട്ടി.  'വിഷ്‍ണുവിജയം', മദനോത്സവം, ശ്രീദേവി,  'അവള്‍ ഒരു തുടര്‍ക്കഥ', മദനോത്സവം തുടങ്ങി ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News