Kurukkan Movie: മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയുടെ സം​ഗീതം; 'കുറുക്കനി'ലെ ഒരടിപൊളി ​ഗാനമെത്തി

'കുറുക്കനി'ല്‍ ശ്രുതി ജയൻ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 23, 2023, 10:47 AM IST
  • 'ഈശ്വരൻ ലഞ്ചിന് പോയപ്പോൾ' എന്ന് തുടങ്ങുന്ന ഒരു അടിപൊളി ​ഗാനമാണ് പുറത്തിറക്കിയത്. ​
  • ഗാനം ആലപിച്ചിരിക്കുന്നത് 'പാലാപ്പള്ളി'ഫെയിം അതുൽ നറുകരയാണ്.
  • ചിത്രം ജൂലൈ 27ന് തിയേറ്ററുകളിൽ എത്തും.
Kurukkan Movie: മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയുടെ സം​ഗീതം; 'കുറുക്കനി'ലെ ഒരടിപൊളി ​ഗാനമെത്തി

രോ​ഗമുക്തി നേടിയ ശേഷം ശ്രീനിവാസൻ ആദ്യമായി അഭിനയിക്കുന്ന ചിത്രം കുറുക്കനിലെ പുതിയ ​ഗാനമെത്തി. 'ഈശ്വരൻ ലഞ്ചിന് പോയപ്പോൾ' എന്ന് തുടങ്ങുന്ന ഒരു അടിപൊളി ​ഗാനമാണ് പുറത്തിറക്കിയത്. ​ഗാനം ആലപിച്ചിരിക്കുന്നത് 'പാലാപ്പള്ളി'ഫെയിം അതുൽ നറുകരയാണ്.  ചിത്രം ജൂലൈ 27ന് തിയേറ്ററുകളിൽ എത്തും.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും സെക്കൻഡ് ലുക്കും നേരത്തെ പുറത്തിറങ്ങിയിരുന്നു. കുറുക്കന്റെ ട്രെയിലറും ഇതിനോടകം ഹിറ്റായി കഴിഞ്ഞു. നവാഗതനായ ജയലാൽ ദിവാകരനാണ് ചിത്രത്തിന്റെ സംവിധായകൻ. മഹാ സുബൈർ വർണച്ചിത്രയുടെ ബാനറിൽ മബാ സുബൈർ ആണ് ചിത്രം നിർമ്മിക്കുന്നത്. ഒരു കോമഡി എന്റർടെയ്നറാകും ചിത്രം എന്നത് പോസ്റ്ററിൽ നിന്ന് തന്നെ വ്യക്തമാണ്. മനോജ് റാംസിങ് ആണ് തിരക്കഥയൊരുക്കിയിരിക്കുന്നത്.

സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് നേടി നൽകിയ മിന്നാമിനുങ്ങിന്റെ രചയിതാവാണ് മനോജ്‌ റാംസിങ്. ഛായാ​ഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിബു ജേക്കബ്. എഡിറ്റർ: രഞ്ജൻ എബ്രഹാം. മനു മഞ്ജിത്തിന്റെ വരികൾക്ക് ഉണ്ണി ഇളയരാജയാണ് സം​ഗീതം നൽകിയിരിക്കുന്നത്.

Also Read: Kurukku Movie: വീണ്ടുമൊരു ക്രൈം ഇൻവെസ്റ്റിഗേഷൻ സസ്പെൻസ് ത്രില്ലർ; 'കുരുക്ക്' ഫസ്റ്റ്ലുക്ക് പോസ്റ്റർ

2018 ൽ പുറത്തിറങ്ങിയ അരവിന്ദന്റെ അതിഥികൾക്ക് ശേഷം ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കുറുക്കനുണ്ട്. 'കുറുക്കനി'ല്‍ ശ്രുതി ജയൻ, സുധീർ കരമന, മാളവികാ മേനോൻ, അൻസിബാ ഹസ്സൻ, ഗൗരി നന്ദ, ശ്രീകാന്ത് മുരളി, അശ്വത് ലാൽ, ജോജി, ജോൺ, ബാലാജി ശർമ്മ, കൃഷ്‍ണൻ ബാലകൃഷ്‍ണൻ, അസീസ് നെടുമങ്ങാട് നന്ദൻ, ഉണ്ണി അഞ്ജലി സത്യനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അബിൻ എടവനക്കാടാണ് ചിത്രത്തിന്റെ  പ്രൊഡക്ഷൻ എക്സിക്യട്ടീവ്. പ്രൊഡക്ഷൻ കൺട്രോളർ ഷെമീജ് കൊയിലാണ്ടി. കോസ്റ്റ്യും ഡിസൈൻ - സുജിത് മട്ടന്നൂർ. കലാസംവിധാനം - ജോസഫ് നെല്ലിക്കൽ, മേക്കപ്പ്. ഷാജി പുൽപ്പള്ളി, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - അനീവ് സുകുമാർ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ പ്രേംലാൽ പട്ടാഴി എന്നിവരാണ് കുറുക്കന്റെ മറ്റ് അണിയറ പ്രവര്‍ത്തകര്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News