No Way Out OTT Release : രമേഷ് പിഷാരടിയുടെ നോ വേ ഔട്ട് ഒടിടിയിലേക്കെത്തുന്നു; ഡിജിറ്റൽ അവകാശം രണ്ട് പ്ലാറ്റ്ഫോമുകൾക്ക്

No Way Out Malayalam Movie OTT Release Date :  ഒടിടി പ്ലാറ്റ്ഫോമുകളായ സൈന പ്ലസും സിമ്പ്ലി സൗത്തുമാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്.

Written by - Zee Malayalam News Desk | Last Updated : Jun 1, 2022, 01:29 PM IST
  • ഒടിടി പ്ലാറ്റ്ഫോമുകളായ സൈന പ്ലസും സിമ്പ്ലി സൗത്തുമാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്.
  • ജൂൺ മൂന്നിന് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും.
  • സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ ആകെ നാല് കഥാപത്രങ്ങളെ മാത്രമെ ഉള്ളൂ.
No Way Out OTT Release : രമേഷ് പിഷാരടിയുടെ നോ വേ ഔട്ട് ഒടിടിയിലേക്കെത്തുന്നു; ഡിജിറ്റൽ അവകാശം രണ്ട് പ്ലാറ്റ്ഫോമുകൾക്ക്

കൊച്ചി : രമേഷ് പിഷാരടിയെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിധിൻ ദേവിദാസ് ഒരുക്കിയ നോ വേ ഔട്ട് സിനിമയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഒടിടി പ്ലാറ്റ്ഫോമുകളായ സൈന പ്ലെയും സിമ്പ്ലി സൗത്തുമാണ് ചിത്രത്തിന്റെ ഡിജിറ്റൽ അവകാശം സ്വന്തമാക്കിയത്. ജൂൺ മൂന്നിന് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യും. ഇന്ത്യക്കുള്ളിൽ സൈന പ്ലെയിലൂടെ ചിത്രം സംപ്രേഷണ ചെയ്യുന്നത്. സിമ്പ്ലി  സൗത്തിലൂടെയാണ് ഇന്ത്യക്ക് പുറത്ത് ചിത്രം ഒടിടിയിൽ റിലീസ് ചെയ്യുന്നത്.

സർവൈവൽ ത്രില്ലർ വിഭാഗത്തിൽപ്പെട്ട ചിത്രത്തിൽ ആകെ നാല് കഥാപത്രങ്ങളെ മാത്രമെ ഉള്ളൂ. കോമഡി കഥപാത്രങ്ങൾ മാത്രം ചെയ്ത പിഷാരടി അൽപം സീരസായിട്ടുള്ള വേഷത്തിൽ ആദ്യമായി എത്തുന്ന ചിത്രമാണ് നോ വേ ഔട്ട്. പിഷാരടിക്ക് പുറമെ ജൂൺ ഫെയിം രവീണ നായഡ,  ധർമജൻ ബോൾഗാട്ടി, സംവിധായകനായ ബേസിൽ ജോസഫ്, എന്നിവരാണ് മറ്റ കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

ALSO READ : NO WAY OUT Movie Review : കോവിഡും ആത്മഹത്യയും; പുതുമ തേടുന്ന മലയാളി തന്നെ കൈവിട്ട സർവൈവൽ ത്രില്ലർ ചിത്രം, നോ വേ ഔട്ട് റിവ്യൂ

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Simply South (@simplysouthtv)

കേരള തിയറ്ററുകളിൽ പാൻ ഇന്ത്യ ചിത്രം കെജിഎഫിനൊപ്പം ഏപ്രിൽ 22നായിരുന്നു നോ വേ ഔട്ടിന്റെ റിലീസ്. ബോക്സ് ഓഫീസിൽ അത്രകണ്ട മികച്ച പ്രകടനം നടത്തിയില്ലെങ്കിലും സിനിമ നിരൂപക പ്രശംസ നേടിയെടുത്തിരുന്നു. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Saina Play (@sainaplay)

നിധിൻ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വർഗീസ് ഡേവിഡാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കെ.ആർ രാഹുലാണ്. കെ.ആർ മിഥുനാണ് എഡിറ്റർ. ആകാശ് രാം കുമാർ ചീഫ് അസോസിയേറ്റ് ഡയറക്ടർ. മാഫിയ ശശിയാണ് സംഘട്ടനത്തിന് നേതൃത്വം നൽകിയിരിക്കുന്നത്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News