November Movie Releases: ഗരുഡൻ, ബാന്ദ്ര, കാതല്‍ ദ കോര്‍; നവംബറിൽ വരാനിരിക്കുന്നത് നിരവധി സിനിമകൾ

ദീലീപ് നായകനാകുന്ന ബാന്ദ്ര 10 ന് തിയറ്ററുകളിൽ എത്തും. തെന്നിന്ത്യൻ താര സുന്ദരി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ബാന്ദ്ര. ഇത് കൂടാതെ ഷെയ്ൻ നിഗം നായകനാകുന്ന വേലയും 10-ന് റിലീസിന് എത്തും

Written by - Zee Malayalam News Desk | Last Updated : Nov 2, 2023, 04:38 PM IST
  • ദീലീപ് നായകനാകുന്ന ബാന്ദ്ര 10 ന് തിയറ്ററുകളിൽ എത്തും
  • ഷെയ്ൻ നിഗം നായകനാകുന്ന വേലയും 10-ന് റിലീസിന് എത്തും
  • ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന ഫാലിമിയും നംവംബർ 10-ന് റിലീസിന്
November Movie Releases: ഗരുഡൻ, ബാന്ദ്ര, കാതല്‍ ദ കോര്‍; നവംബറിൽ വരാനിരിക്കുന്നത് നിരവധി സിനിമകൾ

നവംബറിൽ സിനികളുടെ വലിയ റീലീസാണ് തീയ്യേറ്റുകളിൽ കാത്തിരിക്കുന്നത്. സൂപ്പർ താരങ്ങളുടെ അടക്കം ചിത്രങ്ങൾ ഓരോ ആഴ്ചയിലും തീയ്യേറ്ററുകളിൽ എത്തും.  മമ്മൂട്ടി-ജ്യോതിക  എന്നിവ അഭിനയിച്ച കാതൽ ദ കോർ, സുരേഷ് ഗോപിയുടെ  ഗരുഡൻ. ദിലീപ് നായകനായ ബാന്ദ്ര എന്നിവയും കൂടാതെ കല്യാണി പ്രിയദര്‍ശൻറെ ശേഷം മൈക്കിൽ ഫാത്തിമ, ഷറഫുദ്ദീനെ നായകനാക്കി നടൻ ജോര്‍ജ് കോര സംവിധാനം ചെയ്യുന്ന തോല്‍വി എഫ് സി. ധ്യാൻ ശ്രീനിവാസൻറെ ചീനാ ട്രോഫി. എന്നിവയും നവംബർ റിലീസിന് എത്തും. 

ദീലീപ് നായകനാകുന്ന ബാന്ദ്ര 10 ന് തിയറ്ററുകളിൽ എത്തും. തെന്നിന്ത്യൻ താര സുന്ദരി ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ബാന്ദ്ര. ഇത് കൂടാതെ ഷെയ്ൻ നിഗം നായകനാകുന്ന വേലയും 10-ന് റിലീസിന് എത്തും.നവാഗതനായ ശ്യാം ശശിയാണ് വേലയുടെ സംവിധായകൻ.  ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന  ഫാലിമിയും നംവംബർ 10-ന് റിലീസിന് എത്തും. നവാഗതനായ നിതീഷ് സഹദേവാണ് ഫാലിമിയുടെ സംവിധായകൻ. കൂടാതെ നവാഗതനായ ജോഷി ജോണ്‍ സംവിധാനം ചെയ്യുന്ന കുരുവിപാപ്പ എന്ന ചിത്രവും 10 ന് റിലീസിനെത്തും. ശേഷം മൈക്കില്‍ ഫാത്തിമ, മാരിവില്ലിൻ ഗോപുരങ്ങള്‍, ചൊവ്വാഴ്ച എന്നീ ചിത്രങ്ങൾ നവംബര്‍ 17-നാണ് പ്രദർശനത്തിന് എത്തുന്നത്. 

ജിയോ ബേബി ചിത്രം കാതല്‍ ദ കോര്‍ 24 നാണ് തിയറ്ററുകളിലെത്തുന്നത്. മമ്മൂട്ടിയും ജ്യോതികയും ആദ്യമായി ഒരുമിക്കുന്ന  ചിത്രം പ്രേക്ഷകർ വലിയ പ്രതീക്ഷയോടെ നോക്കി കാണുന്ന സിനിമ കൂടിയാണ്. ഷൈൻ ടോം ചാക്കോ, റോഷൻ മാത്യു എന്നിവര്‍ അഭിനയിക്കുന്ന കോമഡി ചിത്രം മഹാറാണി നവംബർ 24-ന് റിലീസ് ചെയ്യും. അര്‍ജുനും നിക്കി ഗല്‍റാണിയും ഒന്നിക്കുന്ന കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് 24 ന്  പ്രദര്‍ശനത്തിനെത്തും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News