ലോകസുന്ദരി ഐശ്വര്യ റായുടെ രൂപസാദൃശ്യമുള്ള മലയാളി പെണ്‍ക്കുട്ടിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലെ താരം.
തൊടുപ്പുഴ സ്വദേശി അമൃത സാജുവിനാണ് ഐശ്വര്യ റായുമായി അസാമാന്യ രൂപസാദൃശ്യമുള്ളത്. ഐശ്വര്യ റായ് അവതരിപ്പിച്ച ചലച്ചിത്ര കഥാപാത്രങ്ങള്‍ പുനസൃഷ്ടിച്ചാണ് അമൃത വാര്‍ത്തകളില്‍ നിറഞ്ഞത്.
കുപ്പിഗ്ലാസാണോ സ്റ്റീല്‍ ഗ്ലാസാണോ എന്നതല്ല, ഗ്ലാസ് വൃത്തിയുള്ളതാണോ എന്നതാണ് പ്രധാനം....
ഇതുകൂടാതെ ലിപ് സിങ്കില്‍ ആപ്പായ ടിക് ടോക്കില്‍ ഐശ്വര്യ റായുടെ കഥാപാത്രങ്ങള്‍ കൂടി അവതരിപ്പിച്ചതോടെ അമൃത കൂടുതല്‍ പ്രശസ്തി ആര്‍ജ്ജിച്ചു. മോഡലിംഗിലും അഭിനയത്തിലും താല്പര്യമുള്ള അമൃത മികച്ച അവസരങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ്.
തന്‍റെ കാമുകനൊപ്പം അമൃത നടത്തിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. തന്‍റെ പ്രണയവും സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണെന്നും അഖില്‍ നാഥ് എന്നാണ് കാമുകന്‍റെ പേരെന്നും അമൃത വെളിപ്പെടുത്തി.
'20 പവന്‍ സ്വര്‍ണം' വാറ്റി: പത്രോസിന് കിട്ടിയത് പത്തരമാറ്റിന്‍റെ പണി!
ഹോട്ടല്‍ മാനേജ്മെന്‍റ് പഠനം പൂര്‍ത്തിയാക്കിയ അഖില്‍ ജോലിയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. തങ്ങളുടെ വിവാഹം ഉറപ്പിച്ചിട്ടില്ലെന്നും വീട്ടുകാരുടെ അനുവാദത്തോടെയാണ് പ്രണയമെന്നും അമൃത പറയുന്നു.
അഖിലിനൊപ്പം അഭിനയിച്ച നിരവധി ടിക് ടോക് വീഡിയോകള്‍ അമൃത തന്‍റെ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഡിഗ്രി പഠന൦ പൂര്‍ത്തിയാക്കിയ അമൃത ചില പരസ്യങ്ങളിലും ചിത്രങ്ങളിലും മുഖം കാണിച്ചിട്ടുണ്ട്. പിക്കാസോ എന്നാ ചിത്രത്തില്‍ നായികയായിരുന്നു അമൃത.
ഐശ്വര്യ റായുടെ രൂപസാദൃശ്യമുള്ള അമൃത മലയാള മാധ്യമങ്ങളില്‍ മാത്രമല്ല ദേശീയ മാധ്യമങ്ങളിലും താരമാണ്.