Khajuraaho Dreams Movie: അർജുൻ അശോകന്റെ ഖജുരാവോ ഡ്രീംസ് ഉടൻ തിയേറ്ററുകളിലേക്ക്

ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യും.  

Written by - Zee Malayalam News Desk | Last Updated : Mar 11, 2023, 02:20 PM IST
  • മലയാളത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട യുവതാരങ്ങൾ ഒന്നിച്ച് അണിനിരക്കുന്ന ചിത്രമാണ് ഖജുരാവോ ഡ്രീംസ്.
  • ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യും.
  • പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഖജുരാവോ ഡ്രീംസ്.
  • ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല.
Khajuraaho Dreams Movie: അർജുൻ അശോകന്റെ ഖജുരാവോ ഡ്രീംസ് ഉടൻ തിയേറ്ററുകളിലേക്ക്

അർജുൻ അശോകൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഖജുരാവോ ഡ്രീംസ് ഉടൻ തിയേറ്ററുകളിലേക്ക് എത്താൻ ഒരുങ്ങുകയാണ്. മലയാളത്തിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട യുവതാരങ്ങൾ  ഒന്നിച്ച് അണിനിരക്കുന്ന ചിത്രമാണ്  ഖജുരാവോ ഡ്രീംസ്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് അനുസരിച്ച് ചിത്രം ഉടൻ തന്നെ തീയേറ്ററുകളിൽ റിലീസ് ചെയ്യും. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന് കൂടിയാണ് ഖജുരാവോ ഡ്രീംസ്. ചിത്രത്തിൻറെ റിലീസ് തീയതി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. 

അർജുൻ അശോകനൊപ്പം ശ്രീനാഥ്‌ ഭാസി, ഷറഫുദ്ദീൻ, ധ്രുവൻ, അതിഥി ബാലൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നവാഗതനായ മനോജ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഖജുരാവോ ഡ്രീംസ്. ഗുഡ്ലൈൻ പ്രൊഡക്ഷൻസിൻ്റെ ബാനറിലാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. ചിത്രം നിർമ്മിക്കുന്നത് എം.കെ. നാസറാണ്. പുതിയ തലമുറയുടെ ആളുകളുടെ കാഴ്ചപ്പാടുകളെ കുറിച്ച് സംസാരിക്കുന്ന ഒരു ചിത്രമാണ് ഖജുരാവോ ഡ്രീംസ്. ഈ ചിത്രത്തിൽ യാത്രയ്ക്കും ഏറെ പ്രാധാന്യമുണ്ടെന്നാണ് സൂചന.

ALSO READ: Thuramukham Box Office Collection: 'തുറമുഖം' ബോക്സ് ഓഫീസ് ഹിറ്റോ? നിവിൻ ചിത്രത്തിന്റെ ആദ്യ ദിന കളക്ഷൻ ഇങ്ങനെ...

നാൾ ചെറുപ്പക്കാരുടെ കഥയും ഇവരുടെ ഇടയിലേക്ക് ഒരു പെൺസുഹൃത്ത് കടന്ന് വരുന്നതും തുടർന്നുണ്ടാകുന്ന ചില സംഭവങ്ങളുമാണ് ചിത്രത്തിൻറെ പ്രമേയം എന്നാണ് സൂചന. സമൂഹത്തിന്റെ വിവിധ തലങ്ങളിൽ നിൽക്കുന്ന നാല് സുഹൃത്തുക്കൾക്കിടയിലേക്കാണ് ലോല എന്ന പെണ്സുഹൃത്ത് കടന്ന് വരുന്നത്. സ്വാതന്ത്ര്യവും ലിംഗവ്യത്യാസമില്ലാത്ത സൗഹൃദവും ഓക്കേയാണ് ചിത്രം പ്രധാനമായി സംസാരിക്കുന്നത്. 

സോഹൻ സീനുലാൽ, സാദിഖ്, വർഷാ വിശ്വനാഥ്, നെഹാ സക്സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നത് സേതുവാണ്. പ്രദീപ് നായർ ഛായാഗ്രഹണവും ലിജോ പോൾ ചിത്രത്തിൻറെ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കലാസംവിധാനം – മോഹൻ ദാസ്, മേക്കപ്പ്, കോസ്റ്റിയൂം ഡിസൈൻ -അരുൺ മനോഹർ, പ്രൊഡക്ഷൻ എക്സിക്കുട്ടീവ്- പ്രതാപൻ കല്ലിയൂർ, സിൻജോ ഒറ്റത്തെക്കൽ, പ്രൊഡക്ഷൻ കൺട്രോളർ- ബാദ്ഷ, പി.ആർ.ഒ.- വാഴൂർ ജോസ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News