Amala Shaji : അമലാ ഷാജി 30 സെക്കന്റ് റീൽസിനായി ആവശ്യപ്പെട്ടത് 2 ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റും; തന്റെ തല കറങ്ങി പോയെന്ന് തമിഴ് സംവിധായകൻ

Amala Shaji Influencer : തമിഴ് സംവിധാകനും ഗാനരചയ്താവുമായ പിരിയൻ (പ്രിയൻ) ആണ് മലയാളി സോഷ്യൽ മീഡിയ താരത്തിനെതിരെ രംഗത്തെത്തിയത്  

Written by - Zee Malayalam News Desk | Last Updated : Dec 20, 2023, 04:42 PM IST
  • അമലയുടെ ഈ ആവശ്യങ്ങൾ എല്ലാം കേട്ടപ്പോൾ തന്റെ തല കറങ്ങി
  • ഇൻസ്റ്റഗ്രാം തുറന്ന് വച്ച് അതാണ് ലോകം എന്ന് കരുതുന്നവരാണ് ഇവരെന്ന് പിരിയാൻ
Amala Shaji : അമലാ ഷാജി 30 സെക്കന്റ് റീൽസിനായി ആവശ്യപ്പെട്ടത് 2 ലക്ഷം രൂപയും ഫ്ലൈറ്റ് ടിക്കറ്റും; തന്റെ തല കറങ്ങി പോയെന്ന് തമിഴ് സംവിധായകൻ

ചെന്നൈ : മലയാളി സോഷ്യൽ മീഡിയ താരമായ അമല ഷാജിക്കെതിരെ തമിഴ് സംവിധായകനും ഗാനരചയ്താവുമായി പിരിയിൻ (പ്രിയൻ). പിരിയിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ആരണത്തിന്റെ പ്രൊമോഷനായി അമല ഷാജിയെ സമീപിച്ചപ്പോൾ വൻ തുക ആവശ്യപ്പെട്ടെന്ന് തമിഴ് സംവിധായകൻ. 30 സക്കൻഡ് ദൈർഘ്യം വരുന്ന ഒരു റീൽസ് വീഡിയോ ചെയ്യുന്നതിനായി ഇൻസ്റ്റാ താരം ചോദിച്ചത് രണ്ട് ലക്ഷം രൂപയെന്ന് പിരിയൻ. കൂടാതെ അമലയുടെ മറ്റ് ആവശ്യങ്ങളും കൂടി കേട്ടപ്പോൾ തന്റെ തല കറങ്ങി പോയെന്ന് പിരിയൻ തന്റെ സിനിമയുടെ പ്രൊമോഷന് വേണ്ടിയുള്ള വാർത്തസമ്മേളനത്തിൽ പറഞ്ഞു.

"ഇൻസ്റ്റായിൽ രണ്ട് മിനിറ്റ് നേരം ഡാൻസ് ചെയ്യുന്ന പെൺകുട്ടി 50,000 രൂപ ചോദിച്ചു. ചിത്രത്തിലെ നടിക്ക് പോലും ഇത്രയും ശമ്പളം കൊടിക്കില്ല രണ്ട് നിമിഷം ഡാൻസ് ചെയ്യുന്ന നിങ്ങൾ 50,000 രൂപ ചോദിക്കുന്നത് എന്തുകൊണ്ടാ? കേരളത്തിലെ ഒരു പെൺകുട്ടി ഡാൻസ് കളിക്കുന്നതിന് ചോദിച്ചത് രണ്ട് ലക്ഷം രൂപ എന്ന്. എന്തിനാണ് എന്ന് ചോദിച്ചപ്പോൾ, 30 സക്കൻഡിനാണെന്നു പറഞ്ഞു. ഒരു 30 സക്കൻഡ് നൃത്തം ചെയ്യുന്നതിന് രണ്ട് ലക്ഷമോ? ആ പണം വേറെ എന്തെങ്കിലും നല്ല കാര്യങ്ങൾക്ക് ഉപകരിക്കുമെന്ന് ഞാൻ പറഞ്ഞു. അത് വേറെ ആരുമല്ല നമ്മുടെ അമല ഷാജിയാണ്. ഇതിനായി ഫ്ലൈറ്റ് ഒക്കെ വേണമെന്ന് ചോദിച്ചു. ഈ ഞാൻ ട്രെയിനിലാണ് പോകുന്നത് പിന്നെ നിങ്ങളെ എന്തിനാണ് ഫ്ലൈറ്റിൽ കൊണ്ടുവരുന്നതെന്ന് തിരിച്ചു ചോദിച്ചു" പിരിയൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു.

ALSO READ : Rashmika Mandanna Deepfake Case : നടി രശ്മിക മന്ദനയുടെ ഡീപ്പ്ഫേക്ക് വീഡിയോ അപ്ലോഡ് ചെയ്തത് നാല് പേർ ചേർന്ന്; ഡൽഹി പോലീസ്

 

അമലയുടെ ഈ ആവശ്യങ്ങൾ എല്ലാം കേട്ടപ്പോൾ തന്റെ തല കറങ്ങി. എന്താണ് ചോദിച്ചത് പോലും മനസ്സിലായില്ല. തന്റെ മാനേജറോടും പിആർഒയോട് ഇതിന് കുറിച്ച് സംസാരിക്കൂ എന്നാണ് അമല പറഞ്ഞത്. ഇവർ എന്താണ് ധരിച്ചുവച്ചിരിക്കുന്നത്, ഇൻസ്റ്റഗ്രാം തുറന്ന് വച്ച് അതാണ് ലോകം എന്ന് കരുതുന്നവരാണ് ഇവരെന്ന് പിരിയാൻ കൂട്ടിച്ചേർത്തു.

അതേസമയം പിരിയന്റെ പ്രസംത്തിനെതിരെ അമല ഷാജിയുടെ ഫാൻസ് രംഗത്തെതി. അമല കഷ്ടപ്പെട്ട് നേടിയുടെത്തതാണ് ഈ ഫോളോവേഴ്സ്, അതുകൊണ്ട് അത്രയും പണം ചോദിച്ചതിൽ അത്ഭുതമില്ല. സിനിമയ്ക്ക് പ്രൊമോഷൻ ലഭിക്കുന്നതിന് വേണ്ടിയല്ലേ അമലയുടെ പേരെടുത്തിട്ടതെന്ന് ചിലർ ചോദിച്ചു. ഇൻസ്റ്റാഗ്രാമിൽ 4.1 മില്യൺ പേരാണ് അമലയെ ഫോളോ ചെയ്യുന്നത്. തമിഴ് നാട്ടി വലിയ ഒരു ആരാധകവൃന്ഥം തന്നെ അമലയ്ക്കുണ്ട്.

ഉസുമലരസെ എന്ന ജനപ്രിയ ഗാനത്തിന്റെ രചിയ്താവാണ് പിരിയിൻ. പിരിയൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരണം. പ്രിയൻ എന്നാണ് പിരിയന്റെ യഥാർഥ പേര്. സിനിമയ്ക്ക് വേണ്ടിയാണ് അടുത്തിടെ പിരിയൻ എന്ന് മാറ്റിയത്. ആരണത്തിൽ പിരിയൻ തന്നെ പ്രധാനവേഷത്തിലെത്തുന്നത്. കൂടാതെ ലഗുബറൻ, വർഷ, കീർത്തന എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

 

 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.  

Trending News