Maheshum Marutiyum Movie: 'മനസിൻ പാദയിൽ', മനോഹര മെലഡിയുമായി ആസിഫും മംമ്തയും; 'മഹേഷും മാരുതിയും'ലെ വീഡിയോ ​ഗാനം

ചിത്രത്തിന്റെ സെൻസറിങ് അടുത്തിടെ പൂർത്തിയായതായി റിപ്പോർട്ടുണ്ടായിരുന്നു. റിലീസ് തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.  

Written by - Zee Malayalam News Desk | Last Updated : Feb 9, 2023, 08:09 PM IST
  • മനസിൻ പാദയിൽ എന്ന് തുടങ്ങുന്ന മനോഹരമായൊരു മെലഡിയാണ് പുറത്തുവിട്ടിരിക്കുന്നത്.
  • ചിത്രം ഉടൻ തിയേറ്ററുകളിലെത്തും.
  • സെൻസർ ബോർഡ് ക്ളീൻ യു സെർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്.
Maheshum Marutiyum Movie: 'മനസിൻ പാദയിൽ', മനോഹര മെലഡിയുമായി ആസിഫും മംമ്തയും; 'മഹേഷും മാരുതിയും'ലെ വീഡിയോ ​ഗാനം

ആസിഫ് അലിയും മംമ്തയും വീണ്ടും ഒന്നിക്കുന്ന മഹേഷും മാരുതിയും സിനിമയിലെ വീഡിയോ ​ഗാനം പുറത്തുവിട്ടു. മനസിൻ പാദയിൽ എന്ന് തുടങ്ങുന്ന മനോഹരമായൊരു മെലഡിയാണ് പുറത്തുവിട്ടിരിക്കുന്നത്. ചിത്രം ഉടൻ തിയേറ്ററുകളിലെത്തും. ചിത്രത്തിൻറെ സെൻസറിങ് പൂർത്തിയായി. സെൻസർ ബോർഡ് ക്ളീൻ യു സെർട്ടിഫിക്കറ്റാണ് ചിത്രത്തിന് നൽകിയിരിക്കുന്നത്. 1984 മോഡൽ മാരുതി 800 കാറും ചിത്രത്തിലെ ഒരു കേന്ദ്ര കഥാപാത്രമാണ്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് മഹേഷും മാരുതിയും. സേതുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മണിയൻപിള്ള രാജു പ്രൊഡക്‌ഷൻസിന്റെയും വിഎസ്എൽ ഫിലിം ഹൗസിന്റെയും ബാനറിൽ എത്തുന്ന ചിത്രം നിർമ്മിക്കുന്നത് മണിയൻപിള്ള രാജുവാണ്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിക്കുന്ന ചിത്രമെന്നതാണ് മഹേഷും മാരുതിയുടെയും പ്രധാന പ്രത്യേകത. 2010 ൽ പുറത്തിറങ്ങിയ കഥ തുടരുന്നു എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. സത്യൻ അന്തിക്കാട് ആയിരുന്നു ചിത്രം സംവിധാനം ചെയ്തത്.

Also Read: Selfiee Movie: തകർത്താടി അക്ഷയ് കുമാറും മൃണാൾ താക്കൂറും... 'സെൽഫി'യിലെ വീഡിയോ ​ഗാനമെത്തി

 

ഇരുവരും ഒന്നിച്ചെത്തുന്ന മറ്റൊരു ചിത്രമാണ് ഒറ്റ.  റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്നതാണ് ഒറ്റയുടെ പ്രധാന പ്രത്യേകത.  മംമ്ത മോഹൻദാസ്, ആസിഫ് അലി എന്നിവരെ കൂടാതെ ഇന്ദ്രജിത്ത് സുകുമാരൻ, അർജുൻ അശോകൻ, സത്യരാജ്, രോഹിണി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിൽഡ്രൻ റീയുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News