Making Video: ലൂസിഫറിലെ ആ രംഗങ്ങള്‍ക്ക് പിന്നില്‍..

ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫൈറ്റിംഗ് സീനുകള്‍!!

Last Updated : Jun 18, 2019, 03:10 PM IST
Making Video: ലൂസിഫറിലെ ആ രംഗങ്ങള്‍ക്ക് പിന്നില്‍..

മോഹന്‍ലാല്‍- മഞ്ജു വാര്യര്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത 'ലൂസിഫറി'ന്‍റെ മേക്കിംഗ് വീഡിയോ വൈറലാകുന്നു. 

ഗുഡ് വിൽ എന്‍റർടെയ്ൻമെന്‍സിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ‘ലൂസിഫർ ബിഹൈന്‍റ് ദ സീൻ – സെഗ്മന്‍റ് 1’ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

ചിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ ഫൈറ്റിംഗ് സീനിന്‍റെ ഷൂട്ടിംഗ് രംഗങ്ങളാണ് വീഡിയോയിലുള്ളത്. അതേസമയം, ലൂസിഫറിന്‍റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. 

മുരളി ഗോപിയുടെ തിരക്കഥയില്‍ പുറത്തിറങ്ങിയ ലൂസിഫറില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയപ്രവര്‍ത്തകനായാണ് മോഹന്‍ലാല്‍ എത്തിയത്.

മോഹന്‍ലാലിനെ ഖുറേഷി അബ്റാമായി അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണെന്നാണ് സംവിധായകനായ  പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്.

ലൂസിഫറിലെ 'എല്‍' ഹാഷ്ടാഗിനൊപ്പം ഫിനാലെയുടെ വരവുണ്ടെന്നും അതിന്‍റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം ആറു മണിയ്ക്കുണ്ടാകുമെന്നുമാണ് പൃഥ്വി പറഞ്ഞത്‌. 

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ബിഗ് ബഡ്ജറ്റ് ചിത്രമായിരുന്നു ‘ലൂസിഫര്‍’.

ബോളിവുഡ് താരം വിവേക് ഒബ്റോയി, ഇന്ദ്രജിത്ത് സുകുമാരന്‍, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ബൈജു, ഷോണ്‍ തുടങ്ങി വന്‍ താരനിരയാണ് ലൂസിഫറില്‍ അണിനിരന്നത്. 

ചിത്രത്തിന്‍റെ സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവാണ്. ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദേവ്. മാര്‍ച്ച് 28നാണ് ലൂസിഫര്‍ തിയറ്ററുകളിലെത്തിയത്.

More Stories

Trending News